Link copied!
Sign in / Sign up
4
Shares

സ്വകാര്യ ഭാഗങ്ങളുടെ ശുചിത്വം സംരക്ഷിക്കാൻ ചില പൊടിക്കൈകൾ

സ്ത്രീകളെ സംബധിച്ച്, ശുചിത്വം കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ആരോഗ്യത്തിന് നല്ല ഭക്ഷണവും വ്യായാമവും മാത്രം പോര വൃത്തിയും വേണം.. വൃത്തിയില്ലായ്മ പല അസുഖങ്ങൾക്കും കാരണമാകും. നമ്മളിൽ പലരും ഗുഹ്യഭാഗങ്ങള്‍ തെറ്റായ രീതിയിലാണ് വൃത്തിയാക്കുന്നത്. യോനി ഭാഗം കഴുകുമ്പോൾ വളരെ ശ്രദ്ധ വേണം, പല തരത്തിലുള്ള സോപ്പുകൾ, ശരീര ലോഷനുകൾ ഉപയോഗിച്ച് കഴുകുമ്പോൾ, അത് യോനിഭാഗത്തെ പിഎച്ച് ബാലൻസിനെ തടസപ്പെടുത്തുന്നു. എപ്പോഴും, ചെറു ചൂടുവെള്ളം കൊണ്ട് കഴുകുന്നതാണ് നല്ലത്..!

കറ്റാർ വാഴ കൊണ്ട് വൃത്തിയാക്കാം:

കറ്റാർ വാഴയുടെ ഔഷധ ഗുണങ്ങൾ വളരെ അധികമാണ്. യോനിആരോഗ്യo നില നിർത്താൻ ഉള്ള മികച്ച വഴിയാണ് കറ്റാർ വാഴ. രണ്ട് ടേബിൾസ്പൂൺ ചൂടുവെള്ളത്തിൽ കറ്റാർ വാഴയുടെ തൊലി ചേർത്ത് മിശ്രിതമുണ്ടാക്കുക, യോനിയിലെ ബാക്റ്റീരിയെ അകറ്റാൻ ഇത് നല്ലതാണ്.

തൈര് കൊണ്ട് എങ്ങനെ ?

 ആരോഗ്യo നിലനിർത്താൻ മാത്രമല്ല പല രോഗങ്ങൾക്കും പൊടികൈയാണ് തൈര്. യീസ്റ്റ് അണുബാധ യോനിയിലെ നല്ല ബാക്ടീരിയയുടെ ബാലൻസ് തടയാൻ കാരണമാകുന്നു. എന്നാൽ യീസ്റ്റ് അണുബാധ മറ്റാൻ ഒരു കപ്പ് തൈരിന് കഴിയും. തൈര് നേരിട്ട് യോനി പ്രദേശത്ത് പുരട്ടുകയും പിന്നീട് ചൂട് വെള്ളത്തിൽ കഴുകി കളയുകയും ചെയ്യുക.

നാരങ്ങ ഇലകൾ

 ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല യോനിയിലെ പി.എച്ച് ബാലൻസ് നിലനിർത്താനും നാരങ്ങ ഇലകൾ സഹായിക്കുo. യോനിയിൽ നാരങ്ങ ഇലകൾ ഉപയോഗിച്ച് വ്യത്തിയാക്കുന്നത് നല്ലതാണ്. പച്ച തിറo ആകുന്നത് വരെ കുറച്ച് നാരങ്ങ ഇലകൾ വെള്ളത്തിൽ ഇട് തിളപ്പിക്കുക. ഊറ്റിയ ഈ ദ്രാവകം, ചൂട് ആറിയതിന് ശേഷം യോനി കഴുകാൻ ഉപയോഗിക്കാം. എന്നിരുന്നാലും, ഇത് ഉപയോഗിക്കുന്നതിനു മുമ്പ്, നിങ്ങൾക്ക് നാരങ്ങ ഇലകൾ അലര്‍ജിയില്ലെന്ന് ഡോക്‌ടറുമായി ഉറപ്പ് വരുത്തുക.

ബേക്കിംഗ് സോഡ

 അടുക്കളയിൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഒന്നല്ല ബേക്കിംഗ് സോഡ. ആരോഗ്യകരവും ശുദ്ധിയുള്ളതുമായ യോനിക്ക് വേണ്ടത് നല്ലൊരു പി.എച്ച് ബാലൻസ്‌ ആണ്. അതിന്ന് സഹായിക്കുന്ന മറ്റൊരു ഘടകമാണ് ബേക്കിംഗ് സോഡ. 1½ ടീസ്‌പൂണ്‍ ബേക്കിംഗ് സോഡ ചൂടുവെള്ളത്തിൽ ചേർത്ത് ഉണ്ടാക്കിയ മിശ്രിതം കൊണ്ട് യോനി കഴുകാം. ബേക്കിംഗ് സോഡ എന്നിരുന്നാലും, അമിതമായി ഉപയോഗിച്ചാൽ യോനി വരണ്ട് പോകാൻ സാദ്ധ്യതയുണ്ട്. അത് കൊണ്ട് കൂടുതല്‍ വെള്ളം ചേർത്ത് ഉപയോഗിക്കാം.

ഉപ്പ് വെള്ളം മറ്റൊരു മാർഗം

ഭക്ഷണ പദാർഥങ്ങളിൽ ഉപ്പ് ഉപയോഗിക്കുന്നതിന്ന് പുറമെ പല രോഗങ്ങളും നശിപ്പിക്കാൻ ഉപ്പ് വെള്ളത്തിന് കഴിയും. യോനിയിലുള്ള അണുബാധ മൂലം, ചൊറിച്ചിലും വേദനയും ഉണ്ടാകാം. ഇതിനുളള ഒരു പ്രതിവിധി ഉപ്പ് വെള്ളമാണ്. ഒരു ടീസ്പൂൺ ഉപ്പ് ചെറു ചൂടുവെള്ളത്തിൽ ചേർത്ത് കഴുകുക. കാരണം ഉപ്പുവെള്ളത്തിന് ബാക്ടീരിയെ നശിപ്പിക്കാൻ കഴിവുണ്ട്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon