Link copied!
Sign in / Sign up
0
Shares

വീണ്ടും അഭിമാനമായി ഡോ. ടെസി തോമസ്

പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO) എയ്‌റോനോട്ടിക്കൽ സിസ്റ്റംസ് ഡയറക്ടർ ജനറലായി മലയാളി ശാസ്ത്രജ്ഞയായ ടെസ്സി തോമസ് നിയമിതയായി. ഡിആർഡിഒയിൽ ഡയറക്ടർ ജനറൽ പദവിയിലെത്തുന്ന മൂന്നാമത്തെ വനിതയാണ് ടെസ്സി.നിലവിലെ ഡയറക്ടർ ജനറൽ സി പി രാമനാരായണൻ ഈമാസം 31ന‌് വിരമിക്കുന്നതിനെത്തുടർന്നാണ‌് നിയമനം. ജൂൺ ഒന്നിന‌് ടെസി ചുമതലയേൽക്കും.ഡി​ഫ​ൻ​സ് ഏ​വി​യോ​ണി​ക്സ് റി​സ​ർ​ച്ച് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് (ഡി​എ​ആ​ർ​ഇ), ഗ്യാ​സ് ട​ർ​ബൈ​ൻ റി​സ​ർ​ച്ച് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് (ജി​ടി​ആ​ർ​ഇ), സെ​ന്‍റ​ർ ഫോ​ർ എ​യ​ർ​ബോ​ൺ സി​സ്റ്റംസ് (സി​എ​ബി​എ​സ്), ഏ​റോനോ​ട്ടി​ക്ക​ൽ ഡ​വ​ല​പ്മെ​ന്‍റ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് (എ​ഡി​ഇ), സെ​ന്‍റ​ർ ഫോ​ർ മി​ലി​ട്ട​റി എ​യ​ർ​വ​ർ​ത്തി​നെ​സ് ആ​ൻ​ഡ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ, ഏ​രി​യ​ൽ ഡെ​ലി​വ​റി റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് (ആ​ഗ്ര), ഏ​റോനോ​ട്ടി​ക്ക​ൽ ഡ​വ​ല​പ്മെ​ന്‍റ് ഏ​ജ​ൻ​സി (എ​ഡി​എ) എ​ന്നി​വ ഇ​നി ഡോ. ​ടെ​സി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും.

ആലപ്പുഴയിൽ തത്തംപള്ളി തൈപറമ്പിൽ തോമസിന്റെയും കുഞ്ഞമ്മയുടെയും മകളായി ജനിച്ച ടെസ്സി തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിൽ നിന്നു ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ബി. ടെക്ക് ബിരുദവും പുണെയിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി യിൽ നിന്ന് എം. ടെക്കും നേടി. 1988 മുതൽ ഡി.ആർ.ഡി.ഒ.യിൽ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുകയാണിവർ.

 3000 കിലോമീറ്റർ ദൂര പരിധിയുള്ള അഗ്നി - 3 മിസൈൽ പദ്ധതിയുടെ പ്രവർത്തനങ്ങളിൽ ടെസ്സി പങ്കാളിയായിരുന്നു. 2011ൽ വിജയകർമായി പരീക്ഷിച്ച അഗ്നി - 4 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറും ടെസ്സി തോമസ് ആയിരുന്നു. 2009ൽ അവർ 5000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി - 5 മിസൈൽ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി നിയമിതയായി. 2012 ഏപ്രിൽ 19നു അഗ്നി - 5 മിസൈൽ വിജയ്കരമായി പരീക്ഷിച്ചു.

ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്ന ടെസി നിലവിൽ ഹൈദരാബാദിലെ അഡ്വാൻസ‌്ഡ‌് ലബോറട്ടറീസ‌് ഡയറക്ടറാണ‌്. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon