Link copied!
Sign in / Sign up
16
Shares

യോനിസ്രാവം – പ്രസവത്തിന് മുന്‍പും പ്രസവത്തിന് ശേഷവും അറിയേണ്ടതെല്ലാം

പ്രസവശേഷമോ പ്രസവത്തിന് മുന്‍പോ നിങ്ങളുടെ യോനിയില്‍ നിന്ന് എന്തെങ്കിലും ദ്രാവകം വരുന്നുണ്ടെങ്കില്‍, അതെന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഈ പോസ്റ്റ്‌ നിങ്ങള്‍ക്കുള്ളതാണ്.

ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന യോനിസ്രാവം പല കാരണങ്ങള്‍ കൊണ്ടും പല തരത്തിലും ഉള്ളവയായിരിക്കും. ഇവ എന്തൊക്കെയാണെന്ന് നോക്കാം:

1. യീസ്റ്റ് ഇന്‍ഫെക്ഷന്‍

നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇത് മുന്‍പ് ഉണ്ടായിട്ടുണ്ടാകാം, അല്ലേങ്കില്‍ നിങ്ങള്‍ ഇതിനെ പറ്റി കേട്ടിടുണ്ടാകാം, ഇത് ഒരു സാധാരണയായ് കാണപ്പെടുന്ന തരത്തിലുള്ള യോനിസ്രവങ്ങളില്‍ ഒന്നാണ്. ഇതിന് അങ്ങനെ പ്രത്യേകിച്ച് ഗന്ധം ഒന്നും ഉണ്ടാകില്ല. വെള്ള നിറത്തില്‍ കോട്ടേജ് ചീസ്-ന്റെത് പോലെയുള്ള ടെക്സ്ചര്‍ ഉള്ള ഒന്നായിരിക്കും ഇത്. നിങ്ങളുടെ യോനിയില്‍ പുണ്ണ് വരാനോ വേദനയുണ്ടാക്കാനോ ഇത് കാരണമായേക്കാം. എന്നിരുന്നാലും ശരിയായ ചികിത്സയിലൂടെ എളുപ്പം പരിഹാരിക്കാന്‍ പറ്റുന്ന ഒരു പ്രശ്നമാണ് ഇത്!

പേടിക്കാന്‍ ഒന്നുമില്ല. ഹോര്‍മോണുകളുടെ അളവില്‍ വ്യത്യാസങ്ങള്‍ വരുമ്പോള്‍ മിക്ക ഗര്‍ഭിണികള്‍ക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. നേരത്തെ പറഞ്ഞല്ലോ, ശരിയായ് ചികിത്സിച്ചാല്‍ മാറ്റാവുന്ന പ്രശ്നമേ ഉള്ളു.

2. ലൈംഗിക രോഗങ്ങള്‍ - സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസെസ് (എസ്. റ്റി. ഡി.)

ഗര്‍ഭകാലത്തെ അരക്ഷിതമായ ലൈംഗികത എസ്.റ്റി.ഡി-കള്‍ക്ക് കാരണമായേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ യോനിസ്രാവം ദുര്‍ഗന്ധം ഉള്ളതും മഞ്ഞയോ പച്ച-മഞ്ഞ നിറത്തിലോ ഉള്ളതുമായിരിക്കും. ഇത്തരം ഡിസ്ചാര്‍ജ്ജുകള്‍ക്ക് കാരണമാകുന്ന ട്രൈക്കോമോണിയാസിസ് ആണ് കൂടുതലും സ്ത്രീകളില്‍ കാണപ്പെടാറുള്ള എസ്.റ്റി.ഡി. ഇതുപോലെയുള്ള ഡിസ്ചാര്‍ജ് ഉണ്ടെങ്കില്‍ നിങ്ങളുടെ ഗൈനക്കോളോജിസ്റ്റ്-നെ കാണുന്നതാണ് നല്ലത്.

3. ബാക്ക്റ്റീരിയല്‍ വാജിനോസിസ് (ബി.വി.)

നിങ്ങളുടെ യോനിയിലുള്ള ബാക്ക്റ്റീരിയകള്‍ കുറച്ച് അധികം പണിയെടുത്താല്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഇത്. മീന്‍ നാറ്റം പോലുള്ള ഗന്ധത്തോട് കൂടിയ വെളുത്തതും ചാര നിരത്തിലുമായുള്ള ഡിസ്ചാര്‍ജ് ആയിരിക്കും. മുത്രമോഴിക്കുമ്പോള്‍ ചിലപ്പോള്‍ യോനിയില്‍ എരിച്ചല്‍ ഉണ്ടാകാനുള്ള സാധ്യതകളുമുണ്ട്. സമയത്തിന് വേണ്ട വിധം ചികിത്സിച്ചില്ലെങ്കില്‍ ഗര്‍ഭാശയത്തിലെ മെംബ്രേനുകളില്‍ പിളര്‍പ്പുണ്ടാക്കുവാനോ അല്ലേങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനോ കാരണമായേക്കാം ഇത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കുക. നിങ്ങളുടെ ഡോക്ടറെ സമീപ്പിക്കാന്‍ മടി കാണിക്കാതിരിക്കുക.

4. അമ്നിയോട്ടിക്ക് ഫ്ലുയിഡ്സ്

നിങ്ങളുടെ ഗര്‍ഭാശയത്തില്‍ ഉള്ളതും കുഞ്ഞിന് ഊര്‍ജ്ജം പകരാന്‍ വേണ്ടുന്ന എല്ലാം അടങ്ങിയിരിക്കുന്ന ഒന്നുമാണ് അമ്നിയോട്ടിക്ക് ഫ്ലുയിഡ്. കുഞ്ഞിന് പോഷണവും രോഗപ്രതിരോധശേഷിയും നല്‍കുന്ന ഒന്നാണ് ഇത്. ഗര്‍ഭകാലം ഉടനീളം സ്രാവം ഉണ്ടാവുമെങ്കിലും, 36-മത്തെ ആഴ്ചയാകുമ്പോഴേക്കും ഗര്‍ഭാശയം പ്രസവത്തിന് വേണ്ടി ഏതാണ്ട് ഒരുവിധം തയ്യാറായി കഴിഞ്ഞതിനാല്‍, ഇത് നന്നായി കുറയും. അള്‍ട്രസൗണ്ടിലൂടെ അമ്നിയോട്ടിക്ക് ഫ്ലുയിഡ്-നു ചോര്‍ച്ചയുണ്ടെന്ന്‍ കണ്ടെത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് പിടിപ്പെട്ട പ്രശനത്തിന്റെ പേരാണ് ഒളിഗോഹൈഡ്രാംനിയോസ്.

പ്രസവ തീയതിക്ക് അടുത്തെത്തും തോറും മൂന്നാമത്തെ മൂന്നുമാസകാലത്തും (ട്രൈമെസ്റ്റ്റിലും) യോനി സ്രാവം അഥവാ വാജിനാല്‍ ഡിസ്ചാര്‍ജ് ഉണ്ടാകുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഗൈനക്കോളോജിസ്റിന്റെ നിര്‍ദ്ദേശം തേടുക.

5. ലോക്കിയ

പ്രസവശേഷം ഗര്‍ഭാശയത്തില്‍ നിന്നും ചില നേരിയ പാളികള്‍ ഇളകി പോകുന്നത് കാരണം ഉണ്ടാകുന്ന യോനിസ്രാവമാണ് ലോക്കിയ എന്ന പോസ്റ്റ്‌പാര്‍ട്ടം വാജിനല്‍ ഡിസ്ചാര്‍ജ്. പ്രസവം കഴിഞ്ഞ് നാലാം ദിവസം വരെ നല്ല കനത്തില്‍ ഉണ്ടാകുന്ന പിങ്ക് – ചുവപ്പ് നിറത്തിലുള്ള ഡിസ്ചാര്‍ജ് ആണ് ഇത്. പത്താം ദിവസം ആകുമ്പോഴേക്കും ഇത് നന്നായി കുറഞ്ഞ്, മഞ്ഞയും വെളുപ്പും കലര്‍ന്ന നിറത്തിലുള്ള വളരെ കുറച്ച് ഡിസ്ചാര്‍ജ് മാത്രമേ ഉണ്ടാവുകയുള്ളൂ.

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon