Link copied!
Sign in / Sign up
17
Shares

ഗർഭകാലത്തെ വേദനകൾ കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കാം

ഗർഭകാലത്തു സ്ത്രീകൾക്ക് ഒരുപാടു തരത്തിലുള്ള വേദനകൾ അനുഭവിക്കേണ്ടിവരാറുണ്ട്. ഇതിൽ സ്വാഭാവികമായി കാണുന്ന ചില വേദനകൾ നമുക്ക് പല നുറുങ് വിദ്യകൾ കൊണ്ട് പരിഹരിക്കാൻ കഴിയുന്നതാണ്. ഗർഭകാലത്തെകുറിച്ചുള്ള ഒരുപാട് പുസ്തകങ്ങൾ സുലഭമാണ് അതെല്ലാം വായിക്കാൻ നമ്മളെകൊണ്ട് സാധിച്ചു എന്നുവരില്ല. എന്നുവെച്ചു വിഷമിക്കേണ്ട താഴെ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധയോടെ വായിച്ചു മനസിലാക്കിയാൽ മതി.

ആദ്യത്തെ മൂന്നുമാസങ്ങളിൽ ഏറ്റവും അധികം വേദന തോന്നും, നിങ്ങൾ പ്രസവത്തിനു തയ്യാറായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് ഈ വേദന. ഈ വേദനകളെ അനായാസമാക്കാൻ കുറച്ചു വഴികൾ പറയാം -

1 . നടക്കുക :

നടത്തം ശീലമാക്കുന്നത് വളരെ നല്ലൊരു വ്യായാമം ആണ് , അതിനു നിങ്ങളുടെ പ്രായമോ , ആരോഗ്യാവസ്ഥയോ ബാധകമല്ല. ഏതു അവസ്ഥയിലും നടക്കുന്നത് നല്ലതാണ്. ദിവസേന കുറച്ചുനേരം നടക്കുന്നത് ശീലമാക്കുക. ഗര്ഭകാലത്തു എല്ലാ സ്ത്രീകൾക്കും ഉണ്ടാവുന്ന ഒരു പ്രവണതയാണ് , ഒരു ഭാഗത്തു ഒതുങ്ങി ഒന്നും ചെയ്യാതെ മണിക്കൂറുകളോളം അല്ലെങ്കിൽ ദിവസം മുഴുവൻ ഇരിക്കുന്നത്, ഇത് ഫലപ്രദമായ ഒരു ശീലമല്ല. അതുകൊണ്ടു സ്വസ്ഥമായ ഒരു ഉലാത്തൽ അല്ലെങ്കിൽ ചെറിയ ഒരു കേറ്റം കയറുകയോ ഇറങ്ങുകയോ ഒക്കെ ചെയ്യാവുന്നതാണ് .

2 . കൃത്യമായ ഭക്ഷണം :

ഈ സമയത്തു നിങ്ങൾ രണ്ടുപേർക്കുവേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത് എന്ന ഓർമ്മ എപ്പോഴും വേണം. അതുകൊണ്ടുതന്നെ കഴിക്കുന്നതിന്റെ അളവുകൾ കുറച്ചു കുറച്ചായി കൂട്ടി പോഷകാഹാരങ്ങൾ കൂടി ചേർക്കേണ്ടത് അനിവാര്യമാണ്. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം അങ്ങനെ ഉള്ളവ ഇടക്കിടെ കഴിക്കാം. വെള്ളം നന്നായി കുടിക്കാനും ശ്രേധിക്കണം. തിളപ്പിച്ചു ചെറു ചൂടോടെ ഉള്ള വെള്ളം കുടിക്കാം. അതിനു ബുദ്ധിമുട്ടു തോന്നിയാൽ സംഭാരമോ , കഞ്ഞിവെള്ളമോ ഉപ്പിട്ട് കുടിക്കാം. ശുദ്ധമായ പഴങ്ങൾ കൊണ്ട് ജ്യൂസ് അടിച്ചുകുടിക്കുകയും ചെയാം. ഇളനീർ കിട്ടുമെങ്കിൽ വളരെ നല്ലതാണു. ശരീരത്തിന് തണുപ്പുനൽകാൻ ഇളനീരിനെക്കാൾ നല്ലതായി വേറൊന്നില്ല. എന്നാൽ ഒരു കാര്യം ശ്രേധിക്കണം അമിതാഹാരം പാടില്ല അത് വേദന കൂട്ടുകയേ ചെയ്യു. ഈ സമയത്തു പലതരം ഭക്ഷണങ്ങളോട് കൊതി തോന്നുകയും ആഗ്രഹം തോന്നുകയും ചെയ്യും , പുറത്തുനിന്നുള്ള ഭക്ഷണം, ജങ്ക് ഫുഡ്സ്(പോഷകാംശം കുറഞ്ഞ ഭക്ഷണം ) , ആരോഗ്യകരമല്ലാത്ത ഭക്ഷണം അങ്ങനെ പലതും. അതുകൊണ്ടു ആഗ്രഹത്തിന് വേണ്ടി മാത്രം കുറച്ചു കഴിക്കുക ഇതൊരു പതിവാകാതിരിക്കാൻ ശ്രെദ്ധിക്കുക്ക. പുറത്തുനിന്നും വാങ്ങിക്കുന്ന ഭക്ഷണം എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത് എന്തുതരം വെള്ളമാണ് ഉപയോഗിക്കുന്നത് എന്നൊന്നും പറയാനാകില്ല. അതുകൊണ്ട്‌ പരമാവതി അതു മാറ്റിനിർത്തുക. ജങ്ക് ഫുഡ് ഗുണത്തേക്കാൾ ഏറെ ദോഷം ആയിരിക്കും ചെയുക. ശുദ്ധമായ ഫലങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക . വിശക്കുമ്പോൾ ഭക്ഷണം കഴിക്കണം. ഇപ്പോ കഴിച്ചതല്ലേ ഉള്ളു കുറച്ചു കഴിഞ്ഞു കഴിക്കാം എന്ന് വിചാരിക്കരുത്. ധാരാളം വെള്ളം കുടിക്കുന്നത് സുപ്രധാനമായ ഒരു കാര്യമാണ്. അതിനു മുടക്കം വരുത്തരുത്.

3 . വിശ്രമം :

വ്യായാമം നിങ്ങളുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ് . പക്ഷെ അതുകൊണ്ടു ഒരിക്കലും നിങ്ങളുടെ ശരീരത്തിന് ക്ലേശം അനുഭവപ്പെടുകയോ ബുദ്ധിമുട്ടു തോന്നുകയോ ചെയ്യരുത്. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുക എന്നത് തന്നെ ഒരു വലിയ കർത്തവ്യമാണ്. അതുകൊണ്ടു കൂടുതൽ നേരം നടക്കാൻ വയ്യ എന്ന് തോന്നുന്നുണ്ടെങ്കിൽ , കാണുന്ന സിനിമ മതിയാക്കാൻ തോന്നിയാൽ ഒട്ടും ആലോചിക്കേണ്ട തിരികെ വീട്ടിലേക്കു വന്നിട്ടു കുറച്ചു നേരം വിശ്രമിക്കാം. എല്ലാ സമയവും വിശ്രമം ആവരുത് എന്നെ പറയുന്നുള്ളു , തീരെ വിശ്രമിക്കരുത് എന്നല്ല. ആവശ്യത്തിനുള്ള വിശ്രമം അത്യാവശ്യമാണ്. ഈ അവസ്ഥയിൽ ക്ഷീണം തോന്നുക പതിവാണ്. അതുകൊണ്ട്‌ ഒന്ന് കിടക്കണം എന്നോ കുറച്ചു നേരം ഉറങ്ങണം എന്നോ തോന്നുമ്പോൾ അത് ചെയാം. ഒരുപാടു നേരം ഉറങ്ങാതെ കുറച്ച നേരം ഇടവിട്ട് ഇടവിട്ട് ഉറങ്ങുന്നതാവും കുറച്ചുംകൂടെ നല്ലത്. കുറച്ചുനേരം മനസിനെ ശാന്തമാക്കി ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതാണു ഇത് രക്തസമ്മർദം  നിയന്ത്രിക്കാൻ സഹായകമാവും. ഇഷ്ടമുള്ള പാട്ടുകൾ കേട്ടുകൊണ്ട് ഉറങ്ങുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ  മനസിനെ ശാന്തമാക്കി വയ്ക്കാൻ സഹായിക്കുന്നു.

4 . തടവുക :

കാലുകളിലും ശരീരത്തിലും നീരുവരുന്നത് ഈ അവസ്ഥയിൽ സാധാരണമാണ്. അതിനു പ്രേത്യേകിച്ചു ചികിത്സയോ മറന്നോ ഒന്നും ആവശ്യം ഇല്യ. നിങ്ങളുടെ പങ്കാളിയോടോ അല്ലെങ്കിൽ അമ്മയോടോ അനിയത്തിയോടോ കുറച്ചു നേരം ഒന്നു തടവാനോ ഉഴിഞ്ഞു തരാനോ പറയാം. തൈലം പുരട്ടി ചൂടുവെള്ളത്തിൽ കഴുകുന്നത് നീര് വലിയൻ നല്ലതാണു. ശരീരത്തിൽ തടവുന്നത് മസ്‌സിലുകൾ റിലാക്സ് ആക്കുകയും  വേദന കുറയ്ക്കുന്ന എൻഡോർഫിൻ എന്ന കെമിക്കൽ ഉൽപാദിക്കുകയും ചെയുന്നു. ഇത് വേദനകൾ കുറയാൻ സഹായമാകും.

5 . തലയിണ ഉപയോഗിക്കാം :

ഗർഭകാലത്തു എങ്ങനെ കിടക്കാൻ ശ്രേമിച്ചാലും തൃപ്തി തോന്നില്ല. ചെരിഞ്ഞും മറിഞ്ഞും കിടക്കാൻ ചെറിയ പേടിയും തോന്നും. അതുകൊണ്ട്‌ ചെറിയ പതുപതുപ്പുള്ള തലയിണ ഉപയോഗിക്കാം. കാലിനു വേദന തോന്നുമ്പോൾ കിടക്കുന്ന സമയത്തു കാലിനു ചുവടെ തലയിണ വച്ച് കിടന്നുനോക്കു. അൽപ്പം ആശ്വാസം കിട്ടും. ചിലപ്പോൾ തലഭാഗത്തും കാൽഭാഗത്തും തലയിണ വച്ചുകിടക്കുന്നവരും ഉണ്ട്. കിടക്കുന്നതു കുറച്ചുകൂടെ സുഖമാക്കാനും ഉറക്കം കിട്ടുന്നതിനും തലയിണ ഉപകാരപ്പെടും.

പലതരത്തിലുള്ള തലയിണകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. യു ഷെയ്പ്പിലുള്ളതും , വെഡ്ജ് ഷെയ്പ്പിലുള്ളതും , സി ഷെയ്പ്പിലുള്ളതും , ജെ ഷെയ്പ്പിലുള്ളതും , ഐ ഷെയ്പ്പിലുള്ളതും അങ്ങനെ പലതരം ഉണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു ഏതുവേണം എന്ന് തിരഞ്ഞെടുക്കാം. പഞ്ഞി ഉപയോഗിച്ചു നിർമിച്ചവ വാങ്ങുന്നതായിരിക്കും നല്ലത്. കൂടുതൽ മൃദുവും പതുപതുപ്പും ഉള്ളതായിരിക്കും അവ.

ഭാരം കുറവുള്ള തലയിണ ആണു ആവശ്യമെങ്കിൽ സ്റ്റൈറോഫോമ് ബോളുകൾ ഉപയോഗിച്ചുള്ളത് തിരഞ്ഞെടുക്കാം. നിങ്ങളുടെ ശരീരത്തിന്റെ ആകൃതിക്കനുസരിച്ചുള്ള കുഷ്യനുകളും ധാരാളം ലഭ്യമാണ്. നിങ്ങൾക്ക് ഏതാണോ സുഖം നൽകുന്നത് അതനുസരിച്ചു തിരഞ്ഞെടുക്കാം.

6 . യോഗ, മെഡിറ്റേഷൻ:

ശരീരത്തിന്റെ വേദനകൾ അകറ്റാനും, ടെൻഷൻ , സ്ട്രെസ് എന്നിവയിൽ നിന്ന് ആശ്വാസം കിട്ടാനും യോഗ ചെയുന്നത് വളരെ ഫലപ്രദമാണ്. പ്രേത്യേഗിച്ചും ഗർഭകാലത്തു യോഗ അഭ്യസിക്കുന്നത് മനസിനെ ശാന്തമാക്കാനും ബ്ലഡ് പ്രഷർ നിയന്ത്രിക്കാനും സാധിക്കുന്നു.

ആകെയുപംക്ചുർ എന്നത് ഒരു ചൈനീസ് ചികിത്സാരീതിയാണ്. ശരീരത്തിൽ എനർജി ഫ്‌ലോ കൂട്ടുവാൻ ഇത് സഹായിക്കുന്നു. ചെറിയ സൂചികൾ കൊണ്ടാണ് ഈ ചികിത്സ രീതി. പൊതുവായും നടുവേദന അകറ്റാൻവേണ്ടിയാണ് ഇത് ചെയുന്നത്. മെഡിറ്റേഷൻ യോഗയുടെ വേറൊരു രൂപമായി കണക്കാക്കാം. മെഡിറ്റേഷൻ കൂടുതലായും മനസ്സിനെ ശാന്തമാക്കി വയ്ക്കുന്നു. അനാവശ്യ ചിന്തകൾ അകറ്റുന്നു. മെഡിറ്റേഷൻ ശരീരാവയവങ്ങളെ പ്രത്യേക രീതിയിൽ വിന്യസിപ്പിക്കുകയും അതുമൂലം ശരീരവേദനകൾക്കു ആശ്വാസം പകരുകയും ചെയുന്നു. മെഡിറ്റേഷൻ ശരീരത്തിനും മനസിനും ഉന്മേഷവും ആത്മവിശ്വാസവും നൽകുന്നു.

ഇതെല്ലാം മനസിലാക്കാൻ പ്രത്യേക ക്ലാസുകൾ അറ്റൻഡ് ചെയ്യുകയോ ബുക്ക്സ് തിരഞ്ഞു നടക്കുകയോ ചെയ്യേണ്ട ആവശ്യം ഇല്ല. ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കാം. ധാരാളം വീഡിയോസ് യൂട്യൂബ് ഇൽ ലഭ്യമാണ്. ഇന്നത്തെകാലത്തു ഇൻറർനെറ്റിൽ തിരഞ്ഞാൽ കിട്ടാത്തതായി ഒന്നുംതന്നെ ഇല്ല. അതുകൊണ്ട്‌ വിശ്രമവേളകളിൽ ഇതെല്ലം ചെയ്യാം . എന്നിട്ടും സംശയങ്ങൾ ബാക്കി ആണെങ്കിൽ നിങ്ങളുടെ ഡോക്ടറോട് സംസാരിച്ചു ഉപദേശം തേടാം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon