Link copied!
Sign in / Sign up
0
Shares

ഉറക്കം വരുത്തി വെച്ച വിന!

മൈസൂരിലെ വൺ സ്റ്റോപ്പ് പെട്രോൾ ബങ്കിൽ അന്നും തിരക്കേറിയ ഒരു ദിനമായിരുന്നു. പക്ഷെ, വളരെ പെട്ടെന്നാണ് അതു സംഭവിച്ചത്. പെട്രോൾ നിറച്ച ശേഷം മുൻപോട്ട് പോയ ഇരുപതോളം വാഹനങ്ങൾ ഒരു കിലോ മീറ്റർ പോലും താണ്ടാനാകാതെ പണിമുടക്കി. വാഹന ഉടമകൾ വന്നു പ്രതിഷേധിക്കാൻ തുടങ്ങിയപ്പോഴാണ് ഒടുവിൽ കാര്യം മനസ്സിലായത്. പെട്രോൾ വാഹനങ്ങളിൽ എല്ലാം നിറച്ചുകൊടുത്തത് ഡീസൽ ആയിരുന്നുവത്രെ! പക്ഷെ, പെട്രോൾ തന്നെയാണ് നിറച്ചതെന്ന വാദത്തിൽ അറ്റൻഡന്റ് ഉറച്ചു നിന്നു.

തുടർന്നുള്ള അന്വേഷണത്തിൽ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു. ശനിയാഴ്ച്ച രാത്രി 8000 ലിറ്റർ ഡീസൽ ടാങ്കർ ഇന്ധനം റീഫിൽ ചെയ്യാനായി പമ്പിൽ എത്തിച്ചേർന്നിരുന്നുവത്രെ. ഉറക്കം വിട്ടു മാറാതിരുന്ന സെക്യൂരിറ്റി ഗാർഡ് ഡീസൽ ടാങ്കിനു പകരം തുറന്നതാകട്ടെ പെട്രോൾ ടാങ്കും! തന്റെ തെറ്റു മനസ്സിലാക്കിയ അയാൾ ഡീസൽ ടാങ്ക് തുറന്നപ്പോഴേക്കും 300 ലിറ്റർ ഡീസൽ പെട്രോളിൽ കലർന്നു കഴിഞ്ഞിരുന്നു. ഇതൊന്നും അറിയാതെ രാവിലെ ജോലിക്ക് വന്ന അറ്റൻഡർ ഡീസൽ കലർന്ന പെട്രോൾ ഇരുപതിലേറെ വാഹനങ്ങളിൽ നിറക്കുകയും ചെയ്തു.

ഓട്ടോമൊബൈൽ സ്പെഷ്യലിസ്റ്റ് ആയ രോഹിത് ശിവകുമാറിന്റെ അഭിപ്രായപ്രകാരം, “പെട്രോൾ വാഹനങ്ങളിൽ ഡീസൽ നിറച്ചാൽ, ആദ്യം ഇന്ജെക്ടർ കേടാകും. പിന്നീട് ഇത് എഞ്ചിനെ ബാധിക്കും. തുടർന്ന്, ഫ്യുവൽ റെയിലും സ്പാർക്ക് പ്ലഗ്ഗും തുടങ്ങി മറ്റു ഭാഗങ്ങളും കേടുവരും. ഇരുചക്ര വാഹനങ്ങളെക്കാൾ നാലുചക്ര വാഹനങ്ങളെയാണ് ഇതു കൂടുതൽ ബാധിക്കുക. 10 മിനുട്ടിൽ കൂടുതൽ ഡീസൽ നിറച്ച പെട്രോൾ വാഹനങ്ങൾ മുൻപോട്ട് പോവുകയില്ല.”

അതുപോലെ, ഡീസൽ നിറക്കുമ്പോൾ പെട്രോൾ വാഹനങ്ങളിൽ സംഭവിക്കുന്ന നാശത്തേക്കാൾ പതിന്മടങ്ങാണ് ഡീസൽ വാഹനങ്ങളിൽ പെട്രോൾ നിറക്കുമ്പോൾ ഉണ്ടാകുക. ഫ്യുവൽ പമ്പ്, പിസ്റ്റൺ, എഞ്ചിൻ എന്നിവയെല്ലാം കേടാകും. 30,000 രൂപയോളം തുല്യമായ നാശനഷ്ടങ്ങൾ ഇതു വരുത്തി വെക്കും.

കാര്യങ്ങൾ ഇങ്ങനെയെന്നിരിക്കെ, പെട്രോൾ ബങ്കിന്റെ ഉടമ കേടുപറ്റിയ വാഹനങ്ങൾ സ്വന്തം ചിലവിൽ നാശനഷ്ടങ്ങൾ തീർത്തു കൊടുക്കാം എന്ന ഉറപ്പിൻ മേൽ പ്രശ്നം രമ്യമായി ഒത്തുതീർപ്പാക്കി. അതുപോലെ, ഉറക്കം തൂങ്ങി ഇതിനെല്ലാം വഴിവരുത്തിയ സെക്യൂരിറ്റി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തതായി ബാംഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്തു. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon