Link copied!
Sign in / Sign up
8
Shares

കുഞ്ഞുങ്ങളെ എങ്ങനെ മസ്സാജ് ചെയ്യാം?

"ഓന്തോം വാ,

അരണോം വാ,

അമ്പിളിമാമന്റെ കുല വേട്ടട്ടേ.... ട്ടൊ ട്ടൊ ട്ടൊ!"

കാന്താരി കുലുങ്ങി ചിരിക്കുകയാണ്. അനിയത്തി ഉണ്ടായപ്പോൾ മുതൽ ദിവസവും കാണുന്ന കാഴ്ചയായിരുന്നു ഇത്. എന്നും രാവിലെ ഒരു പത്തുമണിയാകുമ്പോഴേക്കും അമ്മൂമ്മ ഒരു കമുകിൻ പാളയുമായി ഇറയത്തിരിക്കും. പിന്നെ മഞ്ഞളും വെളിച്ചെണ്ണയും ചേർത്ത് ശരീരം മുഴുവൻ പുരട്ടി നന്നായി തടവുമ്പോൾ പാടുന്ന പാട്ടാണ് മുകളിൽ പറഞ്ഞത്. പിന്നെ ഇഞ്ചയുടെ ഏറ്റവും മൃദുവായ ഭാഗം എടുത്ത് ഇളം ചൂടുള്ള നാല്പാമര വെള്ളത്തിൽ കുളിപ്പിക്കും. കുഞ്ഞുവാവയുടെ രാവിലത്തെ കുളി കഴിഞ്ഞു!!

പണ്ട് കാലത്തു മുത്തശ്ശിമാർ ചെയ്തിരുന്ന ജോലി ഇപ്പോൾ ആയമാർ ഏറ്റെടുത്തിരിക്കുകയാണ്. കുഞ്ഞുങ്ങളെ തിരുമ്മാനും കുളിപ്പിക്കാനും അത്ര എളുപ്പമല്ല.

ശിശുക്കളെ മസ്സാജ് ചെയ്യുന്നത് അവരുടെ പേശികളെ ശക്തിപ്പെടുത്താനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കുന്നു. അന്തരീക്ഷവുമായി ശരീരത്തെ ക്രമീകരിക്കാനും ഇതനുവദിക്കുന്നു. അതിനാൽ ശരിയായ വിധത്തിൽ തന്നെ അവരെ മസ്സാജ് ചെയ്യുക എന്നത് വളരെ മുഖ്യമാണ്.

1. കാലുകൾ

കയ്യിൽ അല്പം എണ്ണ എടുത്തു കുഞ്ഞിൻറെ തുടകളിൽ നിന്നും കണങ്കാൽ വരെ തടവുക. തിരിച്ചു തുടകൾ വരെ തിരുമ്മിയിട്ട് ഇതേ രീതി ആവർത്തിക്കുക. ഇതവരുടെ പേശികൾ ശരിയായ ദിശയിൽ വളരാൻ സഹായിക്കുന്നു.

2. പാദങ്ങൾ

കുഞ്ഞുങ്ങളുടെ കാലുകളും പ്രത്യേകിച്ച് പാദങ്ങളും തടവുമ്പോൾ തള്ളവിരലുപയോഗിച്ചു വൃത്താകൃതിയിൽ മസ്സാജ് ചെയ്യുക. ഇത് ശരിയായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നു.

3. കാൽവിരലുകൾ

ശിശുക്കളുടെ കാൽവിരലുകളിൽ സന്ധിവലി വന്നേക്കാം. ഇത് തടയാൻ വേണ്ടി അവരുടെ ഓരോരോ വിരലുകളായി മൃദുവായി വലിക്കുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്തി അസ്വസ്ഥതകൾ ഇല്ലാതാക്കുന്നു.

4. നെഞ്ചും വയറും

കുഞ്ഞുങ്ങളുടെ നെഞ്ചിലും വയറിലും തള്ളവിരലുപയോഗിച്ചു വൃത്താകൃതിയിൽ സൗമ്യമായി തടവുന്നത് ദഹനക്കേടുകൾ ഇല്ലാതാക്കും.

5. മുതുക്

കുട്ടിയെ വയറു മെത്തയിൽ മുട്ടുന്ന രീതിയിൽ കിടത്തുക. തുടർന്ന് നട്ടെല്ല് തൊട്ടു വശങ്ങളിലേക്കായി മസ്സാജ് ചെയ്യുക. ഇത് മുതുകിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നു.

6. ശിരസ്സ്

കയ്യിൽ അല്പം എണ്ണ എടുത്തു കുഞ്ഞിന്റെ മുഖം സൗമ്യമായി മസ്സാജ് ചെയ്യുക. കവിളുകൾ തടവുമ്പോൾ താഴെ നിന്ന് മുകളിലേക്കായി തടവാൻ പ്രത്യേകം ശ്രദ്ധിക്കേണം. കണ്ണിന്റെ പരിസരങ്ങളിൽ പ്രത്യേകശ്രദ്ധയോടു കൂടി വേണം തിരുമ്മാൻ. തല മസ്സാജ് ചെയ്യുമ്പോൾ വിരലുകൾ മാത്രമുപയോഗിച്ചു തടവുക.

തിരുമ്മൽ ശിശുക്കൾക്ക് മാത്രമല്ല മുതിർന്നവർക്കും സഹായകമാണ്. എന്നാൽ കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് തിരുമ്മൽ അത്യാവശ്യമാണ്. ഉപയോഗിക്കുന്ന എണ്ണ കുഞ്ഞിനെ അലോസരപ്പെടുത്തതാണെന്നു ഉറപ്പാക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon