Link copied!
Sign in / Sign up
12
Shares

അമ്മമാർ പെൺമക്കളോട് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങൾ!

അമ്മയും മകളും തമ്മിലുള്ളബന്ധത്തിന്റെ മനോഹാരിത എത്ര പറഞ്ഞാലും തീരില്ല. ഒരു അമ്മ എന്ന നിലയിൽ മകൾക്ക് പഠിപ്പിച്ച് കൊടുകേണ്ട ചില ജീവിത മൂല്യങ്ങളും പാഠങ്ങളും ഉണ്ട്. ഒരു അമ്മ പറഞ്ഞ് കൊടുക്കുന്നത് പോലെ മറ്റാർക്കും ഈ മൂല്യങ്ങൾ പഠിപ്പിക്കുവാനും സാധിക്കില്ല.

ബഹുമാനിക്കാനും മനശ്ശക്തിയോടും കൂടി പെരുമാറാൻ പഠിപ്പിക്കുക!

ഒരു പ്രശ്നവും എന്നേക്കുമായി നിലനിൽക്കില്ലെന്നു പറഞ്ഞു മനസിലാക്കുക. ഓരോ പ്രശ്നത്തിനും ഒരു പരിഹാരമുണ്ട്. ജീവിതത്തിൽ ചിലപ്പോൾ, ബുദ്ധിമുട്ടുള്ള തീരുമാനങ്ങളെടുക്കേണ്ടി വന്നാലും, തല ഉയർത്തി നടക്കണം. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ ശക്തമായി മുന്നേറാനും എല്ലായ്പ്പോഴും ഒരു വഴി തെളിയും എന്ന് പറഞ്ഞു കൊടുക്കുക.

മറ്റുള്ളവരോട് ദയ കാണിക്കുക

ഓരോരുത്തർക്കും അവരവരുടെ പ്രശ്നങ്ങളുണ്ടെന്നും, ഒരു വ്യക്തിയും മറ്റുള്ള വരെ പോലെ അല്ല, അത് കൊണ്ട് തന്നെ നമ്മുടെ ചുറ്റിലും നമ്മളോട് മോശമായി പെരുമാറാൻ ശ്രമിക്കുന്ന ആളുകളുണ്ടാകാം. അങ്ങനെ മോശമായി പെരുമാറുന്നവരോട് പ്രതികാരം ചെയ്യാൻ പോകുരുത് എന്നു പറഞ്ഞ് മനസ്സിലാക്കിക്കുക. മറിച്ച് നല്ല സ്ത്രീയാക്കാൻ അവളെ പഠിപ്പിക്കുക. എല്ലാത്തിനുമുപരി, അവൾ മറ്റുളവരോട് മോശപ്പെട്ട് പെരുമാറിയാൽ പിന്നെ അവർ രണ്ടും പേര് തമ്മിൽ എന്താണ് വ്യത്യാസം?

നിങ്ങളുടെ സ്വന്തം ശരീരത്തിൽ ആനന്ദിക്കുക

കുറവുകൾ ഉള്ളവൾ ആണെങ്കിലും അല്ലെങ്കിലും അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും നമ്മൾ ഏത് അവസ്ഥയിലായാലും സ്വയം സ്നേഹിക്കാൻ പഠിക്കണം എന്ന് പറയുക. നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ സ്നേഹിച്ചാലെ നമുക്ക് നമ്മിൽ തന്നെ ആത്മവിശ്വാസം ലഭിക്കുകയുള്ളു. മകളെ പഠിപ്പിക്കാൻ ഉള്ള മികച്ച വഴി - നിങ്ങളുടെ ചുളിവുകളേയും നരച്ച തലമുടിയേയും നിങ്ങൾ സന്തോഷ പൂർവം സ്വീകരിക്കുന്നുന്നത് കാണിച്ച് കൊടുക്കുക.

ഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  പറഞ്ഞു കൊടുക്കുക

പ്രഭാതഭക്ഷണം, ഉച്ചയൂണ്‌, അത്താഴം എന്നിവ ഒഴിവാക്കാൻ പാടില്ലെന്നും, പോഷകാഹാരം വളരെ പ്രധാനമാണ് എന്നും പറഞ്ഞുകൊടുക്കുക. ഉന്മേഷത്തിന്റെ ഉറവിടം ഭക്ഷണത്തിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഭക്ഷണം, വെള്ളം, ഉറക്കം എന്നിവ അവളുടെ ചർമ്മവും മുടിയും മനോഹരവും ആരോഗ്യകരവുമാക്കാൻ ആവശ്യമാണെന്ന് പറഞ്ഞാൽ പിന്നെ അവർ എന്തിനും റെഡി.

ആരെയും ആശ്രയിക്കാതെ വളരാൻ പഠിക്കുക.

സ്വയം പര്യാപ്തത നേടാൻ പഠിപ്പിക്കുകയാണ് ഏറ്റവും പ്രധാനം. എല്ലായിടത്തും ഏറ്റവും മികച്ചതാവാൻ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അത് കൊണ്ട് തന്നെ തിരഞ്ഞെടുക്കുന്ന പഠനമേഖലയും സൂക്ഷ്മതയോടെ വേണം. സ്വന്തം, സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ, തൊഴിൽ എന്നിവ, ആർക്കു വേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്ന് പറഞ്ഞു കൊടുക്കുക. അതുപോലെ, തന്നെ സ്വന്തം സ്വപ്നങ്ങളെ ബഹുമാനിക്കുവാൻ കഴിയാത്ത ഒരു പുരുഷനും സമയo കൊടുക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു കൊടുക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon