Link copied!
Sign in / Sign up
5
Shares

ഗർഭിണികൾ ഉറങ്ങേണ്ടത് എങ്ങനെ?

ഗർഭകാലത്തെ ഉറക്കം സ്ത്രീകൾക്ക് പലപ്പോഴും ഒരു സമസ്യയാണ്. കിടക്കുമ്പോൾ ചുട്ടു വിയർക്കുക, കാലുകൾ വേദനിക്കുക, നെഞ്ചെരിയുക തുടങ്ങി പ്രശ്നങ്ങൾ അനവധി. ചിലപ്പോൾ ലൈറ്റ് ഓഫാക്കി കിടന്നുകഴിഞ്ഞാവും അടുത്ത നിമിഷം മൂത്രമൊഴിക്കാൻ തോന്നുക. വേറെ ചിലപ്പോഴാവട്ടെ, ഒന്ന് മയങ്ങി തുടങ്ങുമ്പോഴേക്കും കുഞ്ഞുവാവ അകത്തുകിടന്ന് പരാക്രമം തുടങ്ങിയിട്ടുണ്ടാകും. അങ്ങനെയെന്നിരിക്കെ, ഗർഭകാലത്ത് ഉറങ്ങേണ്ട രീതികൾ എങ്ങനെ വേണം?

കമിഴ്ന്നു കിടക്കുന്നത് നല്ലതാണോ?

ഗർഭത്തിന്റെ ആദ്യ ദിവസങ്ങളിൽ കമിഴ്ന്നു കിടക്കുന്നത് പ്രശ്നമല്ലെങ്കിലും പിന്നീടുള്ള നാളുകളിൽ ഇത് ഒട്ടും നല്ലതല്ല. അതുകൊണ്ട് കമിഴ്ന്നു കിടക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.

എങ്കിൽ മലർന്നു കിടന്നു കൂടെ?

ആദ്യത്തെ മൂന്ന് മാസക്കാലം കിടക്കുന്ന രീതി അത്ര പ്രശ്നമുണ്ടാക്കില്ല. എന്നാൽ 3 മാസം കഴിഞ്ഞാൽ മലർന്നു കിടക്കുന്നതും ഒഴിവാക്കേണ്ടി വരും. കാരണം, ഇങ്ങനെ കിടക്കുമ്പോൾ ഗർഭപാത്രത്തിൽ സമ്മർദ്ദം വരികയും ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനിയെ ബാധിക്കുകയും ചെയ്യുന്നു. ഇത് കുഞ്ഞിന് വേണ്ട പോഷകങ്ങൾ കൃത്യമായി എത്താതിരിക്കാനും രക്തചംക്രമണം കുറയാനും കാരണമായേക്കാം. അധിക നേരം മലർന്നു കിടക്കുമ്പോൾ തല കറക്കവും അനുഭവപ്പെടാം.

വലതു വശം തിരിഞ്ഞു കിടക്കുക.

കമിഴ്ന്നോ മലർന്നോ കിടക്കുന്നതിനേക്കാൾ നല്ലത് വലതു വശം തിരിഞ്ഞു കിടക്കുക തന്നെയാണ്. എങ്കിൽ പോലും ഇങ്ങനെ കിടക്കുന്നത് കരളിൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുള്ളതിനാൽ ഡോക്ടർമാർ ഇതും ശുപാർശ ചെയ്യാറില്ല.

അപ്പോൾ പിന്നെങ്ങനെ കിടക്കണം?

ഡോക്ടർമാരും മറ്റു ഗൈനക്കോളജി വിദഗ്ധരുംശുപാർശ ചെയ്യുന്നത്  ഗർഭിണികൾ ഇടതു വശം തിരിഞ്ഞു കിടക്കണം എന്നാണ്. ഇത് ഗർഭപാത്രം കരളിൽ സമ്മർദ്ദം ഉണ്ടാക്കാൻ വഴിവെക്കുകയില്ല. അതിലുപരി, ആവശ്യത്തിനു പോഷകവും ഓക്സിജനും കുഞ്ഞിന് ലഭിക്കുകയും ചെയ്യും. ഇടത്തോട്ട് തിരിഞ്ഞു കിടക്കുന്നത് ആവശ്യത്തിന് രക്തയോട്ടം അനുവദിക്കുക മാത്രമല്ല, കൂടുതൽ ആയാസമാക്കുകയും ചെയുന്നു.

പ്രസവത്തിന്റെ തൊട്ടു തലേദിവസം ഇടത്തോട്ട് തിരിഞ്ഞു കിടക്കുന്നത് കുട്ടി മരിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. എന്നായിരിക്കും പ്രസവം എന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നിരിക്കെ ഗർഭത്തിന്റെ അവസാന കാലയളവിൽ എന്നും ഇടത്തോട്ട് തിരിഞ്ഞു കിടക്കുക നന്നായിരിക്കും. ഉറക്കത്തിൽ അറിയാതെ തിരിയുന്നത് പൂർണമായും തടയാൻ സാധിക്കില്ലെങ്കിലും ഉറക്കത്തിൽ ഉണർന്ന ശേഷം വീണ്ടും കിടക്കുമ്പോൾ ഇടത്തോട്ട് തിരിഞ്ഞു തന്നെ കിടക്കാൻ ശ്രദ്ധിക്കുമല്ലോ!!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon