Link copied!
Sign in / Sign up
0
Shares

സ്ട്രെച്ച് മാർക്കുകളുടെ നിറം സൂചിപ്പിക്കുന്നത് ഇതാണ്...

മാതൃവത്വത്തിന്റെ പവിത്രമായ അടയാളങ്ങളിൽ ഒന്നാണ്  സ്ട്രെച്ച് മാർക്കുകൾ.എപ്പോഴും പറയുന്നത് പോലെ തന്നെ സ്ട്രെച്ച് മാർക്കുകൾ ഒരിക്കലും അപകടകരമല്ല.പെട്ടെന്നു ചർമത്തിലുണ്ടാകുന്ന വലിപ്പവ്യത്യാസമാണ് ഇതിനു കാരണം. ഗർഭകാലത്തു പ്രത്യേകിച്ചും വയറിലും മറ്റു അവയവങ്ങളിലും ചുവപ്പും വെളുപ്പും നിറങ്ങളിൽ ഇത്തരം പാടുകൾ ഉണ്ടാവുക സ്വാഭാവികം. എന്നാൽ ഇവയുടെ നിറവ്യത്യാസം സൂചിപ്പിക്കുന്നത് മറ്റു പലതുമാകാം. ഇവയെന്തൊക്കെയാണെന്നു നോക്കാം. 

നിറത്തിലും വലിപ്പത്തിലുമുള്ള വ്യത്യാസം.

പൊതുവെ ആരും തന്നെ സ്ട്രെച്ച് മാർക്കിന്റെ നിറത്തിന്റെയും ആകൃതിയുടെയും പിറകെയുള്ള കാരണങ്ങൾ അന്വേഷിച്ചു പോകാറില്ല. ചിലരിലെങ്കിലും ഇത് അനാവശ്യമായ ഭയത്തിനും അപകർഷതാബോധത്തിനും കാരണമാകുന്നു. 

ചുവന്ന സ്ട്രെച്ച് മാർക്കുകൾ 

ചുവന്ന നിറത്തിലുള്ള സ്ട്രെച്ച് മാർക്കുകൾ ഒരിക്കൽ മാത്രമാണ് തൊലിപ്പുറത്തു പ്രത്യക്ഷപ്പെടുന്നത്. പുതിയതായി ഉണ്ടാകുന്ന പാടുകളാണ് ചുവന്ന നിറത്തിൽ കാണപ്പെടുന്നത്. ശരീരത്തിൽ ഇത്തരം പാടുകൾ ഉണ്ടാകാൻ പോകുന്നു എന്നതിന്റെ സൂചനയാണ് ഇവ നൽകുന്നത്. തുടക്കത്തിൽ തന്നെ ആവശ്യമായ ചികിത്സ നൽകിയാൽ ഇവ പാടെ മാറിക്കൊള്ളും. "Pulsed Dye" എന്ന് പേരുള്ള ഇത്തരം ചികിത്സാരീതികൾ അല്പം ചിലവേറിയതാണെങ്കിലും ഫലപ്രദമാണെന്ന് പറയാതെ വയ്യ.

വെളുത്ത നിറത്തിലുള്ള പാടുകൾ

വെളുത്ത പാടുകൾ ആണ് ചുവന്നതിനേക്കാൾ കൂടുതൽ കാലം ശരീരത്തിൽ ഉണ്ടാവുന്നത്. കുഞ്ഞു ജനിക്കുന്നതിനു മുൻപും അതിനു ശേഷവും ഇവ ശരീരത്തിൽ നിലനിൽക്കാറുണ്ട്. വെളുത്ത നിറത്തിൽ അല്പം മിനുസമായി കാണപ്പെടുന്ന ഇവ ക്രീമുകൾ ഉപയോഗിക്കുന്നതു കൊണ്ട് മായണമെന്നില്ല. മൈക്രോ ഡര്മാബ്രേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ചികിത്സ ചില ആളുകളിൽ ഫലപ്രദമായി കണ്ടു വരുന്നുണ്ട്. "എക്സിമർ ലേസർ " ചികിത്സയും പാടുകൾ മായ്ക്കുന്നതിനായി പ്രചാരത്തിലുണ്ട്. IPL, ഫ്രാക്സിൽ എന്നീ ചികിത്സാ രീതികളും കണ്ടുവരുന്നു. ചില പാടുകൾ കാലപ്പഴക്കം മൂലം ചുവന്ന നിറത്തിൽ നിന്നും വെളുത്ത നിറത്തിലേക്ക് മാറി വരുന്നു. തൊലിപ്പുറത്തു വിണ്ടു കീറിയത് പോലെയാണ് ഇവ കാണപ്പെടുന്നത്. സർജറി ചെയ്തു മാറ്റാവുന്നവ ആണെങ്കിലും അതിനു മുതിരുന്നവർ വളരെ കുറവാണെന്നതാണ് സത്യം.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon