Link copied!
Sign in / Sign up
23
Shares

വണ്ണം കുറയ്ക്കാൻ എളുപ്പവഴികൾ!

ശരീരസൗന്ദര്യം നിലനിർത്താനായി കഷ്ട്പ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. 'മോഹൻലാൽ'ന്റെ 'ഫിറ്റ്നസ് ചാലഞ്ച്' നെ കുറിച്ച് കേട്ടുകാണുമല്ലോ... മണിക്കൂറുകളോളം ജിമ്മിൽ സമയം ചെലവഴിക്കുന്നത് സാധാരണക്കാർക്ക് എപ്പോഴും കഴിഞ്ഞെന്നു വരില്ല. വണ്ണം വയ്ക്കാനുള്ള കാരണങ്ങൾ കണ്ടുപിടിച്ചു കഴിഞ്ഞാൽ പകുതി പ്രശ്നം കഴിഞ്ഞു!ദൈനംദിന ജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ പൊണ്ണത്തടി ആർക്കും കുറയ്ക്കാവുന്നതേയുള്ളൂ..

*ആഹാരം കഴിച്ചു വണ്ണം കുറയ്ക്കാം

*ബേക്കിംഗ് സോഡ 

*ഗ്രീൻ ടീ 

*നന്നായി ഉറങ്ങുക

*യോഗ

*മുലയൂട്ടൽ

അമിതവണ്ണം എന്ന് ചിലരെങ്കിലും ഉദ്ദേശിക്കുന്നത് വയർ ചാടൽ അഥവാ ബെല്ലി ഫാറ്റ് എന്നാണ്. ചിലർക്ക് മുഴുവൻ ശരീരഭാരം ആയിരിക്കും കുറയ്‌ക്കേണ്ടത്. ചിലർക്ക് വയർ മാത്രം കുറച്ചാൽ മതിയാകും. വണ്ണം കുറയ്ക്കാനുള്ള പരീക്ഷണങ്ങളിലേക്ക് എടുത്തു ചാടുന്നതിന് മുൻപ് തങ്ങളുടെ ശാരീരികാവസ്ഥ എന്താണെന്നു മനസിലാക്കേണ്ടതുണ്ട്. വയർ മാത്രമായി കുറയ്‌ക്കേണ്ടവർ അതിനുള്ള മാർഗ്ഗങ്ങൾ ആണ് നോക്കേണ്ടത്. 

 

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ആദ്യം ചെയ്യുന്നത് അന്നജത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ്. വ്യായാമം മുറയ്ക്ക് ചെയ്യുന്നുണ്ടെങ്കിലും ആഹാരം കുറയ്ക്കുന്നത് അല്പം കടുപ്പമാണ്. എന്നുകരുതി പട്ടിണി കിടന്നാൽ വിപരീത ഫലമാകും ഉണ്ടാകുക. ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനാവാതെ വണ്ണം കുറയ്ക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ആഹാരം കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കുക എന്നത്. ആഹാരം കഴിച്ചുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാനുള്ള ചില എളുപ്പവഴികളാണ് ഇനി പറയുന്നത്.

 

1. വെള്ളം കുടിക്കുക

2. മത്സ്യം കഴിക്കുക

3. പ്രാതല്‍ ഒഴിവാക്കാതിരിക്കുക

4. രാത്രി എട്ടുമണിക്കുശേഷം കഴിക്കുന്നത് ഒഴിവാക്കുക

5. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക.

ആഹാരം കഴിച്ചു വണ്ണം കുറയ്ക്കാം

കൂടുതൽ പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്തിയത് കൊണ്ട് വണ്ണം കുറയില്ല. മാത്രമല്ല മെലിയാൻ സഹായിക്കുന്ന ചില ആഹാരങ്ങൾ കഴിക്കേണ്ടതുമുണ്ട്.

 

1. വെളിച്ചെണ്ണ

ഡയറ്റ് പിന്തുടരുന്നവരെല്ലാം ഒന്നോടെ വാങ്ങുന്ന ഐറ്റമാണ് ഒലിവെണ്ണ. എന്നാൽ ഒലിവെണ്ണയുടെ വില എല്ലാവർക്കും എല്ലായ്പ്പോഴും താങ്ങാൻ പറ്റിയെന്നു വരില്ല! എന്നാൽ വില കുറവുള്ളതും വളരെയേറെ ഗുണമുള്ളതുമായ വെളിച്ചെണ്ണ ഒലിവെണ്ണയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോഗിച്ചു ആഹാരം പാകം ചെയ്യുന്നത് ഭക്ഷണത്തിനു രുചി കൂട്ടുമെന്ന് മാത്രമല്ല, വണ്ണം കുറയ്ക്കാനും സഹായകമാണ്. വെളിച്ചെണ്ണയുടെ രുചി നമ്മുടെ നാട്ടിൽ അപരിചിതമല്ലാത്തതിനാൽ വളരെ വേഗം ഡയറ്റിലേക്ക് ഉൾപ്പെടുത്താൻ സാധിക്കും. 

2. മുട്ട

ഭാരം കുറയ്ക്കുന്നതിനോടൊപ്പം ആവശ്യമായ കൊഴുപ്പും പ്രോടീനും ശരീരത്തിൽ എത്തേണ്ടതുണ്ട്. അതിനു പറ്റിയ ആഹാരമാണ് മുട്ട. ഇരുമ്പ്, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. പ്രഭാത ഭക്ഷണത്തിനൊപ്പം ഒരു മുട്ട ഉൾപ്പെടുത്തുന്നത് ദിവസം മുഴുവനുമുള്ള ഊർജം നല്കാൻ സഹായിക്കുന്നു. 

3. മൾട്ടിഗ്രൈൻ

വ്യത്യസ്‌ത ഇനത്തിലുള്ള ധാന്യങ്ങൾ ശരീരത്തിൽ എത്തുന്നത് വണ്ണം കുറയ്ക്കാൻ തന്നെ സഹായിക്കും. ഓട്സ്, ചോളം, സോയ തുടങ്ങിയവ ശരീരത്തിൽ എത്തേണ്ടതുണ്ട്. അരിയാഹാരം കഴിച്ചേ മതിയാകൂ എന്നാണെങ്കിൽ കുത്തരി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. 

4. പാൽ ഉത്പന്നങ്ങൾ

തൈര്, ചീസ് എന്നിവ എന്നിവ കഴിക്കുന്നത് വണ്ണം കുറയ്ക്കുമെന്ന് പറയുന്നത് അതിശയോക്തിയായി തോന്നാം. എന്നാൽ തൈര് അഥവാ യോഗർട്ട് നീർക്കെട്ടുണ്ടാകുന്നത് വളരെയേറെ സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ള ചീസ് ദിവസം മുഴുവനും 'ഫുൾ' ആയിരിക്കാൻ സഹായിക്കുന്നു. കൂടുതൽ കലോറിയുള്ള പനീർ ഒഴിവാക്കുകയാണ് ഉത്തമം. 

5. പഴങ്ങൾ

ദിവസവും ധാരാളം ഫലങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ഡയറ്റ് മുൻപോട്ട് കൊണ്ടുപോകാൻ സഹായിക്കും. പല ഫലങ്ങൾക്കും പല ഗുണങ്ങളാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഡയട്ടീഷ്യന്റെ നിര്ദേശപ്രകാരം വേണം തിരഞ്ഞെടുക്കേണ്ടത്. 

6. കാന്താരി മുളക്

കാന്താരിമുളക് ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടാകില്ല. ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും ഇതിന്റെ എരിവ് പ്രസിദ്ധമാണല്ലോ. കൊഴുപ്പിനെ കത്തിച്ചുകളയാൻ പ്രത്യേക കഴിവുള്ള മുളകാണിത്. നമ്മുടെ മൂഡ് നെ സ്വാധീനിക്കുന്ന എൻഡോർഫിൻ ഹോർമോണിന്റെ പ്രവർത്തനം ത്വരിതപ്പെടുത്താനും ഇവയ്ക്കാകും. 

ബേക്കിംഗ് സോഡ 

വണ്ണം കുറയ്ക്കാൻ ബേക്കിംഗ് സോഡാ സഹായിക്കും! ഞെട്ടണ്ട.. സംഗതി സത്യമാണ്. ബേക്കിംഗ് സോഡാ പൊതുവെ നമ്മളെല്ലാം ഉപയോഗിക്കുന്നതാണെങ്കിലും അളവ് വളരെ കുറവായിരിക്കും. ദിവസം 5-10 gm മാത്രമേ ബേക്കിംഗ് സോഡ ശരീരത്തിൽ എതാൻ പാടുള്ളൂ എന്നാലകാര്യവും പ്രത്യേകം ഓർക്കുക. ഹൃദയ- വൃക്കസംബന്ധമായ അസുഖമുള്ളവർ, പ്രമേഹമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർ ബേക്കിംഗ് സോഡ പരീക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. 

ആപ്പിൾ സിഡാർ വിനാഗിരി- ബേക്കിംഗ് സോഡാ

2 ടീസ്‌പൂൺ ആപ്പിൾ സിഡാർ വിനാഗിരി, അര ടീസ്‌പൂൺ ബേക്കിംഗ് സോഡാ, എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലർത്തി ദിവസവും രാവിലെ പ്രഭാതഭക്ഷണത്തിന് അരമണിക്കൂർ മുൻപ് കുടിക്കുക. ഇത് ദഹനം പതുക്കെയാക്കുന്നു. അതുകൊണ്ടു തന്നെ വേഗത്തിൽ വിശപ്പനുഭവപ്പെടുകയില്ല.

നാരങ്ങ- ബേക്കിംഗ് സോഡ

1 നാരങ്ങ, ഒരു ഗ്ലാസ് വെള്ളം, കാൽ ടേബിൾസ്പൂൺ ബേക്കിംഗ് സോഡ എന്നിവ നന്നായി മിക്സ് ചെയ്തു ദിവസവും രാവിലെ കുടിക്കുക.

https://dynamic-cdn.tinystep.in/image/admin-panel-image-f9da88f7-7044-46a6-b200-73ff160031a5-1533106991108.jpeg

സ്ട്രോബെറി- ബേക്കിംഗ് സോഡ സ്മൂത്തി

ഒരു കപ്പ് സ്ട്രോബെറി, 2 കപ്പ് വെള്ളം,  ഒരു വലിയ നാരങ്ങ, പുതിന ഇല, അര ടേബിൾസ്പൂൺ ബേക്കിംഗ് സോഡ എന്നിവ മിക്സിയിലടിക്കുക. ആവശ്യമുണ്ടെങ്കിൽ ഐസ് ക്യൂബ് ചേർക്കാം. ദിവസവും ഈ മിശ്രിതം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയേറെ സഹായിക്കും.

ഗ്രീൻ ടീ

വണ്ണം കുറയ്ക്കാൻ ലോകവ്യാപകമായി ആളുകൾ തിരഞ്ഞെടുക്കുന്ന മാർഗമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ സ്ഥിരമായി കുടിക്കുന്നത് അമിത അളവിലുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. സാധാരണ ഡയറ്റ് കൊണ്ടുപോകുന്നതിനോടൊപ്പം തന്നെ ഗ്രീൻ ടീ കുടിക്കുന്നത് 1.5 kg വരെ കുറയ്ക്കാൻ സഹായിക്കും. ഹൃദയരോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം എന്നിവ നിയന്ത്രിക്കാനും ഗ്രീൻ ടീ സഹായിക്കുന്നു.

നന്നായി ഉറങ്ങുക

ഉറക്കക്കുറവ് വണ്ണം കൂടാനുള്ള കാരണമാണ്. എന്നാൽ നന്നായി ഉറങ്ങുന്നത് അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. നന്നായി ഉറങ്ങാത്തത് വിശപ്പ് കൂട്ടുന്ന ഹോർമോണുകളുടെ ഉത്പാദനം കൂട്ടുന്നു. നന്നായി ഉറങ്ങുമ്പോൾ മണിക്കൂറിൽ 50 മുതൽ 100 കലോറി വരെ നഷ്ടപ്പെടുന്നുണ്ട്. ഇത് കൂടാതെ തന്നെ മറ്റെന്തൊക്കെ ചെയ്താലും ശെരിയായ ഉറക്കം ലഭിക്കാത്തത് ഡയറ്റിന്റെ ഫലം കുറയ്ക്കാനിടയാക്കും.

യോഗ

തടി കുറയ്ക്കാൻ മറ്റു വ്യായാമങ്ങളോടൊപ്പം തന്നെ കിടപിടിക്കുന്ന രീതിയാണ് യോഗ. കൃത്യമായി യോഗ അഭ്യസിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. 

മുലയൂട്ടൽ

പ്രസവശേഷമുള്ള വണ്ണം കുറയ്ക്കാൻ പറ്റിയ വഴിയാണ് നന്നായി മുലയൂട്ടുക എന്നത്. കുഞ്ഞിന് ജീവിതകാലം മുഴുവനുള്ള രോഗപ്രതിരോധശേഷി നൽകുന്നു എന്ന് മാത്രമല്ല, അമ്മയുടെ ശരീരം പൂർവസ്ഥിതിയിൽ ആക്കാനും മുലയൂട്ടലിനു കഴിയും. കുഞ്ഞിനെ ഒരു ദിവസം എത്ര പ്രാവശ്യം മുലയൂട്ടുന്നുവോ അതിനനുസരിച്ച് ശരീരത്തിലെ കലോറികളും കുറഞ്ഞ് കിട്ടും. നാല് മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ഒരു ദിവസം 400 കലോറി വരെ എരിയിച്ച് കളയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം!

*വ്യായാമം ചെയ്യാൻ തുടങ്ങുന്ന സമയത്ത് മിക്കവർക്കും പിണയുന്ന അബദ്ധമാണ് കൂടുതൽ വ്യായാമം ചെയ്യുക എന്നത്. ആദ്യ ദിവസം തന്നെ രണ്ടു മണിക്കൂർ ഓടിയാൽ പിന്നെ രണ്ടു ദിവസത്തേക്ക് ശരീരവേദന ആയിരിക്കും. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന് പറയുന്നത് പോലെയാണിത്. പടിപടിയായി വേണം ഓരോ വ്യായാമമുറകളിലേക്കും എത്താൻ.. മറിച്ചായാൽ പ്രതീക്ഷിച്ച ഫലം കിട്ടില്ല.

*ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുന്നതും ചിട്ടയോടെ വേണം. പട്ടിണി കിടന്നാൽ പിന്നീട് ചികിത്സ തേടേണ്ടി വരും. എപ്പോഴും ജ്യൂസ് മാത്രം കഴിക്കുന്നതും ശെരിയായ രീതിയല്ല. പ്രധാന ഭക്ഷണ സമയങ്ങളിൽ ഘര രൂപത്തിലുള്ള ആഹാരം തന്നെ കഴിക്കുക. ഇടനേരങ്ങളിൽ ജ്യൂസ് കഴിച്ചാൽ മതിയാകും. 

 *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon