Link copied!
Sign in / Sign up
34
Shares

ഇരട്ടക്കുട്ടികൾ ഉണ്ടാകാൻ ചില സൂത്ര വിദ്യകൾ!

ഇരട്ടക്കുട്ടികളെ ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? ആണായാലും പെണ്ണായാലും ഇരട്ടക്കുട്ടികൾ എല്ലാവർക്കും ഒരു കൗതുകമാണ്. ഇവർ സമ്പത്തും ഐശ്വര്യവും കുടുംബത്തിലേക്ക് കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ പലരും പ്രസവിക്കുന്നത്  ഇരട്ടകുട്ടികളാവാൻ പ്രാർത്ഥിക്കാറുണ്ട്. ഇരട്ടകളുണ്ടാവാനുള്ള സാധ്യത വർധിപ്പിക്കാൻ 5 വഴികളിതാ..!

1. കുടുംബപാരമ്പര്യം 

കുടുംബത്തിൽ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടോ എന്ന് അന്വേഷിക്കുക. ഇതിനു മുൻപും ഇരട്ടകൾ ഉണ്ടായിട്ടുണ്ടെങ്കിൽ സാധ്യത കൂടുതലാണ്. അങ്ങനെയൊരു പാരമ്പര്യം ഇല്ലാത്തവർക്കും ഇരട്ടകൾ ഉണ്ടായിക്കൂടാ എന്നില്ല. 

2. പോഷകാഹാരം.

ഉണങ്ങിയ പഴവർഗ്ഗങ്ങൾ പോലുള്ള പോഷകാഹാരങ്ങൾ കഴിക്കുന്നത് വല്യ വ്യത്യാസം തന്നെ ഉണ്ടാക്കും. ഇരട്ടകളെ ഗർഭം ധരിക്കാനുള്ള സാധ്യത ഇത് കൂട്ടും.

3. അനുബന്ധമരുന്നുകൾ.

ഫോളിക് ആസിഡ് എന്ന വർഗ്ഗം ശരീരത്തിൽ അത്യാവശ്യം വേണ്ട സമയമാണിത്. അതിനാൽ ഫോളിക് ആസിഡ് അധികമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഈ സമയത്തു കഴിച്ചാൽ ഇരട്ടകുട്ടികളുണ്ടാവാനുള്ള സാധ്യത കൂടും.

4. ക്ഷീരോല്പന്നങ്ങൾ.

ശരീരത്തിന് ശരിയായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഇരട്ടകളുണ്ടാകൂ. അതിനു വേണ്ടി ആവശ്യത്തിന് ക്ഷീരോല്പന്നങ്ങൾ കഴിക്കണം. അത് ശരീരത്തിൽ ഹോർമോണുകളുടെ ഉത്പാദനം കൂട്ടി ഇരട്ടകളുടെ സാധ്യത വർധിപ്പിക്കും. 

5. ഭൂഗർഭപച്ചക്കറികൾ.

മണ്ണിനടിയിൽ വളരുന്ന കാരറ്റ്, ഉരുളക്കിഴങ്ങു മുതലായ പച്ചക്കറികളിൽ ധാരാളം പോഷകങ്ങൾ ഉണ്ട്. ഇവ ആവശ്യം പോലെ കഴിക്കുന്നതും ഇരട്ടകളുണ്ടാകാനുള്ള സാധ്യത കൂട്ടും.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon