Link copied!
Sign in / Sign up
4
Shares

സ്ത്രീകളുടെ കോണ്ടത്തെ പറ്റി അറിയേണ്ടതെല്ലാം

ലൈംഗികതയും കുഞ്ഞുങ്ങളും എല്ലാം നല്ലതുതന്നെയാണെങ്കിലും, നിങ്ങൾ എത്ര തവണ ഗർഭിണി ആവണം എന്നുള്ള വിഷയത്തിൽ ഒരു നിയന്ത്രണം വെയ്ക്കുന്നത് വളരെ അത്യാവശ്യമാണ്. ഇതുകൊണ്ടാണ് കുടുംബാസൂത്രണത്തിനു പ്രസിദ്ധിയേറിയത്. ഇത് ഫലപ്രദവും ആരോഗ്യകരവുമായ രീതിയിൽ നിങ്ങളുടെ ഗർഭം ഒഴിവാക്കാൻ സഹായിക്കുന്നു. ഗര്‍ഭനിരോധ ഉപാധികൾ ഉപയോഗിക്കുന്നത് നിങ്ങൾക് ആവശ്യമുള്ള സമയത്തു മാത്രം ഗര്ഭിണിയാകുവാൻ നിങ്ങളെ സഹായിക്കുന്നു. ഗർഭാവസ്ഥയെ തടയുന്ന രീതികളാണ് ഗർഭനിരോധന മാർഗങ്ങൾ. രാസവസ്തുക്കളോ ശാരീരിക അതിർവരമ്പുകളോ ഉപയോഗിച്ച് സ്ഥിരമായോ താൽകാലികമായോ ഗർഭത്തെ തടയാം. സ്ഥിരമായി തടയാൻ പൊതുവേ വാസക്റ്റമിയോ ട്യൂബക്ടമിയോ പോലുള്ള ചില ശസ്ത്രക്രിയകൾ ചെയ്യാം. എന്നാൽ പിൽസ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഹോർമോൺ ഘടന മാറ്റുന്നു. ലൈംഗീകമായി ബന്ധപ്പെടുമ്പോൾ മാത്രം ഉപയോഗിക്കുന്ന താത്കാലിക ഉറകളും സഹായകമാണ്.

നാം എല്ലാവരും പുരുഷന്മാർക്ക് വേണ്ടിയുള്ള ഉറകളെ പറ്റിയും, പിൽസിനെ പറ്റിയും കേട്ടിട്ടുണ്ട് എന്നാൽ നമ്മളിൽ എത്ര പേർക്ക് സ്ത്രീകൾക്ക് വേണ്ടിയുള്ള ഉറകളെ പറ്റി അറിയാം? സ്ത്രീകൾക്ക് വേണ്ടിയുള്ള കോണ്ടം താത്കാലികമായ ഗർഭ നിരോധനത്തിന് സഹായിക്കുന്നു. ഗർഭനിരോധനത്തിനു പുറമേ, ലൈംഗീക ബന്ധത്താൽ പകരുന്ന പകർച്ചവ്യാധികളെയും ഇത് തടയും.

എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്?

സ്ത്രീകളുടെ കോണ്ടം ലൈംഗീകബന്ധത്തിനു മുമ്പ് യോനിയുടെ ഉള്ളിൽ ചേർത്തുവെയ്ക്കുന്ന ചെറിയ സഞ്ചി പോലുള്ള വസ്തുവാണ്. മെഡിക്കൽ കയ്യുറകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നൈട്രിയർ പോളിമർ വെച്ചാണ് ഇവയും ഉണ്ടാക്കുന്നത്. ഓരോ കോണ്ടത്തിന്റെയും രണ്ടറ്റത്തും വൃത്താകൃതിയിലുള്ള അതിരുകളുണ്ട് , അവയിൽ ഒന്ന് അടഞ്ഞിരിക്കുന്നു, മറ്റൊന്ന് തുറന്നിരിക്കുന്നു. അടഞ്ഞ വശം നിങ്ങളുടെ യോനിയ്ക്കുള്ളിൽ മുഴുവനായി കയറ്റുക, നിങ്ങളുടെ ഗര്‍ഭാശയമുഖം എത്തുന്നത് വരെ.

ഒരു ടാംപോൺ കയറ്റുന്നതിനു സമാനമാണ് ഇത്. ലൈംഗികബന്ധത്തിന് ശേഷം അത് നീക്കം ചെയ്യാൻ, കോണ്ടത്തിന്റെ തുറന്ന വശം യോനിയിൽ നിന്ന് പുറത്തോട്ട് കുറച്ചു തള്ളി നിൽക്കുന്നുണ്ട് എന്ന ഉറപ്പുവരുത്തുക. ലൈംഗീകബന്ധത്തിൽ ഏർപ്പെടുമ്പോൾ, പുരുഷന്മാരുടെ ലിംഗം കോണ്ടത്തിന്റെ പുറത്തേക്ക് വഴുതി പോകാതെ നോക്കുക. ലൈംഗീകബന്ധത്തിനു ശേഷം ഉറയുടെ തുറന്ന വശം പിരിച്ചുകൂട്ടുക, ഇത് ശുക്ലം പുറത്തു പോകാതെ സംരക്ഷിക്കും.

ഓർമിക്കേണ്ട സുപ്രധാന കാര്യങ്ങൾ:

1. ഉപയോഗത്തിനു ശേഷം ഇത് ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യരുത് കാരണം ഇത് മൂലം ടോയ്‌ലറ്റ് ബ്ലോക്കാവും.

2. നൈട്രിയർ പോളിമറിന്റെ പ്രേത്യേകത ലാറ്റക്സ് പോലുള്ള വസ്തുക്കളോട് അലര്ജിയുള്ളവർക്കും ഇത് ഉപയോഗിക്കാമെന്നാണ്.

3. ഇത് വീണ്ടും ഉപയോഗിക്കാൻ പാടില്ല, അതിനാൽ ഒരു ഉപയോഗത്തിനുശേഷം അത് കളയുക.

4. കാലഹരണ തീയതി പരിശോധിക്കുക കാരണം കാലഹരണപ്പെട്ട കോണ്ടം ഫലപ്രദമാകില്ല.

5. തകരാറായ കോണ്ടം ഉപയോഗിക്കാതിരിക്കുക.

6. പുരുഷ ഗർഭനിരോധന രീതികളിൽ നിന്ന് വ്യത്യസ്തമായി, ഇത് ലൈംഗീകബന്ധത്തിനു വളരെ മുമ്പ് തന്നെ ചേർക്കാവുന്നതാണ്.

7. പുരുഷ കോണ്ടത്തിനൊപ്പം സ്ത്രീകളുടെ കോണ്ടവും ഉപയോഗിക്കരുത്, കാരണം ഘർഷണം മൂലം ഇവയിൽ വിള്ളലുകൾ ഉണ്ടാകാം.

ഇത് ശെരിക്കും ഫലപ്രദമാണോ?

മിക്ക ഗര്ഭനിരോധുകളും ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിച്ചാൽ 95% വരെ ഫലപ്രദമാണ്. എന്നാൽ തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ ഇത് 79-80% വരെ താഴും. ഇവ ഫലപ്രദമാക്കുവാൻ വ്യക്തമായി നിർദ്ദേശങ്ങൾ പാലിക്കുമെന്നത് ഉറപ്പാക്കേണ്ടതുണ്ട്. ലൂബ്രിക്കന്റ് ഉപയോഗിച്ച് ഇവയിൽ വിള്ളൽ വീഴാതെയും ശെരിയായ രീതിയിൽ ഇവ കയറ്റപ്പെടുന്നുവെന്നും ഉറപ്പുവരുത്തുക. ഇവ മറ്റു ഗർഭനിരോധന മാർഗങ്ങളായ പിൽസ് ഐയുഡി പോലുള്ളവയോടൊപ്പം ഏറെ ഫലപ്രദമാകുന്നു. എന്നാൽ വേറൊരു കൊണ്ടതിനോടപ്പം ഉപയോഗിക്കാൻ പാടില്ല.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon