Link copied!
Sign in / Sign up
7
Shares

താടി വളരാൻ ഇത് മതി!

ചിറ്റാവണക്ക് എന്നറിയപ്പെടുന്ന ഔഷധസസ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ആവണക്കെണ്ണ.ഇന്ത്യയിലൊട്ടാകെ കാണപ്പെടുന്ന ഒരു സസ്യമാണിത്.ആവണക്കെണ്ണയ്ക്കു വളരെയധികം ഔഷധഗുണമുണ്ട്.ഇതിന്റെ വിത്തിലെ പ്രധാന ഘടകമായ റൈസിൻ ശരീരത്തിലെ പ്രോട്ടീൻ ഉല്പാദനശേഷിയെ തകർക്കുന്നു.അതിനാൽ തന്നെ ഇത് കഴിക്കുന്നത് മരണകാരണമാകുന്നു. 

ആവണക്കെണ്ണയ്ക്കു ഒരുപാട് ഉപയോഗങ്ങളുണ്ട്.ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാൻ ആവണക്കെണ്ണ ഉപയോഗിക്കുന്നുണ്ട്.മുഖക്കുരു ഇല്ലാതാക്കാൻ പറ്റിയ ഔഷധമാണ് ആവണക്കെണ്ണ.മുഖം നന്നായി വൃത്തിയാക്കിയ ശേഷം അല്പം എണ്ണയെടുത്തു മുഖത്ത് നന്നായി മസ്സാജ് ചെയ്യുക.ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

മീശ വളരാൻ ആവണക്കെണ്ണ മേൽച്ചുണ്ടിൽ പുരട്ടി മസ്സാജ് ചെയ്യുന്നത് ഗുണം ചെയ്യും.ഒപ്പം മുടി വളരാനും ഇത് സഹായിക്കുന്നു. ഈ ഓയിലില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് നിങ്ങളുടെ മുടിയെ യൗവനം നിലനിര്‍ത്തി വളരാന്‍ സഹായിക്കുന്നു.കൂടാതെ താരൻ അകറ്റാനും ഇത് സഹായകമാണ്.മുടിയുടെ ആരോഗ്യം നിലനിർത്താൻ ആവണക്കെണ്ണ-മുട്ട മിശ്രിതം വളരെ നല്ലതാണു.ആവണക്കെണ്ണയുടെ മറ്റു ചില ഉപയോഗങ്ങൾ ഇതാ..

 

  • ഉറങ്ങു ന്നതിനു മുൻപ് പുരികത്തിൽ ആവണക്കെണ്ണ പുരട്ടുന്നത്  നന്നായി വളരാൻ സഹായിക്കും.
  • ഒരു കുപ്പി ആവണക്കെണ്ണ എല്ലാ വീട്ടിലും കരുതിയിരിക്കണം. ഒരു മുറിവോ, ചതവോ, തൊലി പോകുകയോ ചെയ്താല്‍. ആവണക്കെണ്ണയില്‍ ഒരു തൂവല്‍ മുക്കി അതുകൊണ്ട് കുറച്ചു എണ്ണ അവിടെ പുരട്ടുക.
  • വളരെ നടന്നിട്ടു കാലിനു വേദനയോ കഴപ്പോ ഉണ്ടായാല്‍ ആവണക്കെണ്ണ തിരുമ്മുക.
  • ശരീരത്തില്‍ ചൊറിഞ്ഞു തടിക്കുന്നതിന് ആവണക്കെണ്ണ പുരട്ടുക.
  • കൊച്ചുകുട്ടികളുടെ പൊക്കിള്‍ ഉണങ്ങുന്നതിനു താമസിച്ചാല്‍ ആവണക്കെണ്ണ പുരട്ടുക.
  • ആവണക്കെണ്ണ മസില്‍സിനെ ശാന്തമാക്കി ആര്‍ത്തവ സമയങ്ങളില്‍ ഉണ്ടാവുന്ന വേദന മാറ്റുന്നു.
  • വളം കടി,പുഴുക്കടി എന്നിവയ്ക്കും ഇത് മരിഹാരമാർഗമാണ്.  

 

 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon