Link copied!
Sign in / Sign up
3
Shares

ഭർത്താവിനായി സർപ്രൈസ് ഒരുക്കാം!

സ്നേഹവും സന്തോഷവും ഒഴിച്ച് മറ്റെന്തും പണം കൊടുത്താൽ കിട്ടുന്ന ഒരു ലോകമാണ് നമ്മുടേത്. നമുക്ക് പ്രിയപെട്ടവരെ സന്തോഷിപ്പിക്കാൻ എന്നാൽ പല വഴികളുമുണ്ട്. ഉദാഹരണത്തിന്, ഒട്ടും പ്രതീക്ഷിക്കാതിരിക്കുമ്പോൾ കിട്ടുന്ന ഒരു സമ്മാനം നിങ്ങളുടെ ഭർത്താവിനെ തീർച്ചയായും സന്തോഷവാനാക്കും. സ്നേഹം പ്രകടമാക്കാൻ ചില കിടിലൻ വഴികൾ പരിചയപ്പെടാം...

1. പ്രിയപ്പെട്ട ഭക്ഷണം പാകം ചെയ്യുക.

അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആഹാരം പാകം ചെയ്യുന്നതിൽപരം സന്തോഷമുള്ള ഒരു പ്രവൃത്തിയില്ല. നമ്മുടെ സമയവും സ്നേഹവുമാണ് ഭക്ഷണത്തിന്റെ രൂപത്തിൽ നാം അദ്ദേഹത്തിന് നൽകുന്നത്. അത് മനസിലാകുമ്പോളുള്ള അദ്ദേഹത്തിന്റെ സന്തോഷം ഒന്ന് ആലോചിച്ചുനോക്കൂ. പുറത്തെ ഭക്ഷണത്തിലും എന്തുകൊണ്ടും നല്ലതാണു സ്വന്തം ഭാര്യയുടെ കൈപ്പുണ്യമുള്ള പാചകം.

2. പ്രണയലേഖനം എഴുതുക.

വാട്സ്ആപ്പ് മെസ്സേജുകളുടെ ഈ കാലത്തു സ്വന്തം ഭാര്യയുടെ കയ്യക്ഷരത്തിൽ എഴുതിയ ഒരു കത്ത് ഏതു ഭർത്താവിനാണ് ഇഷ്ടപെടാതിരിക്കുക? നിങ്ങൾ ആദ്യമായി കണ്ടുമുട്ടിയ ദിവസം, കല്യാണദിവസം തുടങ്ങിയ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഓർമ്മകൾ പുതുക്കാനുള്ള ഒരവസരമാണിത്. അദ്ദേഹം അറിയാതെ മേശയിലോ ഷർട്ടിലോ നിങ്ങൾ എഴുതിയ കത്തോ കവിതയോ ഒളിപ്പിച്ചു വക്കുക.  ഒട്ടും പ്രതീക്ഷിക്കാതെ കിട്ടുന്ന ഒരു മധുരസമ്മാനമായിരിക്കും അദ്ദേഹത്തിനത്.

3. ഒരു അപ്രതീക്ഷിത വിശ്രമവേള.

ജോലിത്തിരക്കിനിടയിൽ നിങ്ങളുടെ ഭർത്താവു പലപ്പോഴും ഊണ് കഴിക്കാൻ മറക്കുന്നുണ്ടോ? എങ്കിൽ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് അത്ഭുതപ്പെടുത്താൻ പറ്റിയ സന്ദർഭമാണിത്. എന്നത്തേയും പോലെ ഒറ്റക്കിരുന്നു ടിഫ്ഫിൻ കഴിക്കുന്നതിനു പകരം അന്നൊരു ദിവസം അദ്ദേഹത്തോടൊപ്പം ഊണ് കഴിക്കാൻ നിങ്ങളും ഉണ്ടാവുന്നത് അദ്ദേഹത്തെ വളരെ സന്തോഷവാനാക്കും. ജോലിയുടെ സമ്മർദ്ദത്തിനിടയിൽ നിങ്ങളുടെ സാമീപ്യം അദ്ദേഹത്തിന് അല്പം ശാന്തത നൽകും.

4. ഒരു ഡിജിറ്റൽ സ്നേഹസമ്മാനം.

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ചില ഓർമകളുടെ ചിത്രങ്ങൾ  ശേഖരിക്കുക. ഒരു സിഡിയിലേക്കോ USBയിലേക്കോ അവ മാറ്റി ഭർത്താവിന് സമ്മാനിക്കുക. സംഗീതപ്രിയനാണ് നിങ്ങളുടെ ഭർത്താവെങ്കിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഗാനങ്ങൾ കോർത്തിണക്കിയ ഒരു സിഡി അദ്ദേഹത്തിന്റെ കാറിൽ വക്കുക. വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുന്ന ഈ സമ്മാനങ്ങൾ അദ്ദേഹത്തെ തീർച്ചയായും സന്തോഷവാനാക്കും.

5. ഒരു സന്തോഷദിനം.

ഒരവധിദിവസം നിങ്ങളുടെ പ്രിയപ്പെട്ട ഭർത്താവിനായി സമർപ്പിക്കുക. അദ്ദേഹത്തിനിഷ്ടപ്പെട്ട ആഹാരം പാകം ചെയ്യുക, പ്രിയപ്പെട്ട സിനിമ കാണുക , ഇഷ്ടമുള്ള ഒരു സ്ഥലത്തു പോകുക എന്നിങ്ങനെ പലതും അന്ന് ചെയ്യാവുന്നതാണ്. 

6. ഒരു സ്വകാര്യസായാഹ്നം.

കുട്ടികളുള്ള ദമ്പതികൾക്ക് ഒറ്റയ്ക്ക് ചിലവഴിക്കാൻ പലപ്പോഴും സമയം ലഭിക്കാറില്ല. അങ്ങനെയുള്ളപ്പോൾ നിങ്ങൾ രണ്ടുപേർക്കും മാത്രമായി ചിലവഴിക്കാനുള്ള ഒരു സായാഹ്നമാവട്ടെ നിങ്ങളുടെ സമ്മാനം. നല്ല ആഹാരവും  നിങ്ങളോടൊത്തുള്ള സംഭാഷണവും അദ്ദേഹത്തിന് വില മതിക്കാനാവാത്തതായിരിക്കും.

7. വിരുന്നുസൽക്കാരം.

നിങ്ങളുടെ ഭർത്താവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ വിളിച്ചു ഒരു വിരുന്നുസൽക്കാരം ഏർപ്പെടുത്തുക. ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ തനിക്കു ഏറ്റവും പ്രിയപ്പെട്ട ആൾക്കാരെ കാണുമ്പോൾ അദ്ദേഹം ആശ്ചര്യപ്പെടും. എല്ലാവരും ആസ്വദിക്കുന്ന ഒരു സന്ധ്യയാകും അന്ന്.

8. ഒരു കുഞ്ഞുസമ്മാനം.

ഏറെ നാളായി നിങ്ങളുടെ ഭർത്താവു ആഗ്രഹിക്കുന്ന എന്തെങ്കിലുമുണ്ടോ? എങ്കിൽ അതദ്ദേഹത്തിനു ഒരു സമ്മാനമായി നൽകുക. അതൊരു പുസ്തകമോ ഉപകരണമോ എന്തിനു ഒരു പലഹാരം പോലുമോ ആവാം. നിങ്ങളുടെ സ്നേഹം അറിയിക്കുന്ന എന്തുമാകാം ഈ സമ്മാനം. 

തന്നെ ഇത്രയും സ്നേഹിക്കുന്ന ഭാര്യക്കായി നിങ്ങളുടെ ഭർത്താവും എന്തെങ്കിലും ഒരു സമ്മാനം ഒരുക്കുമെന്നതുറപ്പ്. ഇനി അധികം വൈകിക്കേണ്ട. നിങ്ങളുടെ സ്നേഹം ഭർത്താവിനെ അറിയിക്കൂ, അദ്ദേഹത്തെ സന്തോഷവാനാക്കൂ.

          *******************************************************************************************************************************

അമ്മമാർക്ക് ഒരു സന്തോഷവാർത്ത!

ടൈനിസ്റ്റെപ് അവതരിപ്പിക്കുന്നു അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ സുരക്ഷിതമായ പ്രകൃതിദത്ത ഫ്‌ളോർ ക്ളീനറുകൾ!

ഇനി കീടാണുക്കളോടും രാസവസ്തുക്കളോടും പറയൂ ഒരു ബിഗ് നോ!!

ഒരു ക്ളിക്കിൽ ഇനി ടൈനിസ്റ്റെപ് നാച്ചുറൽ ഫ്‌ളോർ ക്ളീനർ വാങ്ങൂ... അഭിപ്രായമറിയിക്കൂ..

Please click here to Order Tinystep Natural Floor Cleaner 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon