Link copied!
Sign in / Sign up
17
Shares

വയറു കുറക്കാൻ ഇതാ എളുപ്പമാർഗ്ഗങ്ങൾ!

ഇന്നത്തെ കാലത്ത് ഏതൊരു പെണ്ണിന്റെയും അഭിമാന പ്രശ്നമാണ് തടി കുറക്കുക! വയർ ചെറുതായി ചാടുന്നില്ലേ എന്നൊരു തോന്നൽ പോലും അവരുടെ ഉറക്കം കെടുത്തും. അതുകൊണ്ട് തന്നെ, ഒരുപാട് യുവതികളെ നമുക്ക് യോഗ സെന്ററുകളിലും ജിമ്മുകളിലും ഇന്ന് കാണാം. എന്നാൽ പലർക്കും ഒരമ്മയായ ശേഷം ഇത് തുടർന്ന് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. കുഞ്ഞിനെ നോക്കാനും വീട്ടിലെ കാര്യങ്ങളുമായി ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ വേണ്ട സമയം പലപ്പോഴും കിട്ടിയെന്നു വരില്ല. അതുപോലെ, ഇടക്ക് കൊറിക്കാൻ എടുക്കുന്ന കുറച്ചു ചിപ്‌സോ അല്ലെങ്കിൽ മധുരപലഹാരങ്ങളോ മതി വ്യായാമമില്ലാത്ത ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടാൻ.

പേടിക്കണ്ട, അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഒഴിപ്പിക്കാൻ എളുപ്പമുള്ള മാർഗ്ഗങ്ങളുമുണ്ട് കേട്ടോ! അവയിൽ ചിലതാണ് ഇവിടെ കൊടുത്തിട്ടുള്ളത്.

1. നാരങ്ങയും തേനും.

ഏതൊരു ട്രെയ്‌നറുടെയും ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്. ഒരു നാരങ്ങയുടെ പകുതിയും ഒരു ടീസ്പൂൺ തേനും തിളപ്പിച്ചാറിയ വെള്ളത്തിൽ ചേർത്തു കഴിക്കുക.

നാരങ്ങയിൽ അടങ്ങിയ സിട്രസിന്റെ ഗുണങ്ങൾ പലതാണ്. ഇത് കരളിനെ കൂടുതൽ പ്രവർത്തനക്ഷമമാക്കുകയും അതിനോടൊപ്പം കൊഴുപ്പിനെ ഇല്ലാതാക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ നാരങ്ങയിൽ അടങ്ങിയ പെപ്സിൻ വിശപ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കും. അതുപോലെ തന്നെ, തേൻ ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജ്ജം തരും. കൂടാതെ, വെള്ളത്തിൽ ലയിപ്പിക്കുന്നത് ആമാശയത്തിന്റെ അമ്ലത്വം വർധിപ്പിക്കുകയും ചെയ്യും.

2. തേയില വേണ്ടാത്ത ചായ!

ഈ സ്പെഷ്യൽ ചായയുടെ പ്രത്യേകത എന്തെന്നാൽ ഇത് തേയില ചേർക്കാത്ത ചായയാണ്. രാവിലെ ഉണർന്നതിന് ശേഷമോ അല്ലെങ്കിൽ ഭക്ഷണശേഷമോ ഒരുപോലെ ഇത് കഴിക്കാവുന്നതാണ്. ഒരു ടീസ്പൂൺ വീതം ജീരകം, മല്ലി, പെരുംജീരകം എന്നിവ തിളക്കുന്ന വെള്ളത്തിൽ ചേർക്കുക. അഞ്ചു മുതൽ ആറു മിനുട്ട് വരെ തിളപ്പിക്കണം. അതിനു ശേഷം പാനീയം അരിച്ചെടുത്ത്, ചെറു ചൂടോടെ കുടിക്കുക. ആയുർവേദ പ്രകാരം, ഈ ചായ ഭാരം കുറക്കാൻ മാത്രമല്ല മനസ്സിന് കുളിർമ്മയും നൽകുന്നു.

3. വയറു കുറക്കാനും ഒരു ജ്യൂസ്!

രാത്രി ഉറക്കത്തിലേക്കു വഴുതി വീഴുമ്പോളും ആരോഗ്യം കാത്തുസൂക്ഷിക്കാൻ ഇതാ ഒരു പാനീയം. ഈ ജ്യൂസുണ്ടാക്കാൻ ആവശ്യം ഒരു കക്കിരിക്ക, കുറച്ചു അയമോദകം, ചതച്ച ഇഞ്ചി, കുറച്ചു നാരങ്ങ എന്നിവയാണ്. ചേരുവകളെല്ലാം മിക്സിയിൽ വെള്ളവും കൂട്ടി ബ്ലെൻഡ് ചെയ്യുക. ഈ പാനീയം ജീവകങ്ങളും ധാതുക്കളുമായി സമ്പുഷ്ടമാണ്. വളരെ കുറഞ്ഞ കലോറികൾ മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ ജ്യൂസ് കുടിക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്നു. കൂടാതെ ഇഞ്ചി അണുനാശിനിയുടെ ഗുണവും ചെയ്യുന്നു..

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon