Link copied!
Sign in / Sign up
4
Shares

വീട്ടിലെ വികൃതികളെ തളയ്ക്കാൻ....!!

ഒരു കുഞ്ഞിനെ വളർത്തിവലുതാക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. നമ്മുടെ സകല കഴിവും, വൈദഗ്ധ്യവും, സർഗ്ഗവാസനയും പുറത്തെടുത്താലേ കാര്യം നടക്കൂ. ഓരോ ദിവസവും പുതുപ്പുത്തൻ അനുഭവങ്ങളും, പാഠങ്ങളും നിങ്ങളെ തേടിയെത്തും. അച്ഛനമ്മമാർ ആയിക്കഴിഞ്ഞാൽ ജീവിതം തന്നെ മാറിമറയും. തീർച്ച!! രണ്ടു സമപ്രായക്കാരായ കുട്ടിക്കുറുമ്പന്മാർ നിങ്ങൾക്കുണ്ടെങ്കിൽ പറയുകയേ വേണ്ടാ... അവരുടെ വികൃതിയും, കുസൃതിയും ആവോളം നിങ്ങൾ ആസ്വദിക്കുമെങ്കിലും നിങ്ങളില്ലേ "സൂപ്പർ മമ്മി" എപ്പോഴുംഉണർന്നാലേ ആ വില്ലന്മാരെ അടക്കിയിരുത്താനാകൂ.. അതിനുള്ള ചില സൂത്രവിദ്യകൾ കാണാം..

വീട്ടിൽ എപ്പോഴും കലപില തന്നെ

കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർക്കെന്നും അവരുടേതായ ആശയങ്ങളും, അഭിപ്രായങ്ങളുമുണ്ടായിരിക്കും. അതൊക്കെ സ്ഥലകാലബോധമില്ലാതെ വിളിച്ചുകൂവുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണവർ. ശ്രദ്ധപിടിച്ചുപ്പറ്റാൻ കിട്ടുന്ന ഒരു സന്ദർഭവും അവർ പാഴാക്കാറുമില്ല. നിങ്ങൾ അവരെ കേൾക്കുന്നുണ്ട്; അവർ പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്, അവരോടു പ്രതികരിക്കുന്നുണ്ട് എന്ന ഉത്തമബോധ്യം അവർക്കു നൽകേണ്ടതുണ്ട്. ഇനി നിങ്ങളെങ്ങാനും അവരെ കൂസാതെ നിങ്ങളുടെ ജോലിയുമായി മുന്നോട്ടുപോയാലത്തെ അവസ്ഥയോ? പിന്നെ, അതേ ചോദ്യം ആവർത്തിച്ചു ചോദിച്ചു അവർ നിങ്ങളെ ബുദ്ധിമുട്ടികൊണ്ടേയിരിക്കും... അവരെ പറഞ്ഞിട്ടിട്ടും കാര്യമില്ല. ജിജ്ഞാസ നിറഞ്ഞു നിൽക്കുന്ന പ്രായമല്ലേ.. അങ്ങനെ നിങ്ങളുടെ ചട്ടക്കൂട്ടിലെന്നും വളർത്തി വലുതാക്കാമെന്നു നിങ്ങൾ കരുതരുത്.

കുട്ടിക്കുറുമ്പന്മാരെ അനുനയിപ്പിക്കുന്നത് എളുപ്പമോ? അല്ലേയല്ല !!

വീട്ടിലുള്ള രണ്ടു കുട്ടിക്കുറുമ്പന്മാരും രണ്ടും രണ്ടു തരക്കാരും വിധക്കാരും, പ്രക്രതക്കാരുമൊക്കെ ആയിരിക്കും. ഒരാൾക്ക് ചിലപ്പോ നിങ്ങളോടൊപ്പം "എന്റമ്മേടെ ജിമ്മിക്കിക്കമ്മൽ" എന്ന പാട്ടുപാടി ഡാൻസ് ചെയാനായിരിക്കും പൂതി; മറ്റേയാൾക്കു പുറത്തു പോയി ഊഞ്ഞാലാടാനും, ഓടിക്കളിക്കാനും. അപ്പോ എന്തോ ചെയ്യും?!! ഒന്നും ചെയ്യാനില്ല . സൂത്രത്തിൽ പറഞ്ഞു മനസിലാക്കി നിങ്ങളുടെ വരുതിയിലാക്കുക. അതെ! അവരെ നിങ്ങളുടെ പോക്കറ്റിലാക്കാനുള്ള സകല അടവും പയറ്റി നോക്കുക. വിജയിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു.

അവൻ ചെയ്യുന്നതേ ഇവളും ചെയ്യൂ...!!

സമപ്രായക്കാരായ കുഞ്ഞുങ്ങളെ വീക്ഷിച്ചാലറിയാം ഒരു കാര്യം. രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും അനുകരിച്ചോണ്ടേയിരിക്കും. യെസ് !! തനി കോപ്പിക്യാറ്റുകൾ തന്നെ! ഉദാഹരണത്തിന്, ഒരാൾക്ക് ജ്യൂസ് വേണ്ടാ എന്ന് വിചാരിക്കുക. അപ്പോ തന്നെ മറ്റെയാളും ജ്യൂസ് വേണ്ടേവേണ്ടാ എന്ന് പറഞ്ഞിരിക്കും. വേണ്ടെങ്കിൽ വേണ്ടായെന്നും പറഞ്ഞു മാറിയിരുന്നാൽ ഒരു കാര്യോം ഇല്ല. അവർ നിങ്ങളെ മൈൻഡ് ചെയാൻ പോകുന്നില്ല. മറിച്ചു നിങ്ങൾ എന്തേലും ഉപായം ഉപയോഗിച്ച് അവരെ പറഞ്ഞു മനസിലാക്കുക. അല്ലാതെ വേറെ വഴിയൊന്നും ഇല്ലേയില്ല. ഹഹ.. ഒരൊറ്റ നിമിഷം കൊണ്ട് നിങ്ങളുടെ ജീവിതം തന്നെ താറുമാറാക്കി കയ്യിൽതരാൻ ഇവരെ കഴിഞ്ഞേ ആരുമുള്ളൂ..

അവരുടെ ഫേവറിറ്റ് ഫുഡ് അല്ലേ ഇന്ന് ബ്രേക്ഫാസ്റ്റ് ?

ഉണ്ണിക്കുട്ടന്റെയും വാവച്ചിയുടെയും ഇഷ്ടഭക്ഷണവും വ്യത്യസ്തമാകും. വീട്ടിലെ വല്യപ്പച്ചൻ കഴിക്കുന്ന വെണ്ടക്കത്തോരനും, പാവക്കാമെഴുക്കുപുരട്ടിയും കൊണ്ടങ്ങു ആ പിള്ളേരുടെ അടുത്തോട്ടു ചെന്നാലത്തെ സ്ഥിതി..!! ശ്യോ.. ആലോചിക്കാനേ പറ്റുന്നില്ലാല്ലേ.. അവരതു വലിച്ചെറിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു.. അതിനാൽ ആർക്കാ കഷ്ടപ്പാട്...?? വീട്ടിലെ അമ്മമാർക്ക് തന്നെ..!! സ്‌നാക്‌സും ജ്യൂസും ഒക്കെ അടങ്ങിയ പത്തുത്തരം വേറിട്ട ഭക്ഷണമെങ്കിലും ഡൈനിങ്ങ് ടേബിളിൽ ഉണ്ടെങ്കിലേ ഉണ്ണിക്കുട്ടനും വാവച്ചിക്കും എന്തേലും തൊണ്ടയിൽ നിന്ന് ഇറങ്ങൂ. അപ്പോ സൂപ്പർ മം ഒരു മാസ്റ്റർ ഷെഫ് ആവാനും തയ്യാറല്ലേ..

നിങ്ങളുടെ ക്ഷമ നശിക്കും

രണ്ടു കുഞ്ഞുങ്ങളെ വളർത്തി വലുതാക്കുന്നത് കുട്ടിക്കളിയല്ല. അപ്പോ രണ്ടു വികൃതിപ്പയ്യന്മാർ വീട്ടിലുണ്ടെങ്കിലുള്ള കഥയോ...? പറയുകയേ വേണ്ടാ.. നിങ്ങളെ നിരന്തരം ശല്യം ചെയ്തു അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും അവന്മാർ. അങ്ങോട്ട് തോണ്ടി, ഇങ്ങോട്ടു തോണ്ടി, അവിടെയും ഇവിടെയും പിടിച്ചുവലിച്ചു അവർ എന്താ ചെയ്യുന്നെന്നു അവർക്കു തന്നെ അറിയില്ല. അതെ !! നിങ്ങളുടെ ക്ഷമയുടെ നെല്ലിപ്പലക ഒടിഞ്ഞു തൂങ്ങും. എന്നാലും, പതിയെ പതിയെ ക്ഷമാശീലമൊക്കെ നിങ്ങൾ പഠിച്ചെടുത്തോളും.. ഓൾ ദി ബെസ്ററ് !!

ചിട്ടയോടെയുള്ള വീട് നിങ്ങളുടെ സ്വപ്നങ്ങളിൽ മാത്രം

വീടുമുഴുവൻ അലങ്കോലമാക്കി, ചുമരിൽ മുഴുവൻ കളർ പെൻസിലും  സ്കെച്ച്പേനയും മറ്റും കൊണ്ട് വരച്ചിട്ടു, മുറ്റത്തെ കളി കഴിഞ്ഞു വീടിനകത്തെ തറയിൽ മുഴുവൻ ചേറും ചെളിയുമാക്കി, പോരാത്തതിന്.. സ്വീകരണമുറി മുഴുവൻ കളിക്കോപ്പൊക്കെ വാരിവിതറിയിട്ടു കിടക്കുന്നത് കണ്ടാൽ ആർക്കായാലും ദേഷ്യം വരും. എന്നാൽ, പിള്ളേരെ തല്ലിപ്പഴുപ്പിച്ചത് കൊണ്ടോ, അവർക്ക്‌ നേരെ കണ്ണുരുട്ടിയതു കൊണ്ടോ ഒരു കാര്യവുമില്ല. കുഞ്ഞുങ്ങൾ അങ്ങനെയാണെന്നു സമ്മതിക്കുകയെ നിവർത്തിയുള്ളു.. ഇതൊക്കെ ഒരു പ്രായം കഴിഞ്ഞാലങ്ങു മാറുമെന്ന് വിശ്വസിക്കൂ. നിങ്ങളും ഈ പ്രായത്തിൽ ഇത് തന്നെ ആയിരുന്നു അവസ്ഥ . !! മറക്കേണ്ടാ..

കുഞ്ഞുങ്ങൾ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അറിയാമോ?

ഒരു അളവുകോലിനും തുലാസിനും അളക്കാനോ തൂക്കാനോ പറ്റില്ലാ.. അവർക്കു നിങ്ങളോടുള്ള സ്നേഹം..!! കാര്യം അവർ നിങ്ങളിലെ ഭൂതത്തെ പുറത്തെടുക്കുമെങ്കിലും അവരെയൊന്നും ചേർത്തുപ്പിടിച്ചു നോക്കിക്കേ, അവരെയൊന്നു വാരിപ്പുണർന്നു നോക്കിക്കേ.. തിരിച്ചതും ഒരു ഇമ്മണി ബല്യ ഹഗ്ഗ് അവർ നിങ്ങൾക്കു തരും. ആ നിർമ്മല സ്നേഹത്തിനും അവരുടെ നിഷ്കളങ്ക പുഞ്ചിരിക്കും പകരം വെക്കാൻ എന്തെങ്കിലുമുണ്ടോ..?

കുഞ്ഞുങ്ങളെ വളർത്തുന്നതു തന്നെ ഒരു കലയാണ്‌. നമ്മിൽ നിക്ഷിപ്പ്തമായിരിക്കുന്ന ആ കലയെ തേച്ചുമിനുക്കി പുറത്തെടുക്കേണ്ടത് നമ്മുടെ തന്നെ കഴിവാണ്.. ഇവരെ കൊണ്ട് തോറ്റു, ഇവരെ കൊണ്ടു പൊറുതിമുട്ടി, ഇവരു കാരണം ഒരു സ്ഥലത്തോട്ടു തിരിയാൻ വയ്യ.. എന്നിങ്ങനെയുള്ള അമ്മമാരുടെ സ്ഥിരം ഡയലോഗുകൾ ഒക്കെ വിട്ടു നിങ്ങളിലെ ആ സൂപ്പർ മോം നെ ഒന്ന് പുറത്തെടുക്കൂ .. കുഞ്ഞിനെ മനസിലാക്കി അവരോടൊപ്പം അൽപ്പം സമയം ചിലവാക്കൂ. അവർ നിങ്ങളുടെ കൈവള്ളയിൽ ഒതുങ്ങി കൂടിക്കൊള്ളും . 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon