Link copied!
Sign in / Sign up
44
Shares

കുട്ടികൾക്ക് കൊടുക്കേണ്ട വാക്സിനേഷനുകൾ ഏതെല്ലാം?

പിഞ്ചുകുട്ടികളിൽ രോഗപ്രതിരോധ ശേഷി വളർന്നുവരാൻ ഒരു നിശ്‌ചിതസമയം എടുക്കും. ഈ കാലഘട്ടത്തിൽ അവരുടെ ആരോഗ്യവും വൃത്തിയും മാതാപിതാക്കൾ അത്യധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിലൊരു ഭാഗം കൃത്യമായ ഇടവേളകളിൽ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ള വാക്സിനേഷനുകൾ അഥവാ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക എന്നതാണ്.

ജനിച്ച മുതൽ കൗമാരം എത്തുന്നത് വരെയുള്ള കാലയളവിൽ കുട്ടിക്ക് ഇടവിട്ട് വാക്സിനേഷനുകൾ നൽകേണ്ടതാണ്. ഇത് വീഴ്ച്ചകൂടാതെ ചെയ്യേണ്ടതുമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ഒരു ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ എന്ന് നമ്മളെല്ലാരും കേട്ടിട്ടുണ്ടാകും. പ്രതിരോധ കുത്തിവെപ്പുകൾ രോഗപ്രതിരോധത്തിനു മാത്രമല്ല, ആരോഗ്യമുള്ള ശരീരം വളർത്തിയെടുക്കാനും സഹായിക്കുന്നു.

സാധാരണ ഗതിയിൽ പ്രതിരോധ കുത്തിവെപ്പുകൾ ഇപ്രകാരമാണ്:

ജനിച്ച ഉടൻ: ജനിച്ച ഉടനെ ഹെപ്പറ്റിറ്റിസ് ബി എന്ന അസുഖത്തിനുള്ള കുത്തിവെപ്പ് നൽകാറുണ്ട്. പിന്നീടുള്ള ഒന്ന്-രണ്ട് മാസത്തോളം ഇത് തുടരാറുമുണ്ട്. 

രണ്ടാം മാസത്തിൽ: ജനിച്ചു രണ്ടു മാസം പ്രായമാകുന്നതോടെ പല വാക്സിനുകളുടെയും ഡോസുകൾ കുഞ്ഞിനു കൊടുക്കാൻ ആരംഭിക്കും. പോളിയോ, ടെറ്റനസ്, വില്ലൻ ചുമ, റോട്ടാ വൈറസ്, ന്യുമോകൊക്കോൾ എന്നിവ അതിൽ ചിലതാണ്.

നാലു മാസം പ്രായമാകുമ്പോൾ: ന്യുമോകൊക്കോൾ, പോളിയോ, ടെറ്റനസ് തുടങ്ങിയവക്കുള്ള കുത്തിവെപ്പുകൾ വീണ്ടും കൊടുക്കുന്നു.

ഒരു വയസ്സ് പ്രായമാകുമ്പോൾ: ഒരു വയസ്സാകുമ്പോൾ ചിക്കൻ പോക്സ്, ഹെപ്പറ്റിറ്റിസ് എ തുടങ്ങിയവക്കുള്ള കുത്തിവെപ്പുകൾ കൊടുക്കും. അതിനോടൊപ്പം പോളിയോ പ്രതിരോധ കുത്തിവെപ്പ് മൂന്നാം വട്ടം കൊടുക്കും. എച്ച്.ഐ.ബി. കുത്തിവെപ്പിന്റെ അവസാനത്തെ ഡോസും ഒന്നാം വയസ്സിലാണ് കൊടുക്കുക.

ഒരു വയസിനു ശേഷം:

ഹെപ്പറ്റിറ്റിസ് എ യുടെ അവസാനത്തെ ഡോസ് പതിനെട്ടു മുതൽ ഇരുപത്തിനാല് മാസക്കാലയളവിൽ കൊടുക്കും. ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ എന്നിവക്കുള്ള കുത്തിവെപ്പുകൾ നാലു വയസ്സിനും ആറു വയസ്സിനുമിടക്ക് കൊടുത്തിരിക്കണം. ഭാവിയിൽ കുട്ടികൾക്കു ഇരുമ്പാംശമുള്ള വസ്തുക്കൾ തട്ടി പോറലോ മുറിവോ ഉണ്ടാകുന്ന സാഹചര്യത്തിൽ ടെറ്റനസ് വീണ്ടും എടുക്കേണ്ടി വരുമെന്ന് ശ്രദ്ധിക്കുക.

ചിക്കൻ പോക്സിന്റെ പ്രതിരോധ കുത്തിവെപ്പിന്റെ അവസാനത്തെ ഡോസ് 4 -6 വയസ്സിന്റെ ഉള്ളിൽ എടുക്കേണ്ടതാണ്.

കാലോചിതമായി ചില കുത്തിവെപ്പുകൾ എടുക്കേണ്ടി വരും. ഉദാഹരണമായി, ഇൻഫ്ലുവൻസക്കെതിരെ തണുപ്പ്കാലത്തു കുത്തിവെപ്പ് എടുക്കാറുണ്ട്.

മീസിൽസ്-മന്ത്-റൂബെല്ല വാക്സിൻ ഒന്നാം വയസ്സിലും പിന്നീടങ്ങോട്ട് മൂന്നു നാലു വർഷവും എടുക്കണം. ഇവ വളരെ പ്രധാനവും ഒഴിച്ചുകൂടാൻ പാടില്ലാത്തതുമാണ്.

മെനിംഗോകൊക്കാൾ പോലെയുള്ള ചില കുത്തിവെപ്പുകൾ കുട്ടിയുടെ വളർച്ചാ രീതിയും ആരോഗ്യനിലകളും പരിശോധിച്ച് അവയെ അടിസ്ഥാനമാക്കി എടുക്കുന്നവയാണ്. അതുകൊണ്ടു തന്നെ, കുഞ്ഞിന്റെ ആരോഗ്യപരമല്ലാത്ത ഏതൊരു അവസ്ഥയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കേണ്ടതാണ്.

പൊതുവെ ഇപ്രകാരമാണ് കുത്തിവെപ്പുകൾ എടുക്കാറെങ്കിലും ഓരോ കുഞ്ഞും വ്യത്യസ്തമാണ്. അതിനാൽ ജനിച്ചശേഷം കൃത്യമായ ഇടവളകളിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്. സ്വയം ഒരു ഡോക്ടറാവാൻ ശ്രമിക്കാതിരിക്കുക. നിങ്ങളുടെ ചെറിയ ഒരു അവഗണന പോലും ഒരിക്കലും കരകയറാനാവാത്ത അവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിച്ചേക്കാം. ഒരു സൂചികുത്തുന്ന വേദന കുഞ്ഞിനു വേണ്ട എന്ന് തീരുമാനിക്കുമ്പോൾ വലിയ ആപത്തുകളിലേക്ക് നിങ്ങൾ അവരെ തള്ളിവിടുകയാണ് എന്ന് മനസ്സിലോർക്കുക. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon