Link copied!
Sign in / Sign up
0
Shares

തയ്യാറാക്കാം ചെമ്മീൻ ചമ്മന്തി

വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയാറാക്കാവുന്ന സ്വാദിഷ്ടമായ വിഭവമാണ് ചെമ്മീൻ ചമ്മന്തി. ചോറിന്റെ കൂടെ വളരെ രുചികരമായ ചെമ്മീൻ ചമ്മന്തി തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കാം.

വേണ്ട ചേരുവകൾ

ഉണക്ക ചെമ്മീന്‍ – 50 ഗ്രാം

വറ്റല്‍ മുളക് – 4 എണ്ണം

ചുവന്നുള്ളി – 2

പച്ചമാങ്ങ അല്ലെങ്കില്‍ പുളി – ഒരു കഷ്ണം

ഉപ്പ് – പാകത്തിന്

തേങ്ങ- അര മുറി

തയ്യാറാക്കുന്ന വിധം

1) ഒരു പാനില്‍ ഉണക്ക ചെമ്മീന്‍ ചെറുതായി ചൂടാക്കി എടുക്കുക.

2) വറ്റല്‍ മുളക് ചുട്ട് എടുക്കുക .

3) വറുത്ത ചെമ്മീനും ചുട്ട മുളകും ഉള്ളിയും ഒരു കഷണം പച്ചമാങ്ങയും ഉപ്പും തേങ്ങയുടെ കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഇത് വീണ്ടും ചൂടാക്കി എടുക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon