Link copied!
Sign in / Sign up
11
Shares

വെള്ളത്തിലുള്ള പ്രസവം:അറിയേണ്ടതെല്ലാം!

 

കുഞ്ഞിന് ജന്മം നൽകുന്നത് കൂടുതൽ സ്വാഭാവികമാകണമെന്ന് ആഗ്രഹമുണ്ടോ? വെള്ളത്തിലുള്ള പ്രസവം നല്ലൊരു മാർഗമാണ്. ആശുപത്രിയിൽ പോകുന്നതിനു പകരം ഈ മാർഗം സ്വീകരിക്കുമ്പോൾ ചെറിയൊരു ഭയം മനസ്സിലുണ്ടാകുന്നത് സ്വാഭാവീകമാണ്. എന്നാൽ ഈ മാർഗം സ്വീകരിക്കുന്നതുമൂലം വളരെ ഏറെ ഗുണങ്ങളുമുണ്ട്.

ജലത്തിൽ സംഭവിക്കുന്ന പ്രസവത്തെയാണ് ജലജനനം എന്ന് അറിയപ്പെടുന്നത്. സാധാരണ ചൂടുവെള്ളം നിറഞ്ഞ ഒരു ചെറിയ കുളത്തിൽ ഇത് ചെയ്യാവുന്നതാണ്. വീട്ടിൽവച്ചോ തക്കതായ സൗകര്യമുള്ള ആശുപത്രിയിൽ വച്ചോ ഇത് നടത്താം. ഒരു ആയ അല്ലെങ്കിൽ നേഴ്സ് നിങ്ങളെ സഹായിക്കാൻ ഉണ്ടാകും.

ആശുപത്രി കിടക്കയിൽ പ്രസവിക്കുന്നതിനെ അപേക്ഷിച്ച് ജലജൻമം കൂടുതൽ ഇളവുന്നതും വേദന കുറഞ്ഞതുമായ ജനനമാണെന്ന് പലയാളുകളും വിശ്വസിക്കുന്നു.

ചൂടുവെള്ളം ഒരു മയക്കുമരുന്നായി മാറുകയും, സുഖപ്രദമായ ഒരു സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നതിലൂടെ, അമ്മയ്ക്ക് അമിതമായ സമ്മർദ്ദം കുറയുകയും പ്രസവത്തിന്റെ സങ്കീർണത കുറയ്ക്കുകയും ചെയ്യും.

വേദന കുറയ്ക്കാനും പ്രക്രിയകൾ വേഗത്തിലാക്കാനും അനസ്തേഷ്യയുടെ ഉപയോഗം തടയാനും ചില സ്ത്രീകൾക്ക് പ്രസവത്തിന്റെ ആദ്യ ഘട്ടത്തിൽ ഇത് ചെയ്യുന്നു.വളരെ നാളുകളായി പിന്തുടർന്ന് വരുന്ന ഒരു പ്രക്രിയയാണ് ഇത്, ഈ അടുത്ത കാലത്തായി ഇതിന്റെ പ്രസിദ്ധി ഉയർന്നുവരുന്നുമു ണ്ട്.

ജലപ്രസവത്തിന്റെ പ്രയോജനങ്ങൾ:

ജലത്തിന്റെ പ്ലവനശക്തി കാരണം,നിങ്ങൾക് നിങ്ങളുടെ ഭാരം അനുഭവപ്പെടില്ല, അത് നിങ്ങളെ സുഗമമായി നീങ്ങുവാൻ അനുവദിക്കും. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുകയും അത് കുഞ്ഞിന് വേണ്ടത്ര ഓക്സിജൻ ഉറപ്പ് വരുത്തുകയും ചെയ്യും.

താരതമ്യേന സമ്മർദമില്ലാത്ത പരിതസ്ഥിതിയിൽ അത് ചെയ്യുന്നതിനാൽ, വേദനയെ നേരിടാൻ സഹായിക്കുന്ന കൂടുതൽ എൻഡോർഫിനുകൾ നിങ്ങളുടെ കുട്ടി പുറത്തുവിടാൻ സഹായിക്കുന്നു.

യോനിയിലുണ്ടായേക്കാവുന്ന കീറലുകൾ കുറയ്ക്കാൻ വെള്ളം സഹായിക്കുന്നു.

അമ്നിയോട്ടിക് സഞ്ചിയുമായി സമാനമായ അന്തരീക്ഷം വെള്ളവും സൃഷ്ടിക്കുന്നുണ്ട്.അതിനാൽ കുഞ്ഞിന് കൂടുതൽ സൗകര്യപ്രദവും പുറംലോകവുമായി പൊരുത്തപ്പെടാൻ എളുപ്പവുമാണ്.

ജലപ്രസവത്തിലുള്ള അപകടങ്ങൾ:

പ്രകൃതിദത്തവും പ്രയോജനകരവുമായ ജന്മം നൽകാൻ ഇത് സാഹായിക്കുന്നു, എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട റിസ്കുകളുടെയും ഉത്കണ്ഠകളുടെയും ന്യായമായ പങ്കും ഇതിലുണ്ട്.

ഗർഭത്തിൽ സങ്കീർണതയുള്ള ഗർഭിണികൾക്ക് ഇത് ശുപാർശ ചെയ്യപ്പെടാറില്ല. കുഞ്ഞ് കുടലുമാലയുമായി പിണഞ്ഞു കിടക്കുകയാണെങ്കിൽ അവൻ ജലവുമായി ബന്ധപ്പെടുമ്പോൾ ശ്വാസം കിട്ടാതെ ആവാം.

ഈ രീതിയുടെ സുരക്ഷ തെളിയിക്കാനാവശ്യമായ ശാസ്ത്രം ഇല്ല, പലരും ഇതിനെ "പരീക്ഷണാത്മക നടപടിക്രമ" മായി കണക്കാക്കുന്നു.

ചെറുതാണെങ്കിലും, ഈ മാർഗത്തിലൂടെ അണുബാധ ഉണ്ടാകുവാൻ സാധ്യതയുണ്ട്. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon