Link copied!
Sign in / Sign up
33
Shares

ടെഡി ബെയർ മൂലം കുഞ്ഞു മരിച്ചു!സൂക്ഷിക്കുക

സ്കോട്ലൻഡ്കാരിയായ ഡെക്സിക്കാണ് ഈ ദുരന്തം സംഭവിച്ചത്.ഒന്നരവയസുള്ള മകൾ കോണി റോസിനെ ഉറക്കിക്കിടത്തിയിട്ട് അടുത്ത മുറിയിലേക്ക് പോയതായിരുന്നു അമ്മ. തിരിച്ചുവരുമ്പോൾ കണ്ടത് ചലനമറ്റു കിടക്കുന്ന കുഞ്ഞിനെയാണ്.കുഞ്ഞു കിടക്കയിൽ നിന്ന് താഴെ വീഴാതിരിക്കാൻ ഒരു ടെഡി പാവയെ അരികിൽ വച്ചിരുന്നു.ഇത് കുഞ്ഞിന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു.ശ്വാസതടസം മൂലമാണ് കുഞ്ഞു മരിച്ചതെന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച റിപോർട്ടുകൾ.രണ്ടു മാസങ്ങൾക്ക് മുൻപാണ് ദുരന്തം സംഭവിച്ചത്.

തന്റെ അനുഭവം മറ്റൊരാൾക്ക് ഉണ്ടാവാതിരിക്കാനായി കാമ്പയിൻ നടത്തുകയാണ് ഈ അമ്മ."എല്ലാ മാതാപിതാക്കളും ഇതറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.അവർ താഴെ വീഴാൻ സാധ്യത ഉണ്ടെങ്കിലും ബെഡിനു ചുറ്റുമുള്ള ചെറിയ സ്ഥലങ്ങൾ പാവകൾ കൊണ്ട് നിറച്ചുവയ്ക്കാൻ പാടില്ല.ഒരു ചെറിയ പുതപ്പു മാത്രമാണ് കുഞ്ഞിനാവശ്യം.എന്റെ കുഞ്ഞിന് സംഭവിച്ച ദുരന്തകഥ മറ്റൊരു കുഞ്ഞിന് ആവർത്തിക്കാതെയിരിക്കട്ടെ."ഡെക്സി പറയുന്നു.

എല്ലാ അമ്മമാരും ഒരു മുൻകരുതൽ പോലെ ചെയ്യുന്നതാണ് കുഞ്ഞിനെ ഉറക്കികിടത്തുമ്പോൾ വലിയ തലയണയോ ഇത്തരത്തിലുള്ള പാവകളോ കുഞ്ഞിന്റെ അരികിൽ വയ്ക്കുന്നത്.എന്നാൽ നിസാരമായി കാണുന്ന ഒരു കാര്യമാണ് ഒരു കുഞ്ഞിന്റെ ജീവനെടുത്തിരിക്കുന്നത്. കുഞ്ഞു ഉറങ്ങിക്കിടക്കുമ്പോൾ തലയണ വച്ചാലും അവ സുരക്ഷിതമായ അകലത്തിലാണെന്നു ഉറപ്പുവരുത്തുക.കുഞ്ഞു കിടക്കുന്ന ബെഡിൽ മറ്റുള്ള കളിപ്പാട്ടങ്ങൾ ഒന്നും തന്നെ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.ഒപ്പം നല്ല കാറ്റും വെളിച്ചവും കിട്ടുന്നുണ്ടെന്നു ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon