Link copied!
Sign in / Sign up
10
Shares

പോട്ടി ട്രെയിനിങ് തുടങ്ങേണ്ടതെപ്പോൾ?

കുഞ്ഞു വലുതായിട്ടും മലമൂത്രവിസർജ്ജനം ക്രമമാകാത്തത് കുറച്ചൊന്നുമല്ല അമ്മമാരെ വിഷമിപ്പിക്കുന്നത്. കുഞ്ഞിന്റെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നതാണ് ടോയ്‌ലറ്റ് ട്രെയിനിംഗ്‌ അഥവാ പോട്ടി ട്രെയിനിങ്. കുഞ്ഞു ഇരുന്നു തുടങ്ങുമ്പോൾ തന്നെ ട്രെയിനിംഗ്‌ ആരംഭിക്കാവുന്നതാണ്. പൊതുവെ മൂത്രമൊഴിക്കാനോ ടോയ്‌ലെറ്റിൽ പോകാനോ തോന്നുന്ന കാര്യം കുഞ്ഞു ചില സൂചനകളിലൂടെ പ്രകടമാക്കും. ഇത് മനസിലാക്കി വയ്ക്കുകയാണ് ആദ്യപടി. പിന്നീട് ഈ സൂചനകൾ കാണുമ്പോൾ കുഞ്ഞിനെ പോട്ടിയിൽ ഇരുത്തി ശീലിപ്പിക്കാം. ആദ്യമൊന്നും ശരിയായില്ലെങ്കിലും ക്ഷമയോടെ ഇത് തുടർന്നാൽ ഫലം കാണുമെന്നുറപ്പ്. ഇത്തരം സൂചനകൾ തരാത്ത കുഞ്ഞുങ്ങൾ ആണെങ്കിൽ ഇതും ശീലിപ്പിക്കാവുന്നതേയുള്ളു. കുഞ്ഞുങ്ങൾ മൂത്രമൊഴിക്കുമ്പോഴോ മലവിസർജനം നടത്തുമ്പോഴോ എന്തെങ്കിലും പ്രത്യേക വാക്കുകൾ ഉപയോഗിക്കുക. പിന്നീട് എല്ലായ്പ്പോഴും ഈ വാക്കുകൾ മാത്രം ഉപയോഗിക്കാൻ മറക്കരുത്. പതിയെ കുഞ്ഞു സംസാരിക്കാൻ തുടങ്ങുമ്പോഴും ഇതേ വാക്കുകൾ പറയാൻ കുഞ്ഞു ശ്രമിക്കും. 

ആദ്യം പോട്ടിയിൽ ഇരുത്തി മൂത്രമൊഴിപ്പിക്കാൻ ശ്രമിക്കുക. കുറഞ്ഞത് മൂത്രമൊഴിക്കാൻ തോന്നുമ്പോൾ ബാത്‌റൂമിൽ പോകണമെന്നുള്ള സൂചനയെങ്കിലും നൽകാൻ കുഞ്ഞിനെ ശീലിപ്പിക്കുക. ഇതിൽ വിജയിച്ചാൽ പിന്നെ കാര്യങ്ങൾ എളുപ്പമാകും. ആറു മാസം കഴിയുമ്പോൾ ഇരിക്കാൻ തുടങ്ങുന്ന കുഞ്ഞുങ്ങളാണെങ്കിൽ  അപ്പോൾ മുതൽ തന്നെ ട്രെയിനിങ് തുടങ്ങാവുന്നതാണ്. പ്രായം കൂടുന്തോറും കുഞ്ഞുങ്ങൾ മലവിസർജനം നടത്തുന്ന തവണകൾ കുറഞ്ഞുവരും. ഇതിനു കുഞ്ഞു കഴിക്കുന്ന ഭക്ഷണവുമായും ബന്ധമുണ്ട്. ഏതൊക്കെ തരം ഭക്ഷണങ്ങളാണ് കുഞ്ഞിന്റെ വയറിളക്കത്തിന് കാരണമാകുന്നതെന്ന് കണ്ടെത്തി ഒഴിവാക്കുന്നതാവും ഉചിതം.

പോട്ടി സീറ്റിന്റെ താഴെയായി കുട്ടിക്കിഷ്ടമുള്ള എന്തിന്റെയെങ്കിലും ചിത്രം ഒട്ടിച്ചു വയ്ക്കുക. മൂത്രമൊഴിക്കുന്ന സമയത്ത് ഇതിലേക്ക് കുട്ടിയുടെ ശ്രദ്ധ തിരിച്ചുവിടാം.

വീട്ടിലുള്ളപ്പോൾ മാത്രം ടോയ്‌ലെറ്റിൽ പോകാൻ സമയമാകുമ്പോൾ വസ്ത്രങ്ങൾ അഴിച്ചിടാൻ ശീലിപ്പിക്കുക. പോട്ടി സീറ്റിൽ ഇരിക്കുമ്പോഴും വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ശീലിപ്പിക്കുക. വലുതാകുമ്പോൾ മുതൽ മരിച്ചു ശീലിപ്പിച്ചാൽ മതിയാവും.

ടോയ്‌ലെറ്റിൽ പോയതിനു ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു കഴുകാൻ ആദ്യമേ ശീലിപ്പിക്കേണ്ടതാണ്.

ചില കുഞ്ഞുങ്ങൾ എത്ര നിര്ബന്ധിച്ചാലും പോട്ടിയിൽ ഇരിക്കാൻ തയ്യാറായെന്നു വരില്ല. ഇത്തരം കുട്ടികളോട് എന്തെങ്കിലും കഥകൾ പറയുക. ഉദാഹരണത്തിന് ടോയ്‌ലെറ്റിൽ പോകാതിരുന്നാൽ കുഞ്ഞിന് ഇഷ്ടപ്പെട്ട എന്തെങ്കിലും വസ്തുക്കൾ ചീത്തയായി പോകുമെന്ന് പറയുക. അപ്പോൾ അവർ കൂടുതൽ ജാഗരൂകരാകുന്നത് കാണാം.

ചില കുട്ടികൾക്ക് ടോയ്‌ലെറ്റ് ന്റെ അന്തരീക്ഷം ഇഷ്ടമാവില്ല. അതുകൊണ്ടു തന്നെ അവർ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടങ്ങളിൽ പോട്ടി ടോയ്‌ലറ്റ് ഉറപ്പിക്കാം. ഇത്  ക്രമേണ ടോയ്ലറ്റ് ന്റെ അടുത്തേക്ക് മാറ്റാം.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon