Link copied!
Sign in / Sign up
152
Shares

സുഖപ്രസവത്തിനായി ചില നിര്‍ദ്ദേശങ്ങള്‍

ഒരു പെണ്‍കുട്ടിക്ക് അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭൂതി നല്‍ക്കുന്ന ഒന്നാണ് സ്വന്തം കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ ഉള്ള ആ സുപ്രധാന നിമിഷങ്ങള്‍. മാസങ്ങള്‍ നീളുന്ന കാത്തിരിപ്പിന്  ശേഷം വന്നുചേര്‍ന്ന ആ സുവര്‍ണ്ണ നിമിഷത്തിന്റെ  സന്തോഷവും ആഹ്ലാദവും  ആശങ്കയുമൊക്കെ പറഞ്ഞറിയിക്കാന്‍ പറ്റുന്നതിലുമപ്പുറമാണ്. പ്രസവത്തിനു മുന്‍പും പിന്‍പും എന്തൊക്കെ ചെയ്യണമെന്നും ചെയ്യാതിരിക്കണമെന്നും എന്നതിനെ കുറിച്ചോക്കെ വേണ്ടുവോളം ലേഖനങ്ങളും ചര്‍ച്ചകളും ഉണ്ടായിട്ടുണ്ട്, അതുകൊണ്ട് തന്നെ പ്രസവസമയത്ത് ചെയ്യേണ്ടവയെക്കുറിച്ചാണ് ഇത്തവണ ഇവിടെ പറയാന്‍ പോകുന്നത്. സുഖപ്രസവത്തിന് വേണ്ടി ചില നിര്‍ദ്ദേശങ്ങള്‍ ഇതാ.

1. മലവിസര്‍ജ്ജനം ചെയ്യുമ്പോള്‍ തള്ളുന്ന പോലെ തള്ളുക

ഇത് ഒത്തിരി ബുദ്ധിമുട്ടുള്ള കാര്യമായത് കൊണ്ട് തന്നെ ഇതിനെ പറ്റി ഒരു ഏകദേശ ധാരണ കിട്ടുവാന്‍ വേണ്ടി നിങ്ങള്‍ മലവിസര്‍ജ്ജനം നടത്തുകയാണെന്ന് സങ്കല്പിക്കുക. മനസ്സ് ഇതില്‍ നന്നായി കേന്ദ്രിക്കരിച്ച് ടോയലെറ്റില്‍ ഇരിക്കുമ്പോള്‍ നിങ്ങള്‍ പൊതുവേ ചെയ്യാറുള്ളത് പോലെ തന്നെ നന്നായി തള്ളുക.ശരിക്കും എന്താണ് ചെയ്യേണ്ടത് എന്നറിയാത്തത്‌ കൊണ്ട് ആദ്യ പ്രസവത്തെ പറ്റി എല്ലാ അമ്മമാര്‍ക്കും സ്വാഭാവികമായും കുറച്ച് പേടിയുണ്ടാകാറുള്ളതാണ്.

2. ശ്രദ്ധ കേന്ദ്രികരിച്ചിരിക്കാന്‍ ശ്രമിക്കുക

നിങ്ങള്‍ ഒരുപാട് വേദന അനുഭവിക്കുന്നുണ്ടെന്നും അതിന്റെ ഇടയില്‍ നിങ്ങളോട് ശക്തിയായി തള്ളാന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശങ്ങളുമൊക്കെ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കറിയാം. ഈ വേദനയുടെ ഇടയിലും നിങ്ങളുടെ ശ്രദ്ധ കേന്ദ്രികരിക്കേണ്ടത് കുഞ്ഞിനെ ഈ ലോകത്തിലേക്ക് കൊണ്ട് വരുന്നതില്‍ തന്നെയായിരിക്കണം.

3. സര്‍വ്വ ശക്തിയും ഉപയോഗിച്ച് തള്ളണം

കാര്യം ഇത്രയേ ഉള്ളു. നിങ്ങള്‍ എത്രത്തോളം ശക്തിയായി തള്ളുകയാണോ നിങ്ങളുടെ കുഞ്ഞ്‌ അത്രത്തോളം താഴേക്ക് വരികയും നിങ്ങളുടെ വേദന അത്രയും പെട്ടെന്ന്‍ ശമിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ശക്തിയുടെ പരമാവധി തള്ളാന്‍ ശ്രമിക്കുക. ഓരോ തള്ളലിനും, കുഞ്ഞ് താഴേക്ക് നീങ്ങും; അവര്‍ക്ക് പോലും അറിയാം ഓരോ ശക്തിയായ തള്ളലിനും ഏത് ദിശയിലേക്ക് നീങ്ങണമെന്ന്‍.

4. സ്വന്തം സൗകര്യാര്‍ത്ഥം തള്ളുകയും വിശ്രമിക്കുകയും ചെയ്യുക

കുഞ്ഞിനെ പുറത്തേക്ക് തള്ളി എത്തിക്കുന്നത് നിങ്ങള്‍ക്ക് സ്വയം അനുയോജ്യമായ് തോന്നുന്ന രീതിയിലായിരിക്കണം. പ്രസവത്തിനു ഇടയില്‍ പോലും ഒന്ന്‍ വിശ്രമിക്കുന്നതില്‍ തെറ്റില്ല. ഇടയ്ക്ക് ഒന്ന്‍ വിശ്രമിക്കുന്നത് വഴി നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തിയും പ്രസരിപ്പും തിരികെ കിട്ടുകയും വീണ്ടും തള്ളാന്‍ തുടങ്ങുമ്പോള്‍ ഉന്മേഷത്തോട് കൂടി നന്നായി ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

5. ചെറുശ്വാസം എടുക്കുക

ദീര്‍ഘശ്വാസം എടുക്കുന്നത് വഴി ശ്വാസകോശങ്ങളില്‍ എത്തുന്ന ഓക്സിജെന്റെ അളവ് കുറവായിരിക്കും. പെട്ടെന്നുള്ള ചെറു ശ്വാസം എടുക്കുകയാണെങ്കില്‍ രക്തപ്രവാഹത്തില്‍ കൂടുതല്‍ ഒക്സിജെന്‍ എത്തുകയും ഇത് പ്രസവത്തില്‍ സഹായിക്കുകയും ചെയ്യുനതിനോടൊപ്പം വേദന ഒരല്‍പ്പം കുറച്ച് നിങ്ങള്‍ക്ക് കുറെ കൂടി ശക്തി പകരുകയും ചെയ്യും. 

 ഏറെ ശ്രദ്ധയും, ഇച്ഛാശക്തിയും, ത്രാണിയും ആവശ്യമായ് വരുന്ന മറ്റൊരിക്കലും കിട്ടാത്തൊരു അനുഭൂതിയാണ് ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നത്. അതുകൊണ്ട് തന്നെയായിരിക്കാം സ്ത്രീകള്‍ക്ക് മാത്രം ഇതിനു കഴിയുന്നത്. ഒരു മനുഷ്യജീവനെ തന്നില്‍ നിന്നും പുറം ലോകത്തേക്ക് എത്തിക്കുവാന്‍ ദൈവം അനുഗ്രഹിച്ച് തന്നിട്ടുള്ള ആ വിശിഷ്ടമായ കഴിവും ശക്തിയും സ്ത്രീകള്‍കല്ലാതെ മറ്റാര്‍ക്കാണുള്ളത്.

 നിങ്ങള്‍ക്ക് ഇത് വായിച്ച് ഇഷ്ടപ്പെടുകയാണെങ്കില്‍ മറ്റു അമ്മമാരെയും കൂടി അറിയിക്കുക. 

 

ബാദ്ധ്യതാ നിരാകരണം: ഈ പോസ്റ്റിന്റെ ഉള്ളടകം തികച്ചും വിജ്ഞാനപരവും വിദ്യാഭ്യാസപരവും മാത്രമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർ സാധുത സംബന്ധിച്ച യാതൊരു ഉത്തരവാദിത്തവും വഹിക്കുന്നില്ല. ഇതിനെ വൈദ്യ ഉപദേശമായി കണക്കാകരുത്. സർട്ടിഫൈഡ് മെഡിക്കൽ അല്ലെങ്കിൽ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെട്ട് അവരുടെ നിര്‍ദ്ദേശാനുസാരം മാത്രം ഇതിലെ ഉള്ളടക്കം ഉപയോഗിക്കുക.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon