Link copied!
Sign in / Sign up
6
Shares

തേൻ പോലെ....തേൻ!

തേൻ ഇഷ്ടമില്ലാത്ത ആരും ഉണ്ടാകില്ല. തേനിന്റെ ഔഷധഗുണങ്ങളെപ്പറ്റി ഒട്ടനവധി കാര്യങ്ങൾ നമുക്കറിയുകയും ചെയ്യാം.എന്നാൽ നാം മനസ്സിൽ പോലും വിചാരിക്കാത്ത സൗന്ദര്യ ഗുണങ്ങൾ ഒരുപാടുണ്ട് തേനിന്. അവ ഏതൊക്കെയെന്നു നോക്കാം.

ചര്മത്തിന്റെ നിറം വർധിപ്പിക്കാൻ മാത്രമല്ല നല്ലൊരു ക്ലീനിങ് മാസ്ക് കൂടിയാണ് തേൻ. തേനും ഉലുവ തരുതരുപ്പായി പൊടിച്ചതും ചേർത്ത മിശ്രിതം നല്ലൊരു സ്ക്രബ്ബ്‌ ആണ്. മുഖത്തെയും കഴുത്തിലെയും അഴുക്കുകൾ അകറ്റി വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു.

ചർമം മൃദുലമാകാൻ തേൻ വളരെയധികം സഹായിക്കുന്നുണ്ട്. ഇതിനായി ആഴ്ചയിൽ ഒരു ദിവസം മുഖത്ത് തേൻ പുരട്ടി മസ്സാജ് ചെയ്യുക.

തക്കാളിയും തേനും പുരട്ടി അരമണിക്കൂർ കഴിഞ്ഞു കഴുകി കളയുക.ഇത് ചര്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.

എന്നും രാത്രി കിടക്കുന്നതിനു മുൻപ് അല്പം തേൻ മുഖത്തുപുരട്ടി രാവിലെ കഴുകി കളയുക.മുഖത്തെ ചുളിവുകൾ മാറാൻ ഇത് സഹായിക്കും.

തേനും പാലും മിക്സ് ചെയ്തു പുരട്ടുന്നത് മുഖത്തെ കറുത്തപാടുകൾ ഇല്ലാതാക്കാൻ സഹായിക്കും.

തേനും മഞ്ഞളും ചേർത്ത് പുരട്ടി ഇരുപത് മിനിട്ടിനു ശേഷം കഴുകി കളയുക. നിറം വർധിക്കും.

തേനും വെളിച്ചെണ്ണയും ചേർത്ത മിശ്രിതം നല്ലൊരു ലിപ് സ്ക്രബ്ബ്‌ ആണ്.

പാൽപ്പൊടി,ചെറുനാരങ്ങാനീര്,തേൻ എന്നിവയുടെ മിശ്രിതം നിറം കൂട്ടാൻ നല്ലതാണ്.

കറുവപ്പട്ട പൊടിച്ചതും നാരങ്ങാനീരും തേനും മിക്സ് ചെയ്തു മുഖത്ത് പുരട്ടുക.പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയാം.

തേൻ പതിവായി ചുണ്ടിൽ പുരട്ടി രാത്രി കിടക്കുന്നത് ചുണ്ടിന്റെ നിറം കൂടാൻ സഹായിക്കും.

തേനും തൈരും ചേർത്ത് പുരട്ടുന്നത് കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ അകറ്റാൻ സഹായിക്കും.

അല്പം ഓട്സ് വേവിച്ചു അതിലേക്ക്  തേൻ ചേർത്ത് മുഖത്തു പുരട്ടുക.നിറം വർധിക്കും.

തേനും വെള്ളവും 9:1 എന്ന അനുപാതത്തിലെടുത്തു തലയോട്ടിയിൽ പുരട്ടി മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയുക. താരൻ മാറിക്കിട്ടും.

തേന്‍,പാല്‍പ്പൊടി,നാരങ്ങ നീര്,ബദാം എണ്ണ എന്നിവ ചേര്‍ത്ത് മുഖത്തും കൈകളിലും പുരട്ടുക. സൂര്യപ്രകാശമേറ്റുള്ള കരുവാളിപ്പ് മാറിക്കിട്ടും. 

പൊള്ളലേറ്റ ഭാഗത്തു സ്ഥിരമായ തേൻ പുരട്ടിയാണ് പാടുകൾ മാഞ്ഞുപോകും.

രണ്ട് ടീസ്പൂണ്‍ തൈര്, രണ്ട് മുട്ട, നാരങ്ങ നീര്, അഞ്ച് തുള്ളി തേന്‍ എന്നിവ ചേര്‍ത്തിളക്കി മുടിയില്‍ പുരട്ടുക.മുടി മൃദലമാകാൻ ഇതു വളരെ നല്ലതാണ്.

തേനും ഒലീവ് എണ്ണയും ചേര്‍ത്ത്  പുരട്ടുന്നത് മുടിക്ക് നല്ല തിളക്കം നൽകും.

ആവണക്കെണ്ണയും തേനും 2 :1 എന്ന അനുപാതത്തിൽ ചേർത്തിളക്കുക.ഇതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കി മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. മൂന്നു മണിക്കൂറിനു ശേഷം ഷാംപൂ ചേർത്ത് കഴുകി കളയുക. മുടി കൊഴിയുന്നത് നില്ക്കാൻ ഈ കൂട്ട് സഹായിക്കും.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon