Link copied!
Sign in / Sign up
0
Shares

ഉറങ്ങും മുൻപ് ഇവ ശ്രദ്ധിക്കുക!

ദിവസം മുഴുവൻ ജോലിയെടുത്തും കഷ്ടപ്പെട്ടും വീട്ടിലെത്തിയിട്ട് ഒന്നുറങ്ങാമെന്നു വച്ച് കിടക്കുമ്പോൾ ഉറക്കം ഒന്ന് തിരിഞ്ഞു പോലും നോക്കാത്ത അവസ്ഥ എന്ത് കഷ്ടമാണല്ലേ? മര്യാദയ്ക്ക് ഉറങ്ങിയില്ലെങ്കിലോ? പിന്നെ അന്നത്തെ ദിവസം പോയത് തന്നെ. പലർക്കും ഉറക്കം കിട്ടാത്തതിന് പല കാരണം ആയിരിക്കും ഉണ്ടാവുക.എന്നാൽ കിടക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുഖമായി ഉറങ്ങാം.

എല്ലാ കാര്യങ്ങളും ഷെഡ്യൂൾ ചെയ്തു വയ്ക്കുക. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്ന് പറഞ്ഞാലും നിത്യജീവിതത്തിൽ പൊതുവായുള്ള കാര്യങ്ങൾക്ക് ഒരു സമയക്രമം പാലിക്കുന്നത് വളരെ നല്ലതാണു. ഓരോ ദിവസവും വ്യത്യസ്തമാണെങ്കിലും ഇതൊന്നു പരീക്ഷിച്ചു നോക്കൂ. കിടക്കാൻ നേരത്തു നിങ്ങളെ ഒന്നും അലട്ടില്ല എന്നുറപ്പ്. വേഗത്തിൽ ഉറങ്ങാനും കഴിയും.

ആഹാരക്രമം പാലിക്കുക. ഉറങ്ങുന്നതിന് മുൻപ് വലിച്ചുവാരി തിന്നുന്ന ശീലം അത്ര നല്ലതല്ല. ദഹന കുറവ് മൂലവും ഉറക്കം നഷ്ടപ്പെടാം.

കിടക്കാൻ നേരം ഫോണിന്റെ മുൻപിലും ലാപ്ടോപ്പിലും തപസ്സിരിക്കുന്നതാണ് ന്യൂ ജെൻ സ്റ്റൈൽ. എന്നാൽ ഇതത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.  ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും ഫോണും മറ്റും അടച്ചു വയ്ക്കുക. അല്പം നേരം പാട്ടു കേൾക്കാം. ഉറക്കം വേഗം വരും.

ലൈറ്റിനും ഉറക്കത്തിന്റെ കാര്യത്തിൽ വളരെ പ്രാധാന്യമുണ്ട്. തീവ്രതയേറിയ പ്രകാശം കണ്ണിലേക്ക് അടിച്ചാൽ പിന്നെ ആർക്കാണ് ഉറക്കം വരിക? ഉറങ്ങാൻ നേരം തീവ്രത കുറഞ്ഞ പ്രകാശം ബെഡ് റൂമിൽ ഉള്ളതാണ് നല്ലത്. ഇരുട്ടും തണുപ്പും ഉണ്ടെങ്കിൽ പിന്നെ ഉറക്കം വരുന്ന വഴി അറിയില്ല.

ഉറങ്ങാൻ കിടക്കുന്ന പൊസിഷനും ഉറക്കവും തമ്മിൽ വളരെയേറെ ബന്ധമുണ്ട്. ശരീരത്തിന് ഏറ്റവും സുഖപ്രദമായ പൊസിഷൻ തിരഞ്ഞെടുക്കുക. ഒപ്പം ഒട്ടും ബലം പിടിക്കാതെ ശരീരത്തിന്റെ ഭാരം മുഴുവൻ ബെഡിനു നൽകുക. ശരീരത്തിന്റെ ഭാരം കുറഞ്ഞതായി തോന്നുന്നില്ലേ?

മറ്റു കാര്യങ്ങളെ കുറിച്ചാലോചിക്കാനുള്ള സമയമല്ല ഇത്. ടെന്ഷനുണ്ടാക്കുന്ന കാര്യങ്ങൾ ആലോചിച്ചാലും ഇല്ലെങ്കിലും സംഭവിക്കാനുള്ളത് സംഭവിക്കും. പിന്നെ ടെൻഷൻ അടിച്ചിട്ടെന്ത് കാര്യം?

ഉറങ്ങാൻ വേണ്ടി കിടക്കുന്നതിനേക്കാൾ നല്ലത് ഉറക്കം വരുമ്പോൾ കിടക്കുക എന്നതാണ്. എന്ന് കരുതി ഉറക്കം വരാത്തത് കൊണ്ട്  ഉറങ്ങിയില്ല എന്ന് പറയരുതേ... അതിനാണ് മുകളിൽ പറഞ്ഞ ടിപ്സ് :)

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon