വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ആദ്യം ചെയ്യുന്നത് അന്നജത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്. വ്യായാമം മുറയ്ക്ക് ചെയ്യുന്നുണ്ടെങ്കിലും ആഹാരം കുറയ്ക്കുന്നത് അല്പം കടുപ്പമാണ്. എന്നുകരുതി പട്ടിണി കിടന്നാൽ വിപരീത ഫലമാകും ഉണ്ടാകുക. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനാവാതെ വണ്ണം കുറയ്ക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ആഹാരം കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കുക എന്നത്. ആഹാരം കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാനുള്ള ചില എളുപ്പവഴികളാണ് ഇനി പറയുന്നത്.
കൂടുതൽ പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് വണ്ണം കുറയില്ല. മാത്രമല്ല മെലിയാൻ സഹായിക്കുന്ന ചില ആഹാരങ്ങൾ കഴിക്കേണ്ടതുമുണ്ട്.
1. വെളിച്ചെണ്ണ
ഡയറ്റ് പിന്തുടരുന്നവരെല്ലാം ഒന്നോടെ വാങ്ങുന്ന ഐറ്റമാണ് ഒലിവെണ്ണ. എന്നാൽ ഒലിവെണ്ണയുടെ വില എല്ലാവർക്കും എല്ലായ്പ്പോഴും താങ്ങാൻ പറ്റിയെന്നു വരില്ല! എന്നാൽ വില കുറവുള്ളതും വളരെയേറെ ഗുണമുള്ളതുമായ വെളിച്ചെണ്ണ ഒലിവെണ്ണയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോഗിച്ചു ആഹാരം പാകം ചെയ്യുന്നത് ഭക്ഷണത്തിനു രുചി കൂട്ടുമെന്ന് മാത്രമല്ല, വണ്ണം കുറയ്ക്കാനും സഹായകമാണ്. വെളിച്ചെണ്ണയുടെ രുചി നമ്മുടെ നാട്ടിൽ അപരിചിതമല്ലാത്തതിനാൽ വളരെ വേഗം ഡയറ്റിലേക്ക് ഉൾപ്പെടുത്താൻ സാധിക്കും.
2. മുട്ട
ഭാരം കുറയ്ക്കുന്നതിനോടൊപ്പം ആവശ്യമായ കൊഴുപ്പും പ്രോടീനും ശരീരത്തിൽ എത്തേണ്ടതുണ്ട്. അതിനു പറ്റിയ ആഹാരമാണ് മുട്ട. ഇരുമ്പ്, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു മുട്ട ഉൾപ്പെടുത്തുന്നത് ദിവസം മുഴുവനുമുള്ള ഊർജം നല്കാൻ സഹായിക്കുന്നു.
3. മൾട്ടിഗ്രൈൻ
വ്യത്യസ്ത ഇനത്തിലുള്ള ധാന്യങ്ങൾ ശരീരത്തിൽ എത്തുന്നത് വണ്ണം കുറയ്ക്കാൻ തന്നെ സഹായിക്കും. ഓട്സ്, ചോളം, സോയ തുടങ്ങിയവ ശരീരത്തിൽ എത്തേണ്ടതുണ്ട്. അരിയാഹാരം കഴിച്ചേ മതിയാകൂ എന്നാണെങ്കിൽ കുത്തരി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.
4. പാൽ ഉത്പന്നങ്ങൾ
തൈര്, ചീസ് എന്നിവ എന്നിവ കഴിക്കുന്നത് വണ്ണം കുറയ്ക്കുമെന്ന് പറയുന്നത് അതിശയോക്തിയായി തോന്നാം. എന്നാൽ തൈര് അഥവാ യോഗർട്ട് നീർക്കെട്ടുണ്ടാകുന്നത് വളരെയേറെ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള ചീസ് ദിവസം മുഴുവനും 'ഫുൾ' ആയിരിക്കാൻ സഹായിക്കുന്നു. കൂടുതൽ കലോറിയുള്ള പനീർ ഒഴിവാക്കുകയാണ് ഉത്തമം.
5. പഴങ്ങൾ
ദിവസവും ധാരാളം ഫലങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ഡയറ്റ് മുൻപോട്ട് കൊണ്ടുപോകാൻ സഹായിക്കും. പല ഫലങ്ങൾക്കും പല ഗുണങ്ങളാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഡയട്ടീഷ്യന്റെ നിര്ദേശപ്രകാരം വേണം തിരഞ്ഞെടുക്കേണ്ടത്.
6. കാന്താരി മുളക്
കാന്താരിമുളക് ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകില്ല. ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ഇതിന്റെ എരിവ് പ്രസിദ്ധമാണല്ലോ. കൊഴുപ്പിനെ കത്തിച്ചുകളയാൻ പ്രത്യേക കഴിവുള്ള മുളകാണിത്. നമ്മുടെ മൂഡ് നെ സ്വാധീനിക്കുന്ന എൻഡോർഫിൻ ഹോർമോണിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താനും ഇവയ്ക്കാകും.
******************************
അമ്മമാർക്ക് ഒരു സന്തോഷവാർത്ത!
ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്ളോർ ക്ളീനറുകൾ!
ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!
ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..
Please click here to Order Tinystep Natural Floor Cleaner
