പ്രസവശേഷം മുടി കൊഴിഞ്ഞു എന്ന് മിക്ക സ്ത്രീകളും പരാതി പറയാറുണ്ട്. ഏതൊരു പെൺകുട്ടിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇടതൂർന്ന ഭംഗിയുള്ള മുടി. ചിലർക്ക് നീണ്ട മുടിയാണ് വേണ്ടതെങ്കിൽ ചിലർക്ക് തൂവലുകൾ പോലെ പറന്നു കളിക്കുന്ന നീളം കുറഞ്ഞ മുടിയാണിഷ്ടം. പ്രസവത്തിനു മുൻപ് വരെ പൊന്നുപോലെ സംരക്ഷിച്ചിരുന്ന കാർകൂന്തൽ കുഞ്ഞുണ്ടായതിനു ശേഷം നഷ്ടപ്പെടുമ്പോൾ സങ്കടപ്പെടാത്തവർ ആരുമുണ്ടാവില്ല. ഗർഭകാലം മുതൽ കുഞ്ഞുണ്ടായതിനു ശേഷം കുറേനാൾ വരേയ്ക്കും അമ്മയുടെ ശരീരത്തിലുണ്ടാകുന്ന ഹോര്മോണുകളുടെ ഏറ്റക്കുറച്ചിലാണ് മുടി വളരാനും കൊഴിയാനുമെല്ലാമുള്ള കാരണം. ഗർഭിണിയായിരിക്കുമ്പോൾ മുടി മുമ്പുള്ളതിനേക്കാൾ തിളക്കവും കനവും വയ്ക്കുന്നതായി കാണാം. ഈസ്ട്രജൻ ഹോർമോണിന്റെ കൂടിയ അളവാണിതിന് കാരണം..
ഈസ്ട്രജൻ മുടി വളർച്ചയുടെ സൈക്കിളിനെ നിർത്തിവയ്ക്കുന്നു. ഫലമോ കോഴിയേണ്ട മുടിയിഴകൾ തലയോട്ടിയിൽ തന്നെ അവശേഷിക്കുന്നു. കുഞ്ഞുണ്ടായതിനു ശേഷം ഈ ഈസ്ട്രജന്റെ അളവ് കുറഞ്ഞു സാധാരണ നിലയിലേക്കെത്തുന്നു. ഇതോടെ കൊഴിയാൻ പാകത്തിലെത്തി നിൽക്കുന്ന മുടിയിഴകൾ കൊഴിയുകയും ചെയ്യുന്നു.കുറച്ചുനാളുകൾക്കുള്ളിൽ ഈ ഏറ്റക്കുറച്ചിൽ ക്രമപ്പെടുകയും മുന്പുണ്ടായിരുന്നത് പോലെ മുടി വളരാൻ തുടങ്ങുകയും ചെയ്യും.
ഈ കാലയളവിൽ മുടി കൊഴിയുന്നത് തടയാൻ കണ്ണിൽക്കണ്ടതൊക്കെ വാങ്ങി പരീക്ഷിക്കുന്നതിന് മുൻപ് ഒരു കാര്യം ഓർക്കുക, അമ്മയെ ബാധിക്കുന്നതെല്ലാം ഒപ്പം കുഞ്ഞിനേയും ബാധിക്കും. രാസവസ്തുക്കൾ അടങ്ങിയ ഷാംപൂവും എണ്ണയും മറ്റു വസ്തുക്കളും ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ തടയില്ലെന്ന് മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യത്തെ വരെ ബാധിക്കാനിടയുണ്ട്.
ഇനി മുടിപോയി എന്ന് പരാതി പറഞ്ഞു മടിപിടിച്ചിരിക്കാൻ വരട്ടെ, മുടി കൊഴിച്ചിലിനെ സ്മാർട്ടായി നേരിടാനുള്ള വഴികളാണ് ഇനി പറയുന്നത്.
പുതിയ ഹെയർ കട്ടുകൾ പരീക്ഷിക്കാം..
അമ്മയാകുന്നതോടെ ഏതൊരു യുവതിയും ആകെ മാറും. നടപ്പിലും എടുപ്പിലും വസ്ത്രധാരണത്തിലും സംസാരത്തിലുമെല്ലാം ഒരു കരുതൽ പ്രതിഫലിക്കാൻ തുടങ്ങും. മുടിയുടെ കാര്യത്തിലും ഈ മാറ്റം ഉൾക്കൊള്ളാൻ തയ്യാറായാൽ സംഗതി ഈസിയായി.
നീളമുള്ള എന്നാൽ തീരെ കനമില്ലാത്ത മുടിയാണെങ്കിൽ അല്പം നീളം കുറച്ചു വെട്ടുന്നതാകും നല്ലത്. മുടിയുടെ അളവ് കൂടുതൽ തോന്നിക്കാൻ ഇത് സഹായിക്കും. തോളറ്റം വരെയോ തോളിനു തൊട്ടു താഴെ വരെയോ ഉള്ള ഹെയർ കട്ടുകൾ പരീക്ഷിക്കാം. സ്റ്റെപ് കട്ട്, ഫെതർ കട്ട്, ബോബ് കട്ട്,തുടങ്ങിയവയും പരീക്ഷിക്കാം!
ഹെയർ സ്റ്റൈലിംഗ്
മുടിയുടെ ഉള്ളളവ് കൂട്ടാനുള്ള സ്റ്റൈലിംഗ് രീതികൾ പരീക്ഷിക്കാൻ പറ്റിയ സമയമാണിത്. മുടിയുടെ നീളം കുറയ്ക്കാൻ താല്പര്യം ഇല്ലെങ്കിൽ പോണി ടയിൽ, ബൺ തുടങ്ങിയവ പരീക്ഷിക്കാം. ഒപ്പം ചുരുളൻ മുടി ഇഷ്ടമുള്ളവർക്ക് അതും പരീക്ഷിക്കാം.
ഹെയർ ഓണമെന്റ്സ്
പുതിയ ട്രെൻഡുകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ട്രെൻഡി ഹെയർ ഓർണമെന്റുകൾ ധരിക്കാം. അഥവാ ഭംഗിയുള്ള സ്കാർഫുകൾ, ബാൻഡുകൾ തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.
ആരോഗ്യം മറക്കരുത്!
കുഞ്ഞിന്റെ കാര്യം നോക്കുന്നതിനിടയിൽ പൊതുവെ അമ്മമാർ സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിൽ മിനക്കെടാറില്ല. ആദ്യത്തെ മൂന്ന് മാസത്തെ വിശ്രമം കഴിഞ്ഞാൽ പിന്നെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ഇല്ലാത്തവരാണ് മിക്കവരും. എന്നാൽ പ്രസവശേഷം ശരീരം പൂർണമായും പൂര്വസ്ഥിതിയിലേക്ക് എത്താൻ ഏകദേശം ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇക്കാലത്തു കഴിക്കുന്ന ഭക്ഷണവും മറ്റും ശേഷമുള്ള ജീവിതം മുഴുവനും ഗുണമുണ്ടാക്കുമെന്ന് ഉറപ്പ്. അമ്മയ്ക്ക് മാത്രമല്ല, കുഞ്ഞിനും!
സമ്മർദം കുറയ്ക്കുക
ഏതു പ്രായക്കാരാണെങ്കിലും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണമായി പറയുന്നത് സ്ട്രെസ് അഥവാ സമ്മർദ്ദമാണ്. പ്രസവശേഷമുള്ള സമ്മർദ്ദവും ചിലരിലെങ്കിലും ഉണ്ടാകാനിടയുള്ള വിഷാദവും മുടികൊഴിച്ചിലിനു കാരണമാകുന്നുണ്ട്. കുഞ്ഞിനെ പരിപാലിക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങളും അമിത ഭയവുമാണ് ഈ സമ്മർദ്ദങ്ങൾക്ക് കാരണം. കുടുംബത്തിലുള്ളവരുടെ സ്നേഹവും പിന്തുണയുമുണ്ടെങ്കിൽ ഈസിയായി ഈ പ്രശ്നങ്ങൾ മറികടക്കാവുന്നതേയുള്ളൂ!
******************************
അമ്മമാർക്ക് ഒരു സന്തോഷവാർത്ത!
ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്ളോർ ക്ളീനറുകൾ!
ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!
ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..