Link copied!
Sign in / Sign up
20
Shares

വീട്ടിൽ ചെയ്യാം ഹെയർ സ്പാ..

 

പെണ്ണിന്റെ അഴക് അവളുടെ മുടിയിലാണ് എന്ന് വിശ്വസിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ.മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കാനായി സൂര്യന് കീഴിലുള്ള എന്തും ചെയ്യാൻ അന്നും ഇന്നും പെൺകുട്ടികൾ തയ്യാറാണ്.ഇതിനായി വില കൂടിയ ഹെയർ ഉത്പന്നങ്ങൾ ഉപയോഗിച്ചാലോ ഇടയ്ക്കിടെ ബ്യൂട്ടി പാർലറുകളിൽ കയറിയിറങ്ങിയാലോ ഒന്നും വേണമെന്നില്ല.വീട്ടിലിരുന്നു കൊണ്ട് തന്നെ കൃത്യമായ പരിപാലനത്തിലൂടെ മനോഹരമായ മുടി ആർക്കും സ്വന്തമാക്കാവുന്നതേയുള്ളു.അതിനുള്ള ഏറ്റവും നല്ല മാർഗമാണ് ഹെയർ സ്പാ.മുടങ്ങാതെ ആഴ്ചയിലൊരിക്കൽ ഹെയർ സ്പാ ചെയ്യുന്നത് തലയുടെയും മുടിയുടെയും ആരോഗ്യത്തിനു വളരെ നല്ലതാണ്.

ഹെയർ സ്പാ ചെയ്യുമ്പോൾ മുടിയുടെ പൂർണമായ പരിപാലനമാണ് നടക്കുന്നത്.ഏതൊരു ഹെയർ സ്പയുടെയും ആദ്യപടി ഓയിൽ മസ്സാജ് ആണ്.വെളിച്ചെണ്ണ, ഒലിവ് എണ്ണ,അൽമോണ്ട് ഓയിൽ തുടങ്ങിയവിൽ ഏതെങ്കിലും ചെറുചൂടോടെ തലയിൽ പുരട്ടുക.മുടി മുഴുവനയെടുത്തു ചെയ്യുന്നതിനു പകരം ഓരോ ചെറിയ ഭാഗമായെടുത്തു എണ്ണ മുടിയിൽ തേച്ചു പിടിപ്പിക്കുക.ഒപ്പം തലയോട്ടിയിലും പുരട്ടി വൃത്താകൃതിയിൽ നന്നായി മസ്സാജ് ചെയ്യുക. ഇത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടുകയും മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.സാവധാനമാകണം മസ്സാജ് ചെയ്യേണ്ടത്.

ആവിപിടിക്കുകയാണ് അടുത്ത ഘട്ടം.ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് ഒരു കട്ടിയുള്ള ടവൽ അതിൽ മുക്കി പിഴിയുക. വെള്ളം മുഴുവൻ പോകാൻ ശ്രദ്ധിക്കണം. ഈ ടവൽ തലയിൽ പൊതിഞ്ഞു വയ്ക്കുക. 15 മിനിട്ടിനു ശേഷം മാറ്റാവുന്നതാണ്.ഹെയർ സ്പായിലെ ഒരു പ്രധാന ഘട്ടമാണിത്.ആവി പിടിക്കുമ്പോൾ തലയോട്ടിയിലെ സുഷിരങ്ങൾ തുറക്കുകയും എണ്ണയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആഗിരണം ചെയ്യുകയും ചെയ്യുന്നു.

നിറവും ഗുണവും നഷ്ടപ്പെട്ട മുടിയുടെ  ആരോഗ്യം വീണ്ടെടുക്കാനുള്ള വഴി നല്ലൊരു ഹെയർ പാക്ക് ആണ്.നിങ്ങൾക്കിഷ്ടമുള്ളതും മുൻപ് പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതുമായ ഹെയർ പാക്കുകൾ ഇവിടെ ഉപയോഗിക്കാം.അല്ലെങ്കിൽ മുട്ട-വെളിച്ചെണ്ണ മിശ്രിതം നല്ലൊരു പാക്ക് ആണ്.ഇതിലേക്ക് ആവശ്യമെങ്കിൽ അല്പം ഏത്തപ്പഴം,തേൻ എന്നിവയും ചേർക്കാവുന്നതാണ്. ഹെയർ പാക്ക് മുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിച്ചു ഒരു ഷവർ ക്യാപ് കൊണ്ട് മൂടുക. ഒരു പ്ലാസ്റ്റിക് കവർ ആയാലും മതി. അരമണിക്കൂറിനു ശേഷം ഒരു മൈൽഡ് ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. അഥവാ അല്പം ഷാംപൂ നേർപ്പിച്ച ഉപയോഗിച്ചാലും മതി. 

മാർക്കറ്റിൽ ഒരുപാട് തരത്തിലുള്ള ഹെയർ കണ്ടിഷണറുകൾ ലഭ്യമാണെങ്കിലും വീട്ടിൽ തന്നെ തയ്യാറാക്കുന്നതാവും നല്ലത്. ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്തു അതിൽ ചായപ്പൊടി ഇട്ടു തിളപ്പിക്കുക.ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക.തണുത്തതിനു ശേഷം ഉപയോഗിയ്ക്കാം.

വരണ്ട മുടി ഉള്ളവർക്ക് അല്പം ഒലിവ് ഓയിലിൽ തേൻ ചേർത്ത് പുരട്ടാവുന്നതാണ്. ഇത്തരം കണ്ടിഷണർ തലയിൽ ഒരു മണിക്കൂർ എങ്കിലും ഉണ്ടാവണമെന്ന് ഓർക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon