Link copied!
Sign in / Sign up
0
Shares

സോഫ്റ്റ്‌വെയർ പ്രൊഫെഷണൽ ജീവനൊടുക്കി

ബെംഗളൂരു: 23 വയസുള്ള സോഫ്റ്റ്‌വെയർ പ്രൊഫഷണൽ വൈറ്റ്ഫീൽഡിലുള്ള ഐടിപിബിയുടെ പന്ത്രണ്ടാം നിലയിൽ നിന്ന്  വീണു മരിച്ചു. മധ്യപ്രദേശിൽ നിന്നുള്ള ഭവേഷ് ജയ്‌സ്വാൾ എന്ന യുവാവാണ് മരണപ്പെട്ടത്. ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ മ്യൂ സിഗ്മയിലെ ട്രെയിനി ഡിസിഷൻ സയന്റിസ്റ് ആയിരുന്നു യുവാവ്.ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല. 

വൈകുന്നേരം നാല് മണിയോടെ കെട്ടിടത്തിന് മുന്നിൽ ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് ഭവേഷ്‌ രക്തത്തിൽ  കുളിച്ചു കിടക്കുന്നത് കണ്ടത്.വീഴ്ചയിൽ തന്നെ മരണം സംഭവിച്ചതായാണ് നിഗമനം.

യുവാവ് ജനലിൽ നിന്നുമാണ് ചാടിയതെന്നു ഡെപ്യൂട്ടി കമ്മിഷണർ അബ്ദുൽ അഹദ് അറിയിച്ചു. യുവാവിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും വിദഗ്ധ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ഭവേഷിൻ്റെ പിതാവ് മഹേന്ദ്ര, മകൻ ജോലിസ്ഥലത്തു നേരിട്ടിരുന്ന മാനസിക പീഡനങ്ങളെപ്പറ്റി പരാതിപ്പെട്ടു.ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നു ഭവേഷ് ഭയന്നിരുന്നതായും പറഞ്ഞു. തുടർന്ന് മ്യൂ സിഗ്‌മ കമ്പനിക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് ഐപിസി 306 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഭവേഷ് പിരിച്ചുവിടുന്നതിനുമുമ്പേ രാജിവെയ്ക്കാൻ താല്പര്യപ്പെട്ടിരുന്നു.പക്ഷെ കമ്പനിയുമായി 3 വർഷത്തെ കരാർ 2017-ൽ ആണ് ഒപ്പുവെച്ചത്. അതുകൊണ്ട് രാജി വച്ചാൽ കരാർ ലംഘനമാകുകയും നഷ്ടപരിഹാരം നൽകേണ്ടി വരികയും ചെയ്യുമായിരുന്നു.

എന്നാൽ മ്യൂ സിഗ്മ നൽകിയ പ്രസ്താവനയിൽ ഭവേഷിൻ്റെ മരണത്തിലുള്ള ഖേദം പ്രകടിപ്പിച്ചു.ഇപ്പോൾ കൂടുതൽ വിവരങ്ങൾ നൽകാനില്ലെന്നും, പോലീസുമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.

സന്തോഷമുള്ള ജീവിതത്തിലേക്ക് ഒരു കുറുക്കുവഴിയും ഇല്ല.പക്ഷെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം തീർച്ചയായും ഉണ്ട്. ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം ഒളിച്ചോടാതെ, അവയൊക്കെ നേരിട്ട് ജീവിക്കുന്നത് തന്നെയാണ് പ്രധാനം. ആത്മഹത്യ ഒരു തരം ഒളിച്ചോട്ടമാണ്.ആരും തന്നെ അവസാന ആശ്രയമായി അത് തിരഞ്ഞെടുക്കാതിരിക്കട്ടെ.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon