Link copied!
Sign in / Sign up
0
Shares

കുറഞ്ഞ ചേരുവകൾ കൊണ്ട് സ്മൂത്തി തയ്യാറാക്കാം

അടുത്ത കാലത്തായി  നമ്മുടെ നാട്ടിൽ പ്രചരിച്ച വിഭവമാണ് സ്മൂത്തി.ഷേക്ക് പോലെ തന്നെ വിവിധ ഫ്‌ളേവറുകളിലുള്ള സ്മൂത്തിയും എല്ലാവര്ക്കും സുപരിചിതമാണ്. ഒപ്പം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന ആരോഗ്യകരമായ ഒരു വിഭവം കൂടെയാണിത്.ഒരുപാടു ചേരുവകൾ ഉള്ളതിനാൽ പോഷകഗുണത്തിലും ഇവ മുന്നിലാണ്.ഇവയെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ബനാന സ്മൂത്തി 

രണ്ടു ഏത്തപ്പഴം എടുത്ത് ചെറുതായി അരിഞ്ഞു മിക്സിയിൽ അടിക്കുക.ഇതിലേക്ക് ഒരു ഒന്നര കപ്പ് പാലും രണ്ടു ടേബിൾസ്പൂൺ തേനും ചേർത്ത് വീൺടും നന്നായി അടിക്കുക.ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ആവശ്യമെങ്കിൽ ഐസ് ക്രീം ഉപയോഗിച്ച് അലങ്കരിക്കാം.ബനാന സ്മൂത്തി റെഡി.

സ്ട്രോബെറി സ്മൂത്തി 

വേണ്ട സാധനങ്ങൾ

സ്ട്രോബെറി- 10 എണ്ണം 

പാൽ-അര കപ്പ് 

ഐസ് ക്യൂബ് -5 എണ്ണം 

പഞ്ചസാര -രണ്ടു ടേബിൾസ്പൂൺ 

ഐസ് ക്രീം-രണ്ടു സ്കൂപ് 

തയ്യാറാക്കുന്ന വിധം 

ഐസ് ക്രീം ഒഴികെയുള്ള ചേരുവകൾ മിക്സിയിലിട്ട്  നന്നായി അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്  പകർത്തിയ ശേഷം ഐസ് ക്രീം ഉപയോഗിച്ച് അലങ്കരിക്കുക.

ആപ്പിൾ സ്മൂത്തി

വേണ്ട സാധനങ്ങൾ

ഒരു വലിയ ആപ്പിൾ തൊലി കളഞ്ഞു നന്നായി അരിഞ്ഞത് 

പാൽ-അര കപ്പ്

യോഗർട്ട്‌ -കാൽ കപ്പ് 

തേൻ അഥവാ പഞ്ചസാര -രണ്ടു ടേബിൾസ്പൂൺ

ബദാം- 10 എണ്ണം 

തയ്യാറാക്കുന്ന വിധം 

ആപ്പിൾ, ബദാം എന്നിവ മിക്സിയിൽ അടിക്കുക.ഇതിലേക്ക് തേൻ, പാല്,യോഗർട്ട്‌ എന്നിവ ചേർത്ത് വീണ്ടും നന്നായി അടിക്കുക.ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.

 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon