Link copied!
Sign in / Sign up
16
Shares

വന്ധ്യതയ്ക്ക് കാരണം ഈ വസ്തുക്കൾ!

സിനിമയിലും സീരിയലിലും കാണുന്നത് പോലെ ഒരു കുഞ്ഞിക്കാലു കാണാൻ അത്ര എളുപ്പമല്ല. യഥാർത്ഥ ജീവിതത്തിൽ ഒരു കുഞ്ഞു ജനിക്കാൻ ചിലർക്കെങ്കിലും വലിയ കടമ്പകൾ കടക്കേണ്ടി വന്നിട്ടുണ്ടാകും. നേർച്ചകളും വഴിപാടുകളും കഴിച്ചിട്ടും വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന ദമ്പതികൾ ഒട്ടും കുറവല്ല. ഇരുവരുടെയും പ്രത്യുത്പാദന ശേഷി, സ്ത്രീയുടെ ഗര്ഭപാത്രത്തിനു കുഞ്ഞിനെ വഹിക്കാനുള്ള കഴിവ്  എന്നിവയാണ് പൊതുവെ ഗർഭധാരണത്തെ ബാധിക്കുന്ന ഘടകങ്ങൾ. അടുത്തകാലത്തായി ഏറിവരുന്ന വന്ധ്യതയുടെ കാരണങ്ങൾ കൃത്യമായി കണ്ടുപിടിക്കാൻ ഇതുവരെയ്ക്കും ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ജോലിയിലെ സ്ട്രെസ്, ആഹാര ശീലങ്ങൾ, ഉറക്കമില്ലായ്മ എന്നിവയൊക്കെയും കാരണമാണെന്ന് പറയപ്പെടുന്നു. 

നമ്മൾ ദിനംപ്രതി ഉപയോഗിക്കുന്ന ഒരുപാട് വസ്തുക്കൾ വന്ധ്യതയ്ക്ക് കാരണമാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു. നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഓരോ ദോഷവശങ്ങളും കണ്ടുപിടിച്ചു വരുന്നതല്ലേയുള്ളു. വന്ധ്യതയ്ക്ക് കാരണമാകുമെന്ന് തെളിയിക്കപ്പെട്ട ചില വസ്തുക്കൾ ഇതാ..

കുടിവെള്ളം (bottled water)

വിശ്വസിച്ചാലും ഇല്ലെങ്കിലും കുടിവെള്ളം വന്ധ്യതയ്ക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ. കിണറ്റിലെ വെള്ളമല്ല. പല ലേബലുകളിൽ സുന്ദര കുട്ടപ്പന്മാരായി എത്തുന്ന കുപ്പിവെള്ളം ആണ് വില്ലന്മാർ. വെള്ളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളിൽ അടങ്ങിയിട്ടുള്ള BPM ബീജാണുക്കളുടെ എണ്ണവും ഗുണവും കുറയ്ക്കാൻ കാരണമാകുന്നുണ്ട്. ഒപ്പം അണ്ഡത്തിന്റെയും ഗുണം കുറയാൻ കാരണമാകുന്നു.

സൗന്ദര്യ സംരക്ഷണ വസ്തുക്കൾ 

നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ടൂത്ത് പേസ്റ്റ്, ഷാംപൂ, ലോഷൻ, പെർഫ്യൂമുകൾ തുടങ്ങിയവ എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ശരീരത്തിനു ദോഷകരമാണ്. ഇവയുടെ സുഗന്ധം ആസ്വദിക്കുന്നതാണ് വന്ധ്യതയ്ക്ക് കാരണമെന്ന പുതിയ കണ്ടെത്തലാണ് ഏറ്റവും ഞെട്ടിക്കുന്നത്. സുഗന്ധ ദ്രവ്യങ്ങളിൽ അടങ്ങിയിരിക്കുന്ന താലേറ്റുകൾ പ്രത്യുത്പാദന ക്ഷമതയെ ദോഷകരമായി ബാധിക്കുന്നു. നന്നായി കഴുകി കളഞ്ഞില്ലെങ്കിൽ ടൂത്ത് പേസ്റ്റും അപകടമാവാം. പ്രകൃതിദത്തമായ ഉത്പന്നങ്ങളിലേക്ക് മടങ്ങിപ്പോകാൻ സമയമായെന്നർത്ഥം.

നോൺ- സ്റ്റിക് പാൻ

നോൺ- സ്റ്റിക് പാൻ ഉപയോഗിക്കാത്ത വീടുകൾ ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. കൊളസ്ട്രോളിനെയും എണ്ണയെയും പേടിച്ചു പാചകം നോൺ-സ്റ്റിക് പാനിലാക്കിയപ്പോൾ പുതിയ അസുഖങ്ങളും കൂടെ പോന്നു. പാനിൽ ഒട്ടിപ്പിടിക്കാതെ ഇരിക്കാനായി ഉപയോഗിച്ചിട്ടുള്ള കോട്ടിങ്ങുകളിൽ മാരകമായ വിഷമാണ് അടങ്ങിയിട്ടുള്ളത്. ഇവ ബീജാണുക്കളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.

ലാപ്ടോപ്പ് 

സ്ത്രീകളെ അപേക്ഷിച്ചു പുരുഷൻമാർക്കാണ് ലാപ്ടോപ്പ് അപകടകരം.ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കുന്നത് മൂലം ബീജത്തെ അമിത ഊഷ്മാവിൽ നിന്നും സംരക്ഷിക്കുന്ന സ്ക്രോട്ടം എന്ന ഭാഗത്തിന്റെ  ഊഷ്മാവ്  2 ഡിഗ്രി വരെ വർധിക്കുമത്രേ.ഇത്  ബീജാണുക്കളുടെ എണ്ണം കുറയ്ക്കാനിടയാക്കും.. അതുകൊണ്ടു തന്നെ ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കാതിരിക്കാൻ കഴിവതും ശ്രമിക്കുക.

          *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

 

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon