Link copied!
Sign in / Sign up
13
Shares

സിഡ്സ് : സൂക്ഷിക്കുക ഈ വില്ലനെ!

കുറച്ചുനാൾ മുൻപ്  ഉറക്കിക്കിടത്തിയ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി എന്ന വാർത്ത ഞെട്ടലോടെയാണ് നാം വായിച്ചത്. കുഞ്ഞിന്റെ പെട്ടെന്നുള്ള മരണത്തിനു കാരണമായി ഡോക്ടർമാർ കണ്ടെത്തിയത് സിഡ്‌സ് എന്ന വില്ലനെയാണ്. 

എന്താണ് സിഡ്‌സ്?

സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (സിഡ്സ്) അഥവാ ക്രിബ് ഡെത്ത് ഇന്ന് പലയിടങ്ങളിലും കണ്ടുവരുന്നു. തികച്ചും ആരോഗ്യവാനായ ഒരു വയസ്സിനു താഴെ ഉള്ള കുഞ്ഞിന് ആകസ്മികമായി മരണം സംഭവിക്കുന്നതാണ് സിഡ്സ്. മരണകാരണം മനസിലാക്കാൻ പലപ്പോഴും വിദഗ്ധ ഡോക്ടർമാർക്ക് പോലും സാധിക്കാതെ വരുന്നു. ഒട്ടുമിക്ക സാഹചര്യങ്ങളിലും, ഉറക്കത്തിനിടയ്ക്കാണ് ഇത് സാധാരണമായി കണ്ടുവരുന്നത്. സിഡ്സിന്റെ യഥാർത്ഥ കാരണമെന്താണെന്ന് മനസിലാക്കാൻ പലർക്കും സാധിക്കുന്നില്ല. ശ്വസിക്കാനും, ഉറക്കത്തിൽ നിന്നും ഉണരാനും നമ്മുടെ ബ്രയിനിന്റെ ഒരു ഭാഗം സഹായിക്കുന്നു. ഈ ഭാഗത്തിന് വരുന്ന എന്തെങ്കിലും തകരാറാണ് സിഡ്സിന്റെ പ്രധാന കാരണം തന്നെ. കുഞ്ഞു ഒരു സൈഡ് തിരിഞ്ഞു കിടക്കുന്നത് കൊണ്ടോ, അതിയായ ചൂട് കുഞ്ഞിന് അനുഭവപ്പെട്ടാലോ, കുഞ്ഞിന് അടുത്ത് നിന്ന് ആരെങ്കിലും പുകവലിച്ചാലോ സിഡ്സ് സംഭവിക്കും. സിഡ്സ് ഉണ്ടാകാൻ കാരണമാകുന്ന വേറെ ചില ഘടകങ്ങൾ കൂടെയുണ്ട്..

ബ്രയിനിന്റെ തകരാറ്

ചില കുഞ്ഞുങ്ങൾ ജനിക്കുന്നതേ അനാരോഗ്യത്തിലായിരിക്കും. അത് കൊണ്ട് തന്നെ വളർച്ചക്കുതകുന്ന ക്യാൽസ്യവും പ്രോട്ടീനും അയണും അവരിൽ ഉണ്ടാകുവാൻ സാധ്യതയില്ല. വളർച്ചാഘട്ടങ്ങളിൽ ഇവയുടെ കുറവുമൂലം സിഡ്സ് വരാൻ സാധ്യത ഉണ്ട്.

തൂക്കം കുറവാണെങ്കിൽ

മാസം തികയാതെ  ജനിച്ച കുഞ്ഞിന് തൂക്കം വളരെ കുറവായിരിക്കും. ഇത് മൂലം കുഞ്ഞിന്റെ തലച്ചോറ് അത്രമാത്രം വികസിച്ചു കാണില്ല. അതിനാൽ ശ്വസനപ്രക്രിയയ്ക്കും ഹൃദയസ്തംഭനത്തിനുമുള്ള സാധ്യത ഏറെയാണ്.

മൂന്ന്. ശ്വാസകോശസംബന്ധമായ അണുബാധകൾ- സിഡ്സ് വന്നു മരണം സംഭവിച്ച കുഞ്ഞുങ്ങൾക്കെല്ലാം അതിനു തൊട്ടു മുന്പായി ജലദോഷവും ശ്വാസതടസ്സവും സംഭവിച്ചിരിക്കാം.

പുറംത്തിരിഞ്ഞോ, ചരിഞ്ഞോ ഉറങ്ങുകയാണെങ്കിൽ

പുറം തിരിഞ്ഞും, ഒരു വശത്തേക്ക് ചരിഞ്ഞും ആണ് നിങ്ങളുടെ കുഞ്ഞു സ്ഥിരം ഉറങ്ങുന്നതെങ്കിൽ സിഡ്സ് വരാൻ ഇടയുണ്ട്. അതുപോലെ കുഞ്ഞിന്റെ തൊട്ടിലിൽ ഒരുപാട് കളിപ്പാട്ടങ്ങളും മറ്റും കുത്തിനിറയ്ക്കാതിരിക്കുക. സ്വസ്ഥവും ശാന്തവുമായി നേരെ കിടന്നു ഉറങ്ങുന്ന രീതിയിൽ വേണം കിടക്ക സജ്ജീകരിക്കുവാൻ.

പുകവലി

പുകവലി ഹാനികരമെന്നു മുതിർന്നവർക്കും, കുഞ്ഞുങ്ങൾക്കും. കുഞ്ഞു ഗർഭത്തിലായിരിക്കുമ്പോൾ നിങ്ങൾ പുകവലിക്കുകയോ, പുകവലിക്കുന്നവരുടെ അടുത്ത് കൂടുതൽ സമയം ചിലവഴിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ സിഡ്സ് പിടിപ്പെടാം.

ലിംഗം

സാധാരണയായി ആൺ കുഞ്ഞുങ്ങൾക്കിടയിലാണ് സിഡ്സ് പ്രധാനമായും കണ്ടുവരുന്നത്.

സിഡ്സ് എങ്ങനെ തടയാം?

കുഞ്ഞ്  ഉറങ്ങേണ്ട യഥാർത്ഥത്തിലുള്ള സ്ഥാനം

കുഞ്ഞിന് ഒരു വയസ്സാകുന്നത് വരെ അവരെ തോളിലിട്ട് വേണം ഉറക്കുവാൻ. നിങ്ങളുടെ കൈകൾ അവരുടെ പുറത്തുവെച്ചു, പുറം തട്ടിത്തട്ടി വേണം ഉറക്കുവാനായിട്ട്.

ശരിയായ കിടക്കയും തലയിണയും ഉപയോഗിക്കുക.

നല്ല ഉറപ്പോടു കൂടിയ മെത്ത കുഞ്ഞിന് അനിവാര്യമാണ്. അവന്റെ ടോയ്സും മറ്റും വെച്ച് അത് അലങ്കോലമാക്കരുത്.

കുഞ്ഞ് ഉറങ്ങുന്ന സ്ഥലത്തെ താപനില ശ്രദ്ധിക്കുക.

എയർ കണ്ടിഷൻഡ് റൂം ആണ് ഉപയോഗിക്കുന്നെങ്കിൽ അത് കുഞ്ഞിനുതകുന്ന രീതിയിൽ കൂട്ടിയും കുറച്ചും വെക്കുക. അതുപോലെ ഒരുപാട് മെത്തകളും ബ്ലാങ്കറ്റുകളും തൊട്ടിലിൽ ഇട്ട് കുഞ്ഞിന് കൂടുതൽ ചൂട് അനുഭവിക്കുവാൻ ഇടവരുത്തരുത്.

മുലയൂട്ടൽ

ആദ്യത്തെ ആറുമാസമെങ്കിലും കുഞ്ഞിന് നല്ലപോലെ മുലപ്പാൽ കൊടുക്കേണ്ടതാണ്. ഇത് സിഡ്സിൽ നിന്ന് മോചനം കിട്ടാൻ സഹായിക്കുന്നു.

പസിഫയർ

ഒരു ആർട്ടിഫിഷ്യൽ നിപ്പിൾ കുഞ്ഞിന് വായിലേക്ക് തിരുകി വെക്കുന്നതുമൂലം സിഡ്സ് കുറയുമെന്നാണ് വെപ്പ്. എന്നാൽ ശാസ്ത്രീയമായി ഇത് തെളിയിച്ചിട്ടില്ല.

കുത്തിവെയ്പ്പുകൾ

ശരിയായ സമയത്തു കുഞ്ഞിനെടുക്കേണ്ട വാക്സിനേഷനുകളും, തുള്ളിമരുന്നുകൾക്കും ഒരു മടിയും വരുത്തരുത്.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon