Link copied!
Sign in / Sign up
7
Shares

നാലാം മാസം കഴിക്കേണ്ടത് എന്തൊക്കെ?

ഈ സമയത്താണ് ഭ്രൂണത്തിന് ഒരു കുഞ്ഞിന്റെ രൂപം വരുന്നത്. ഏകദേശം നാലു ഇഞ്ചോളം നീളം വരുന്ന കുഞ്ഞു കണ്ണുകൾ ചിമ്മാൻ തുടങ്ങുന്നു. ഈ സമയത്തു ഹൃദയമിടിപ്പ് വേഗത്തിൽ അളക്കാൻ സാധിക്കും. കൂടാതെ മൂക്ക്,വായ,താടി,ചെവി എന്നിവ പൂർണമായി വികാസം പ്രാപിക്കുന്നു. ഒപ്പം ദേഹത്തെ രോമവും മുടിയും വളരാൻ തുടങ്ങുന്നു. പെൽവിക് മസിലുകൾ ആയാസരഹിതമാക്കാനായി പ്രൊജസ്റ്റീറോൺ ഹോർമോൺ പ്രവർത്തിക്കുന്നതിനാൽ ഇടയ്ക്കിടെ മൂത്രശങ്ക തോന്നുന്നത് സ്വാഭാവികം. ഒപ്പം മുലകളുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാകുന്നു.

നാലാം മാസം മുതൽ ഫൈബർ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ധാന്യങ്ങൾ, പച്ച നിറമുള്ള പച്ചക്കറികൾ,വാഴപ്പിണ്ടി തുടങ്ങിയവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

ശുദ്ധജല മൽസ്യങ്ങൾ, മത്തി,അയല തുടങ്ങിയ കടൽ മൽസ്യങ്ങൾ, ഒലിവ് എണ്ണ എന്നിവ ധാരാളമായി കഴിക്കുന്നത് ഒമേഗ 3 ഫാറ്റി ആസിഡുകൾ ശരീരത്തിലെത്താൻ സഹായിക്കും. ആവശ്യമായ അമ്ളങ്ങളുടെ കുറവ് കുഞ്ഞിന്റെ ഭാരക്കുറവിനും ബുദ്ധിമാന്ദ്യത്തിനും കാരണമാകുന്നു.

കാൽസ്യം: കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചയ്ക്ക് കാൽസ്യം വളരെ ആവശ്യമുള്ള ഒന്നാണ്. വൈറ്റമിൻ D, കാൽസ്യം ഗുളികകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതും ഗുണം ചെയ്യും.

ഇതോടൊപ്പം ധാരാളം സീസണൽ ഫലങ്ങളും (ചക്ക, മാങ്ങാ തുടങ്ങിയവ)പരിപ്പ്,മുട്ട, കശുവണ്ടി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഏറ്റവും സൂക്ഷിക്കേണ്ട ആദ്യ മൂന്നുമാസക്കാലം കഴിഞ്ഞെങ്കിലും ആഹാരത്തിന്റെ കാര്യത്തിൽ നിയന്ത്രണങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും. ചീസ്,മൈദാ,സ്രാവ്, ചൂര തുടങ്ങിയ വലിയ കടൽ മൽസ്യങ്ങൾ, വഴിയോര ഭക്ഷണങ്ങൾ, കറുവപ്പട്ടയുടെ അമിതമായ ഉപയോഗം എന്നിവ ഒഴിവാക്കേണ്ടതുണ്ട്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon