Link copied!
Sign in / Sign up
13
Shares

കുഞ്ഞാവയെ എപ്പോൾ മുതൽ ഔട്ടിങ്ങിനു കൊണ്ടുപോകാം?

നമ്മുടെ ന്യൂ ജെൻ അമ്മമാരുടെ സ്ഥിരം പ്രശ്നങ്ങളിൽ ഒന്നാണ് കൈയ്ക്കുഞ്ഞിനെയും പിടിച്ചു വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കുവാൻ ഒരു മടി. വീട്ടിൽ തലമുടി നരച്ച അമ്മൂമ്മമാർ ഉണ്ടെങ്കിൽ പറയും, മൂന്നു മാസം കഴിഞ്ഞേ കൊച്ചിനെ പിടിച്ചു പുറത്തിറങ്ങാവൂ എന്ന്. നമ്മളിലാരാ ഇതൊക്കെ കേൾക്കുന്നേ..? പഠിച്ചിറങ്ങി ജോലിയും കിട്ടി സന്തോഷത്തോടെ ഇരിക്കുമ്പോഴായിരിക്കും കല്യാണം, അത് കഴിഞ്ഞു പെട്ടെന്നങ്ങു വിശേഷവുമായി. പത്തു മാസം കഴിഞ്ഞപ്പോ ഒരു കുഞ്ഞും ഒക്കത്തായി. രണ്ടു വർഷത്തിനിടക്ക് നമുക്ക് വന്ന മാറ്റം അംഗീകരിക്കാൻ അത്ര പെട്ടെന്നൊന്നും സാധിക്കയില്ല. കോളേജിൽ ഫ്രണ്ട്സിന്റെ കൂടെ സിനിമയ്ക്ക് പോയതും, ബീച്ചിലും, പാർക്കിലുമൊക്കെ ചുറ്റിക്കറങ്ങിയതുമൊക്കെ ഓർമ്മ വന്നിരിക്കും. എല്ലാം അങ്ങ് മാറിപ്പോയി. എന്നാൽ ഭർത്താവ് ഇപ്പോഴും അദ്ദേഹത്തിന്റെ ഫ്രണ്ട്സിന്റെ കൂടെ തന്നെ ചുറ്റുന്നു, ഒരു മാറ്റവുമില്ല അദ്ദേഹത്തിന്റെ ജീവിതത്തിൽ. കല്യാണം കഴിഞ്ഞതും, കുഞ്ഞു ജനിച്ചതും ഒന്നും ആളെ ബാധിച്ചിട്ടില്ല. അന്നും ഇന്നും എന്നും ഒരേ ജീവിതം. എങ്കിൽ നമ്മുക്ക് അങ്ങനെ ചിന്തിക്കാൻ പറ്റുവോ..?? അമ്മയല്ലേ.., കുഞ്ഞിന്റെ ഓരോ പുഞ്ചിരിക്കും കരച്ചിലിനുമൊക്കെ നമ്മൾ തന്നെ മറുപടി പറയണം. അതുകൊണ്ടു തന്നെ എവിടെപ്പോയാലും കുഞ്ഞിനേയും കൊണ്ട് വേണം പോകാനും...

.

എന്നാൽ ജനനം കഴിഞ്ഞു ഏതു മാസം മുതലാണ് കുഞ്ഞിനെ പുറത്തേക്കു കൊണ്ടുപോകേണ്ടതെന്നു നമുക്കാർക്കും അറിയില്ല. ശീതക്കാലത്തു ജനിച്ച കുഞ്ഞിനെ മാസങ്ങൾ കഴിഞ്ഞേ പുറത്തിറക്കാവൂ എന്നാണു കാർന്നോന്മാർ പറയപ്പെടുന്നത്. മിക്ക ശിശുരോഗവിദഗ്ദ്ധന്മാരും അഭിപ്രായപ്പെടുന്നത് കുഞ്ഞിനെ ആദ്യ രണ്ടു മാസം പുറത്തേക്കിറക്കരുതെന്നുമാണ്. കാരണം,വൈറസുകൾ വായുവിലൂടെ കുഞ്ഞിന്റെ ദേഹത്തു പ്രവേശിക്കുവാൻ സാധ്യത ഏറെയാണ്. എന്ന് വെച്ച്, മാസങ്ങളോളം കുഞ്ഞിനെ വീട്ടിലിരുത്താം എന്ന് വിചാരമുണ്ടെങ്കിൽ അതും പാടേ തെറ്റാണ്. അവർക്കും വേണ്ടേ പുതിയ മാറ്റങ്ങൾ, പുതുപുത്തൻ അനുഭവങ്ങൾ. ഇങ്ങനെ വീട്ടിലിട്ടു വളർത്തിയിട്ടു എന്ത് കിട്ടാനാ...??!!

അതിനാൽ ചില മുൻകരുതലുകൾ ഒക്കെ എടുത്തു കുഞ്ഞിനെ നമുക്ക് പുറംലോകം കാണിക്കാം.. അവയിൽ ചിലതിതാ...

ഒന്ന്. കഴിയുന്നത്രെ കുഞ്ഞിനെ സൂര്യതാപമേൽക്കാതെ സൂക്ഷിച്ചു കൊണ്ട് പോകണം. അൾട്രാ വയലറ്റ് രശ്മികൾ ലോലമായ ചർമ്മത്തിൽ കടക്കുവാൻ സാധ്യതയുണ്ട്. ബ്ലാങ്കറ്റിൽ പലവിധത്തിലുള്ള ചുരുളുകൾ ഉണ്ടാക്കി വേണം കുഞ്ഞിനെ അതിൽ പൊതിയാനായിട്ട്. ഒരു എക്സ്ട്രാ ബ്ലാങ്കെറ് കരുതുന്നതും നല്ലതാണ്.

രണ്ട്. നല്ല തിരക്കുപ്പിടിച്ച സ്ഥലങ്ങളിൽ അവരെ കൊണ്ടുപ്പോകരുത്. ഉദാഹരണത്തിന്, ഉത്സവത്തിനും ട്രേഡ് ഫെയറുകൾക്കും അവരെ എന്തൊക്കെ വന്നാലും കൊണ്ട് പോകരുത്. കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷി വളരെ കുറവാണ്. അതിനാൽ തന്നെ പെട്ടന്ന് തന്നെ രോഗങ്ങളും പകർച്ചവ്യാധികളും പിടിപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

മൂന്ന്. രോഗികളായവരുടെ അടുക്കൽനിന്നും അവരെ മാറ്റി നിർത്തുക. ഒരു ചെറിയ പനിയുള്ള ആളുടെ അടുക്കൽ പോലും അവരെ അടുപ്പിക്കരുത്.

നാല്. കുഞ്ഞിനെ താലോലിക്കുകയോ, എടുക്കുകയോ ചെയ്യുന്നവരോട് ഹാൻഡ്വാഷ് ലോഷൻ ഉപയോഗിച്ച് കൈയ്ക്കഴുകി മാത്രവേ അവരെ തൊടാൻ പോലും അനുവദിക്കാവൂ. കാരണം, അവരുടെ കൈയ്കളിലെ ബാക്ടീരിയ കുഞ്ഞിന്റെ ശരീരത്തിൽ കയറാം; കുഞ്ഞിന് രോഗവും വരാം.

അഞ്ച്. തീക്ഷണമായ തണുപ്പോ, ചൂടോ ഉള്ള അവസരങ്ങളിൽ കുഞ്ഞിനെ വീട്ടിലിരുത്തുന്നതാണ് ബുദ്ധി.

ആറ്. പുറത്തുപ്പോയാൽ മാത്രവേ ഭക്ഷണം കഴിക്കു എന്ന് വാശിപ്പിടിക്കുന്ന കുഞ്ഞിനെ വീടിനു വെളിയിലേക്കിറക്കുമ്പോൾ അവർ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിൽ അണുക്കൾ കയറാതിരിക്കുവാൻ ശ്രദ്ധിക്കുക. കുഞ്ഞിനെ കഴുത്തിന് ചുറ്റും ഒരു ബിപ് ധരിപ്പിക്കുന്നതും സ്വീകാര്യമാണ്.

ഏഴ്. എവിടെപ്പോയാലും കുഞ്ഞിന് വേണ്ടി നാലോ അഞ്ചോ ഡയപ്പറുകൾ കരുതുക. കുഞ്ഞിന്റെ ശുചിത്വപരിപാലനത്തിനു അവ അത്യന്താപേക്ഷിതമാണ്. 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon