Link copied!
Sign in / Sign up
26
Shares

വികസ് വാപോറബ് ഉപയോഗിച്ച് ഇനി സ്ട്രെച്ച് മാര്‍ക്ക് കളയാം

Video Credits : superWOWstyle! (Youtube)

എന്തൊരു ശല്യമാണ്  ഈ  പാടുകളെ കൊണ്ട്... ഷോര്‍ട്ട്സ് ഇടാമെന്ന് വിചാരിച്ചതാ കാലിലെ ഈ സ്ട്രെച്ച് മാര്‍ക്ക് കാരണം അതും നടക്കില്ല... ഇത് തികച്ചും സാധാരണമായ ഒരു പ്രശ്നമാണ് ഈ സ്ട്രെച്ച് മാര്‍ക്ക്സ്, ലോകത്തെ ഏതാണ്ട് 80 ശതമാനം ആളുകള്‍ക്കും ഉണ്ട് ഈ സ്ട്രെച്ച് മാര്‍ക്ക്. അതും സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഉണ്ട്.

തൂകത്തില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍, ഹോര്‍മോണിലെ വ്യത്യാനങ്ങള്‍, ഗര്‍ഭധാരണം, യൗവനാരംഭം ഇവയൊക്കെയാണ് ഇതുണ്ടാകാനുള്ള ചില കാരണങ്ങള്‍. അടിവയര്‍, മാറിടം, കൈകളുടെ മേല്‍ഭാഗം, പുറം, തുട, ഇടുപ്പ്, നിതംബം എന്നിങ്ങനെയുള്ള ഒരുപാട് കൊഴുപ്പ് നിറഞ്ഞിരിക്കുന്ന ഭാഗങ്ങളിലാണ് പൊതുവേ ഇത്തരം സ്ട്രെച്ച് മാര്‍ക്കുകള്‍ വരുന്നത് പതിവ്. എങ്ങനെ വന്നാലും, അതൊന്നു ഒഴിവായി കിട്ടാന്‍ വേണ്ടി നാം പെടുന്ന പാട്..!

സ്ട്രെച്ച് മാര്‍ക്കുകളെ കളയാന്‍ വേണ്ടി ചില ക്രീമുകള്‍ വര്‍ഷങ്ങളോളം പുരട്ടിയിട്ടും ഫലം കാണാതെ പോയ എത്രയോ പേര്‍ നമ്മുടെ ഇടയിലുണ്ട്. എന്ത് ചെയ്താലും പോവാത്ത ഈ സ്ട്രെച്ച് മാര്‍ക്കുകളെ നമ്മള്‍ അവസാനം വിട്ടുപോകാത്ത ഒരു സൗന്ദര്യപ്രശ്നമായി കണ്ടുതുടങ്ങും. ശരിക്കും ഈ സ്ട്രെച്ച് മാര്‍ക്ക് ഉള്ളത് ഒരു സൗന്ദര്യപ്രശ്നമായി നിങ്ങള്‍ക്ക് കൂടെക്കൂടെ തോന്നിയിട്ടില്ലെങ്കില്‍ അതിനെ കളയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല. കാരണം ഇത് ശരിക്കും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പ്രശ്നം അല്ല. പ്രസവശേഷം വരുന്ന സ്ട്രെച്ച് മാര്‍ക്കുകളെയൊക്കെ പൊതുവേ ‘ടൈഗര്‍ സ്ട്രൈപ്സ്’ എന്ന് വിളിക്കാറുണ്ട്. 

ഫാര്‍മസിയിലും മറ്റു കടകളില്‍ നിന്നുമൊക്കെ കിട്ടുന്ന ക്രീമുകളെയും ഒയിന്‍മേന്റുകളെയും നമുക്ക് ഒരു നിമിഷത്തേക്ക് മറക്കാം, എന്നിട്ട് വീട്ടില്‍ നിന്ന് ചെയ്യാന്‍ സാധിക്കുന്ന ചില പൊടിക്കൈകള്‍ നോക്കാം. ഇതില്‍ പക്ഷെ എത്രയെണ്ണം ഫലവത്തവാറുണ്ടെന്നത് മറ്റൊരു ചോദ്യമാണ്.

ഇത് ഓരോരുത്തര്‍ക്കും വ്യത്യസ്ത രീതിയിലായിരിക്കും പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് വിറ്റാമിന്‍ ഇ പ്രയോജനകരമായി എന്നിരിക്കട്ടെ, മറ്റൊരാള്‍ക്ക് അതു ഉപയോഗപ്രദമായി ഭവിക്കണമെന്നില്ല.

നമ്മള്‍ പനി പിടിച്ചാല്‍ ഏറ്റവും ആദ്യം അന്വേഷിക്കുന്ന നമ്മുടെ പ്രിയ സുഹൃത്തായ വിക്ക്സ് വേപ്പോറബ്ബിനെ അറിയില്ലേ? സ്ട്രെച്ച് മാര്‍ക്കുകള്‍ കളയാനും വിക്ക്സ് ഉപയോഗിക്കാമത്രേ. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലെ? കുറെ പേര്‍ ഇത് ഫലപ്രദമാണെന്നാണ് പറയുന്നത്, അതുകൊണ്ട് തന്നെ ഒന്ന്‍ പരീക്ഷിച്ച് നോക്കുന്നതില്‍ തെറ്റില്ല. നിങ്ങളുടെ സ്ട്രെച്ച് മാര്‍ക്കിനെ എന്തായാലും ഇത് മോശമായ് ബാധിക്കില്ല, അത് ഏതാണ്ട് ഉറപ്പാണ്.

വിക്ക്സ് എങ്ങനെ സ്ട്രെച്ച് മാര്‍ക്ക് നിവാരണത്തിന് ഉപയോഗിക്കാമെന്ന് മേലെ കാണുന്ന വീഡിയോയില്‍ നന്നായി വിവരിച്ചിട്ടുണ്ട്. ഇതിനായി വിക്ക്സ് വേപ്പോ റബ്ബ് കൂടാതെ ക്ലിംഗ് വ്രാപ്പും അലോ വെര ജെല്‍ (കറ്റാര്‍ വാഴയുടെ ജെല്‍; ഇതല്ലാതെ കറ്റാര്‍ വാഴ ചെടിയില്‍ നിന്നുള്ള സത്തെടുക്കുന്നതാണ് ഏറ്റവും ഉത്തമം) എന്നിവയും വേണ്ടി വരും.

സ്ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങില്‍ വിക്ക്സ് വേപ്പോ റബ്ബ് പുരട്ടിയ ശേഷം ക്ലിംഗ് വ്രാപ് ഉപയോഗിച്ച് നന്നായി ചുറ്റി പൊതിഞ്ഞ് വയ്ക്കുക. വേണമെങ്കില്‍ രാത്രി മുഴുവന്‍ അങ്ങനെ തന്നെ വെക്കാം അല്ലേങ്കില്‍ കഴിയുവോളം കൂടുതല്‍ നേരം അങ്ങനെ വെച്ചതിന് ശേഷം പതിയെ പൊതി അഴിക്കുക. അതിന് ശേഷം ആ ഭാഗത്ത് കുറച്ച് അലോ വെര ജെല്‍ പുരട്ടി തൊലിയുടെ ഈര്‍പ്പവും സൗന്ദര്യവും സംരക്ഷിക്കുക.

വിക്ക്സ് വേപ്പോ റബ്ബില്‍ അടങ്ങിയിട്ടുള്ളത് യുകാലിപ്റ്റസ് തൈലം, സെഡാര്‍ ലീഫ് തൈലം, ടര്‍പെന്‍റ്റയിന്‍ തൈലം, കര്‍പ്പൂരം എന്നിവയൊക്കെയാണ്. വലിഞ്ഞിരിക്കുന്ന തൊലിയെ മൃദുലമാക്കിയെടുത്ത് ഇത്തരം സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ഒരു മാസത്തോളം ദിവസവും ഇങ്ങനെ ചെയ്യുക. സ്ട്രെച്ച് മാര്‍ക്കിന്റെ പഴക്കം അനുസരിച്ച് അവ പോവാനുമൊരു ബുദ്ധിമുട്ട് കാണും. സ്ട്രെച്ച് മാര്‍ക്കുകളൊക്കെ പുതിയതാണെങ്കില്‍ പെട്ടെന്ന്‍ തന്നെ ഒഴിവാക്കാന്‍ സാധിക്കും.

അപ്പൊ പിന്നെ ഒരു കൈ നോക്കാമല്ലേ?

 

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
100%
Wow!
0%
Like
0%
Not bad
0%
What?
scroll up icon