Link copied!
Sign in / Sign up
19
Shares

അച്ഛന്‍ സൂപ്പറാ...!

ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അമ്മമാരെയാണ് സാധാരണയായി ഡിഫോൾട്ട് രക്ഷിതാവായി കണക്കാക്കുന്നത്. ഭക്ഷണം കഴിപ്പിക്കുക, കുളിപ്പിക്കുക, സ്കൂൾ പി.റ്റി.എയിൽ പങ്കെടുക്കുക, ഡോക്ടർറെ സന്ദർശിക്കുക, തുടങ്ങിയ കാര്യങ്ങൾക്ക് അവസാനമില്ല. എന്നാൽ കുട്ടികളുടെ വളർച്ചയിൽ പിതാക്കന്മാരുടെ പങ്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. അമ്മമാർ ബട്ടണുകൾ പോലെയാണെങ്കിൽ, പിതാക്കന്മാർ അവയെല്ലാം ഒരുമിച്ച് ഒതുക്കി നിർത്താൻ കഴിയുന്ന ഒരു നൂല് പോലെയാണ്.

അച്ഛനെക്കൊണ്ട് മാത്രം സാധിക്കുന്ന ചില കാര്യങ്ങളിതാ..!!

തോളിലെടുത്തു കൊണ്ടു പോവുക

അച്ഛന്റെ തോളിൽ ഇരുന്ന് യാത്ര ചെയ്യാത്ത ഒരു കുഞ്ഞും ഉണ്ടാവില്ല. കാഴ്ചകൾ കാണാനും സവാരി നടത്താനും  മറ്റുമെല്ലാം അച്ഛന്റെ തോളിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. കഞ്ഞ് ഉറങ്ങാണെങ്കിലും കുഴപ്പമില്ല, അച്ഛന്റെ തോള് കുട്ടിയുടെ തൊട്ടിൽ ആയി മാറുന്നു!

മികച്ച കളിക്കൂട്ടുകാരൻ

ഒരു പക്ഷെ അമ്മയേക്കാൾ കൂടുതൽ കുഞ്ഞുമായി കളിക്കുന്ന വ്യക്തി അച്ഛനായിരിക്കും.കുഞ്ഞിനെ പുതിയ ഓരോ കാര്യങ്ങൾ പഠിപ്പിക്കുന്നതും പരിചയപ്പെടുത്തുന്നതും മിക്കപ്പോഴും അച്ഛന്മാർ ആയിരിക്കും. വീട്ടിലോ, കളിസ്ഥലത്തോ, മറ്റെവിടെയും ആയിക്കൊള്ളട്ടെ കുഞ്ഞിന്റെ ഏറ്റവും മികച്ച കളിക്കൂട്ടുകാരൻ അച്ഛനായിരിക്കും. 

ഹോംവർക്ക് ചെയ്യാൻ സഹായിക്കുക.

ഞാൻ ഓർക്കുന്നു, നമ്മൾ കുട്ടിയിരുന്നപ്പോൾ അമ്മമാർ ഗൃഹപാഠം പൂർത്തിയാക്കാൻ അമിതമായ ശ്രമങ്ങൾ നടത്തിട്ടുണ്ടെങ്കിലും,ഒട്ടും ശ്രദ്ധിക്കില്ല, പക്ഷേ, അച്ഛന്റെ കാൽപ്പെരുമാറ്റം കേട്ടാൽ അപ്പോൾ തന്നെ പഠിക്കാൻ തുടങ്ങും. കൂടാതെ, പഠിക്കുമ്പോൾ എന്ത് സംശയം തോന്നിയാലും അച്ഛന് മാത്രമേ നമ്മളെ സഹായിക്കാനാവൂ എന്ന വിശ്വാസം മിക്ക കുട്ടികൾക്കുമുണ്ടാവും.

ആ സാന്നിധ്യം മാത്രം മതി!

 അമ്മ ഒരു നൂറ് വട്ടം പല്ല് തേക്കാൻ ആക്രോശിച്ചാല്ലും, നമ്മൾ ചെയ്യില്ല. എന്നാൽ അച്ഛൻ മുറിയിലേക്ക് കടന്നു വരുമ്പോൾ തന്നെ  പല്ല് തേക്കുകയും, തിരക്കുകൂട്ടി കുളിമുറിലേക്ക് കയറുകയും, കിടക്കുകയുമൊക്കെ ചെയ്യും. എങ്ങനെ? ഒരു വാക്ക് പോലും പറയാതെ അച്ഛൻന്റെ സാന്നിദ്ധ്യം കൊണ്ട് മാത്രം കാര്യങ്ങൾ ചെയ്യിപ്പിക്കാൻ അച്ഛന് ചില മാന്ത്രിക ശക്തികൾ ഉണ്ട്, പാവം അമ്മ! അല്ലേ?

കൊഞ്ചിച്ചു വഷളാക്കുക

പലപ്പോഴും മക്കളെ കൊഞ്ചിച്ചു വഷളാക്കുന്നത് അമ്മയേക്കാൾ കൂടുതൽ അച്ഛനായിരിക്കും. പ്രത്യേകിച്ചും അമ്മ അകലെയാണെങ്കിൽ. "നിങ്ങളാണ് മക്കളെ വഷളാക്കുന്നതെന്ന് " മിക്ക അമ്മമാരും അച്ഛന്മാരെ വഴക്കു പറയുന്നത് കേട്ടിട്ടില്ലേ?

 അച്ഛനാണ് ഹീറോ!  

ഒരു പാറ്റയെ കണ്ടാലോ എട്ടുകാലിയെ കണ്ടാലോ പാമ്പിനെ കണ്ടാലോ അച്ഛനെയല്ലേ നമ്മൾ ആദ്യം വിളിക്കുക? അച്ഛനോ ഒരു രാജാവിനെ പോലെയാകും വരിക! അച്ഛൻ സൂപ്പറല്ലേ?

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon