Link copied!
Sign in / Sign up
11
Shares

വെണ്മയുള്ള പല്ലുകൾക്കായി ചെയ്യേണ്ടത് ഇത്രമാത്രം!

വെളുത്തു മുല്ലമൊട്ടുപോലുള്ള പല്ലുകൾ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ ഭക്ഷണശീലം കൊണ്ടും മറ്റും വെണ്മയുള്ള പല്ലുകൾ മിക്കവരുടെയും സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഇതിനായി ഡെന്റൽ ക്ളിനിക്കിലും ബ്യൂട്ടി പാര്ലറുകളിലും പോയി സമയവും പണവും മെനക്കെടുത്തുന്നവർ കുറവല്ല. മറ്റു ആരോഗ്യപ്രശ്നം ഒന്നുമില്ലെങ്കിലും മഞ്ഞ നിറത്തിലുള്ള പല്ലുകൾ മിക്കവരുടെയും ആത്മവിശ്വാസം കുറയ്ക്കാൻ കാരണമാണ്. മഞ്ഞ നിറത്തിലുള്ള പല്ലുകൾ കാരണം ചിരിക്കാൻ മടിക്കുന്നവരും കുറവല്ല. എന്നാൽ എന്തുകൊണ്ടാണ് പല്ലുകളുടെ നിറം നഷ്ടപ്പെടുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ?

ജനിതകപരമായ കാരണങ്ങൾ

പല്ലുകളുടെ നിറവ്യത്യാസത്തിനു ജനിതകപരമായ കാരണങ്ങൾ കൂടിയുണ്ട്. വെള്ള നിറത്തിന്റെയൊപ്പം നേരിയതായി ചുവപ്പുകലർന്ന ഇളം ബ്രൗൺ, ചുവപ്പുകലർന്ന മഞ്ഞ, ചാരനിറം, ചുവപ്പുകലർന്ന ചാരനിറം എന്നിവയാണ് പൊതുവെ കണ്ടുവരുന്ന പല്ലിന്റെ നിറങ്ങൾ. പാരമ്പര്യമായി ഈ നിറങ്ങളിൽ ഏതെങ്കിലും ആയിരിക്കും ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ലഭിക്കുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രകാരം ഗർഭകാലത്തെ അവസാനമാസങ്ങളിൽ അമ്മ കഴിക്കുന്ന ആന്റി ബയോട്ടിക് മരുന്നുകൾ കുഞ്ഞിന്റെ പല്ലിന്റെ നിറം നഷ്ടപ്പെടുത്താൻ കാരണമാകുമത്രേ...

ഇനാമൽ

പല്ലിലെ ഇനാമലിന്റെ കട്ടി കുറയുന്തോറുമാണ് മഞ്ഞ നിറം വർധിച്ചു വരുന്നത്. ഇനാമലിന്റെ അകവശത്തുള്ള വസ്തുവാണ് ഡെന്റിൻ എന്നറിയപ്പെടുന്നത്. മഞ്ഞ മുതൽ ബ്രൗൺ വരെയുള്ള വിവിധ  ഷേഡുകളിൽ ആണ് ഇവയുടെ നിറം. ഇനാമലിന്റെ കട്ടി കുറഞ്ഞു വരുമ്പോൾ ഡെന്റിൻ ന്റെ നിറം ദൃശ്യമാകുന്നു. പ്രായമേറുമ്പോൾ സ്വാഭാവികമായി പല്ലിന്റെ നിറം മഞ്ഞയായി മാറുന്നുണ്ട്. ഇതുകൂടാതെ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മറ്റുമുണ്ടാകുന്ന ആസിഡിന്റെ അംശവും മഞ്ഞ നിറത്തിനു കാരണമാകുന്നു. പുകവലി, മുറുക്ക് എന്നിവയും വലിയൊരു കാരണമാണ്. പുകയില, ചായ, കാപ്പി, കറികളിൽ ചേർക്കുന്ന മസാല എന്നിവയിലെ പിഗ്മെന്റ്കളും  പല്ലിന്റെ നിറം നഷ്ടപ്പെടാൻ കാരണമാകുന്നു.

ഇതൊക്കെയായാലും പല്ലിന്റെ സ്വാഭാവികമായ നിറം വീണ്ടെടുക്കാൻ വൈറ്റനിംഗ് ട്രീറ്റ്മെൻറ്, ക്‌ളീനിംഗ്, ബ്ളീച്ചിങ് തുടങ്ങിയ ചെലവുള്ള മാര്ഗങ്ങളോടൊപ്പം വീട്ടിൽ തന്നെ ചെയ്യാവുന്ന പ്രകൃതിദത്ത വഴികളുമുണ്ട്.ഇവയെന്തൊക്കെയാണെന്നു നോക്കാം..

 • ഏറ്റവും പ്രധാനം രാവിലെയും രാത്രിയിലും പല്ലു തേയ്ക്കുക എന്നത് തന്നെയാണ്. ഭംഗിയേക്കാളുപരി വൃത്തിയാക്കലാണ് ആദ്യം വേണ്ടത്. ഭക്ഷണം കഴിച്ചശേഷവും ചായയോ കാപ്പിയോ കുടിച്ച ശേഷവും വായ കഴുകുന്നത് ശീലമാക്കുക.
 • നാരങ്ങാനീരും ഉപ്പും ചേർത്ത് പല്ലു തേയ്ക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ മാറ്റം കാണാൻ സാധിക്കും.
 • കരിക്കട്ട, ഉമിക്കരി എന്നിവ കൊണ്ട് പല്ലു തേയ്ക്കുന്നത് ചില കറകൾ ഒക്കെ പല്ലിൽ നിന്ന് നീക്കം ചെയ്യുമെങ്കിലും ഇവയുടെ സ്ഥിരമായ ഉപയോഗം ഇനാമലിന്റെ നാശത്തിനു കാരണമാകും. അതുകൊണ്ടു തന്നെ ഇവ ഒഴിവാക്കുകയാവും നല്ലത്.
 • ബേക്കിങ് സോഡാ ബ്രഷിൽ എടുത്ത് ടൂത്ത് പേസ്റ്റ് പോലെ പല്ലു തേയ്ക്കുക. ചെറുനാരങ്ങാ നീരും ചേർത്ത് ഉപയോഗിക്കാവുന്നതാണ്.
 • സെലറി ചെറുതായി മുറിച്ചു ബ്വായിലിട്ടു ചവയ്ക്കുക. ഇവ പല്ലുകൾക്ക് വെളുത്ത നിറം നൽകുമെന്ന് മാത്രമല്ല വായിലെ ബാക്റ്റീരിയകളെയും അണുക്കളെയും നശിപ്പിക്കുകയും ചെയ്യുന്നു.
 • ആപ്പിൾ സിഡെർ വിനാഗിരി അല്പം എടുത്ത് കവിൾ കൊള്ളുകയോ ബ്രഷിൽ പുരട്ടി പല്ലു തേയ്ക്കുകയോ ചെയ്യുക.

 

 • ബേക്കിംഗ് സോഡയിൽ സ്ട്രോബെറിയും ചേർത്ത് പേസ്റ്റ് ആക്കി പല്ലിൽ തേക്കുക.
 • തുളസിയില ഉണക്കിപ്പൊടിച്ചു പല്ലു തേയ്ക്കാൻ ഉപയോഗിക്കുക.
 • ടൂത്ത് പേസ്റ്റ് ന്റെ കൂടെ ഉപ്പ്, ബേക്കിംഗ് സോഡാ, നാരങ്ങാനീര് ഇവയിലേതെങ്കിലും ചേർത്ത് പല്ലു തേയ്ക്കുന്നത് ശീലമാക്കാം.

 • പല്ലിന്റെ ഇടയിലെ ബാക്റ്റീരിയകളെ കളയാനും പല്ലു വെളുപ്പിക്കാനും വെളിച്ചെണ്ണ വളരെ നല്ലതാണ്. വെളിച്ചെണ്ണ കവിൾ കൊള്ളുകയോ കൈകൊണ്ടു പല്ലു തേയ്ക്കുകയോ ചെയ്യുക.
 • പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കുക.

 • ബേക്കിങ് സോഡ, അല്പം നാരങ്ങാനീര്, കടുകെണ്ണ, എന്നിവ മിശ്രിതമാക്കി പല്ല് തേയ്ക്കുക.
 • ബ്രെഡ് കരിച്ചെടുത്തു പല്ലിൽ ഉരസുക. നിറവ്യത്യാസം പെട്ടെന്നറിയാം.

 • തക്കാളി നീരും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് എന്നും രാവിലെ പല്ല് തേയ്ക്കുക.
 • ഓറഞ്ച് തൊലി ഉപയോഗിച്ച് കിടക്കാന്‍ നേരം പല്ലില്‍ 15 മിനിട്ട് മസ്സാജ് ചെയ്യുക. 
Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon