Link copied!
Sign in / Sign up
18
Shares

ഉറങ്ങുമ്പോൾ ബ്രാ ധരിക്കേണ്ടതുണ്ടോ?

ബ്രാ എന്ന ചുരുക്കപ്പേരിൽ  നാം വിളിക്കുന്ന ബ്രേസിയറുകളുടെ ചരിത്രത്തിന് സ്ത്രീകളുടെ സ്റ്റാറ്റസിനോളം പഴക്കമുണ്ട്. BC പതിനാലാം നൂറ്റാണ്ടിൽ ഗ്രീസിൽ ഉണ്ടായിരുന്ന മിനിയൻ സംസ്കാരകാലം മുതൽ ബ്രായുടെ ആദ്യരൂപത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചതായി പറയപ്പെടുന്നുണ്ട്. പറഞ്ഞാൽ വിശ്വസിക്കില്ല, ചില വനിതാ അത്‌ലറ്റുകൾ ആണിവ ഉപയോഗത്തിൽ കൊണ്ടുവന്നതത്രെ. നമ്മുടെ നാട്ടിൽ സവർണ വർഗക്കാർ മാറുമറയ്ക്കാൻ ഉപയോഗിച്ചിരുന്ന മുലക്കച്ചയാണ് കേരളത്തിലെ ബ്രായുടെ ആദ്യരൂപം. പിന്നീടിന്നു വരെ മറ്റു വസ്ത്രങ്ങൾ പോലെ തന്നെ പല നിറങ്ങളിലും വലുപ്പത്തിലും ഡിസൈനുകളിലും ഇവയുടെ വിപണിയും വളർന്നു പടർന്നു പന്തലിച്ചു നിൽക്കുകയാണ്. ഇവ ധരിക്കാതെ ഒരു നിമിഷം പോലും കഴിച്ചുകൂട്ടാനാവാത്തവർ ധാരാളമുണ്ട്. എന്നാൽ ബ്രായുടെ ഉപയോഗം മൂലം ദോഷങ്ങളുണ്ടോ??

ഉറങ്ങുമ്പോൾ ബ്രാ ധരിക്കേണ്ടതുണ്ടോ എന്നതിനെക്കുറിച്ചുള്ള തർക്കം എക്കാലവുമുണ്ട്. ധരിക്കുന്നവർ അതിന്റെ ഗുണങ്ങളും ധരിക്കാത്തവർ അതിന്റെ ഗുണങ്ങളും പങ്കുവയ്ക്കാറുമുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഒരേപോലെ നേരിടുന്ന അസുഖങ്ങളിൽ ഏറ്റവും മാരകമായതാണ് സെർവിക്കൽ കാൻസറും സ്തനാർബുദവും. കൃത്യസമയത്തു രോഗനിർണയം നടക്കാത്തതിനാൽ ഇവ മൂലം മരിക്കുന്നവരുടെ എണ്ണവും തീരെ കുറവല്ല. ബ്രാ അഥവാ ബ്രേസിയർ ധരിക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളിവയാണ്:

  • സ്തനങ്ങൾക്ക് ആവശ്യമായ സപ്പോർട്ട് ലഭിക്കുന്നു.
  • സ്തനങ്ങളുടെ ആകൃതി കൃത്യമായി നിലനിർത്താനും ഇടിഞ്ഞുതൂങ്ങാതിരിക്കാനും സഹായിക്കുന്നു.
  • നടക്കുമ്പോഴും ഓടുമ്പോഴും മറ്റു ജോലികൾ ചെയ്യുമ്പോഴും സ്തനങ്ങൾ ഉറപ്പിച്ചു നിർത്തുകവഴി ആത്മവിശ്വാസം നൽകുന്നു.

അതേസമയം ബ്രാ ധരിക്കുന്നത് സ്ത്രീകളുടെ ശരീരത്തിന് കേടാണെന്നു വാദിക്കുന്നവരും കുറവല്ല.ബ്രാ ധരിക്കുന്നത് മൂലം സ്ഥാനങ്ങളിലേക്ക് ആവശ്യത്തിനുള്ള രക്തയോട്ടം നടക്കുന്നില്ല. ഇതുമൂലം കോശങ്ങളിലെ വിസർജ്യവസ്‌തുക്കൾ കെട്ടിക്കിടക്കുകയും ഇതാണ് പിന്നീട് കാൻസറിനു കാരണമാകുന്നത് എന്നുമാണ് ഇവർ പറയുന്നത്. 

ഈ രണ്ടു വാദങ്ങളും ശരിവയ്ക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. ഒരുപാട് ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഗുണത്തേക്കാളുപരി ദോഷമേ വരുത്തിവയ്ക്കൂ. കൃത്യമായ അളവിലുള്ള ബ്രാ ധരിക്കുന്നത് യാതൊരു തരത്തിലുമുള്ള ദോഷങ്ങളും ഉണ്ടാക്കുന്നില്ല എന്നുവേണം കരുതാൻ.

വലിപ്പം കൂടിയവ ധരിക്കുന്നതും ബ്രാ ധരിക്കാത്തതും ഫലത്തിൽ ഒരുപോലെയായിരിക്കും. ഒപ്പം അഭംഗിയ്ക്കും ഇത് കാരണമാകാം.

പകൽ അടിവസ്ത്രങ്ങൾ ധരിച്ചാലും ഉറങ്ങുമ്പോൾ അവ ഒഴിവാക്കുന്നതാവും നല്ലതെന്ന് പഠനങ്ങൾ പറയുന്നു. പ്രത്യേകിച്ചും ബ്രാകൾ. ബ്രാ ധരിച്ചുകൊണ്ട് ഉറങ്ങുന്നത് ശ്വസനപ്രക്രിയയ്ക്ക് തടസ്സമായേക്കാം. ഇതെല്ലാമാണെങ്കിലും ഓരോരുത്തരുടെയും സൗകര്യമാണ് ഏറ്റവും പ്രധാനം.

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon