Link copied!
Sign in / Sign up
4
Shares

പിസ്സ ഓർഡർ ചെയ്യാൻ വരട്ടെ, അപകടം പതിയിരിപ്പുണ്ട്!!

പണ്ടൊക്കെ ആണ്ടിലൊരിക്കൽ ഹോട്ടലിൽ പോയി കഴിക്കുന്നവരാണ് നമ്മളൊക്കെ. അത് തന്നെ വീട്ടിലെ മുതിർന്നവരുടെ കയ്യും പിടിച്ചും. കഴിച്ച പിറ്റേന്ന് ക്ലാസ്സിൽ വിളമ്പുമ്പോ കിട്ടുന്ന സന്തോഷം തെല്ലൊന്നുമല്ല. കഴിച്ചതും കഴിക്കാത്തതും ഒക്കെ കഴിച്ചെന്നു പറഞ്ഞാണ് നമ്മൾ ഫ്രണ്ട്സിന്റെ ഇടയിൽ ആളാകുന്നത്. ആ ദിവസം നമ്മളായിരിക്കും ക്ലാസ്സിലെ ആസ്തിയുള്ള കുടുംബത്തിൽ ജനിച്ചവൾ. "ഓള് വല്യപൈസക്കാരിയാ" എന്ന് പറയാത്തവരാരും ഉണ്ടാകില്ല. വീട്ടിലെ സ്ഥിതി നമ്മുക്കല്ലേ അറിയൂ. അന്നാലും കൂട്ടുക്കാരുടെ മുമ്പിൽ ആളാവാൻ കിട്ടുന്ന അവസരം പാഴാക്കാൻ നമ്മളാരും തന്നെ തയ്യാറല്ല..

എന്തായാലും ആ സ്ഥിതിയൊക്കെ ഇന്ന് മാറി. കാലം മാറുന്നതിനൊപ്പം നമ്മുടെ കോലവും ചിന്താഗതിയുമൊക്കെ മാറിക്കഴിഞ്ഞു. ഇന്നിപ്പോ ചട്ടയും മുണ്ടുമിട്ടു നടക്കുന്ന അമ്മാമ്മമാർ വരെ ബർഗറും, ഷവർമയുമൊക്കെ വീട്ടിലിരുന്നു ഓർഡർ ചെയ്തു വാങ്ങുന്ന ഗതിയായി. വീട്ടിൽ വല്ലപ്പോഴും മാത്രം ഭക്ഷണം പാചകം ചെയ്യാൻ സമയം കിട്ടുന്ന വർക്കിംഗ് വുമൺ നു ആണ് ഈ ജങ്ക് ഫുഡ്സ് കാരണം ഏറ്റവും കൂടുതൽ സന്തോഷം. ഈ ജങ്ക് ഫുഡ് ൽ പ്രധാനിയാണ് പിസ്സ. ഈ വട്ടത്തിലുള്ള ചൂടുള്ള ഭക്ഷണപദാർത്ഥം എല്ലാവര്ക്കും ഒരു ഹരമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയം. ചൂടപ്പംപ്പോലെ വിറ്റഴിയുന്ന ഈ പലഹാരം കഴിക്കാൻ ആർക്കാ ഇഷ്ടമല്ലാത്തത്? ജങ്ക് ഫുഡ് ഒരിക്കലും കഴിക്കരുത് എന്ന് ഉപദേശിക്കുന്നവർ വരെ പിസ്സ കഴിക്കാൻ ക്യൂ നിൽക്കുന്ന കാഴ്ച ഇന്ന് സർവ്വസാധാരണം. പിസ്സ ഓർഡർ ചെയ്തു, അത് വരുന്നതും കാത്തു ഇരിക്കുമ്പോൾ നമ്മുക്ക് കിട്ടുന്ന സന്തോഷം തെല്ലൊന്നുമല്ല. ആ ഡെലിവറി ബോയ് വീട്ടിലെ കാളിങ് ബെൽ അടിച്ചു "പിസ്സ മാം" എന്ന് വിളിച്ചു പറയുമ്പോൾ എന്താ നമ്മുടെ ഒക്കെ മുഖത്തെ ആ പുഞ്ചിരി..!

എന്തൊക്കെയാണേലും ചിലതൊക്കെ പിസ്സയെക്കുറിച്ചു പറയാതിരിക്കാൻ വയ്യ; പിസ്സ ഒരു ആളെക്കൊല്ലിയാണ്. അതിലെ എണ്ണയും, കൊഴുപ്പുമൊക്കെ ഏവർക്കും ഹാനികരമാണ്. ഇതൊക്കെ ഞങ്ങൾക്കറിയാം, എന്നാലും ഞങ്ങൾ പിസ്സ കഴിക്കും എന്ന് പറയുന്നവർ ഇതും കൂടി മനസ്സിലാക്കിക്കോ... പിസ്സയേക്കാളേറെ മനുഷ്യന്റെ ആരോഗ്യത്തിനു വെല്ലുവിളിയായി നിൽക്കുന്നത് പിസ്സ കൊണ്ടുവരുന്ന ബോക്സ് ആണ്. ആ ബോക്സ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ..?

പുനഃചംക്രമണം ചെയ്ത സാമഗ്രഹികളിലൂടെയാണ് (റീസൈക്കിൾഡ് മെറ്റീരിയൽസ്) പിസ്സ ബോക്സ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള പാഴ്വസ്തുക്കളിൽ നിന്നു പുനരുത്പാദനം ചെയ്യുന്ന ബോക്സിൽ ഗ്ളൂ, ചായം (ഡൈ), വിഷപദാർഥം (ടോക്സിക് സബ്സ്റ്റൻസ്) എന്നിവയുണ്ടാകുന്നു. ചൂടുള്ള പിസ്സ ഇങ്ങനെയുണ്ടാക്കിയ ബോക്സിൽ വെക്കുമ്പോൾ ഈ വിഷമെല്ലാം പിസ്സയിലേക്കു കടക്കുന്നു. പിസ്സ ബോക്സിലുള്ള ഡി.ഐ.ബി.പി (ഡിഐസോപ്റ്റൈല്ഫത്തലാട്ട) എന്ന രാസവസ്തു പ്രത്യുപ്ദാനശേഷി തടസ്സപ്പെടുത്തുകയും സ്ത്രീകളുടെ ഹോർമോണുകൾക്ക് കോട്ടം സംഭവിക്കാൻ ഇടവരുത്തുകയും ചെയുന്നു. ആ പിസ്സ ബോക്സിൽ പൂശിയിട്ടുള്ള വേറെ ചില രാസവസ്തുക്കൾ ബോക്സിലുള്ള പിസ്സ വഴുവഴുപ്പുള്ളതാക്കി മാറാതിരിക്കാൻ സഹായിക്കുന്നു. എന്നാൽ, ഇതൊക്കെ നമ്മുടെ ആരോഗ്യത്തിനു വരുത്തുന്ന മാറ്റങ്ങൾ അനവധിയാണ്. കഴിക്കാൻ രുചി മാത്രം പോരല്ലോ. ആരോഗ്യവും നമ്മൾ ഇടയ്ക്കു മാനിക്കേണ്ടതില്ലേ ...?

ഇതെല്ലാം പോരാത്തതിന് ചൂടുള്ള പിസ്സ, പിസ്സ ബോക്സിലേക്ക് വെക്കുമ്പോൾ ഈ വിഷമെല്ലാം ആ പിസ്സയിലേക്കു വേഗത്തിൽ കടക്കുന്നു. അത് കഴിക്കുന്നവരുടെ കാര്യം പിന്നെ പറയേണ്ടതില്ലലോ.. പഠനങ്ങൾ തെളിയിക്കുന്നത്, നിങ്ങൾ ഇത്രെയും പെട്ടന്ന് ചൂടുള്ള പിസ്സ ബോക്സിൽ നിന്നും എടുത്തുമാറ്റി ഒരു സ്റ്റീൽ പാത്രത്തിലേക്ക് വെക്കേണ്ടത് ആണെന്നാണ്.

എന്തൊക്കെയാണെങ്കിലും, പിസ്സ നിങ്ങളുടെ ഫേവറിറ്റ് ഫുഡ് ആണെങ്കിൽ അത് കഴിക്കുക തന്നെ വേണം. പക്ഷെ, അത് നിങ്ങളുടെ ആരോഗ്യത്തെ മുൾമുനയിൽ നിറുത്തിക്കൊണ്ടാകരുത്. അതിനാൽ, പിസ്സ കഴിക്കാൻ ഉദ്ദേശ്യമുണ്ടെങ്കിൽ പിസ്സയുണ്ടാക്കുന്ന കടകളിൽ പോയി അവർ നൽകുന്ന പാത്രത്തിൽ കഴിക്കുക. ഹോം ഡെലിവറി ആണേൽ മാത്രമല്ലേ, പിസ്സ ബോക്സ് ഒരു വില്ലനായി അവതരിക്കുന്നുള്ളൂ. ഇനി പോയി കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ വീട്ടിലുണ്ടാക്കി കഴിക്കുക. ഉണ്ടാക്കുന്നതെങ്ങനെയാണെന്നു യൂട്യൂബ് വീഡിയോസ് പറഞ്ഞു തരും. അതനുസരിച്ചു കുടുംബത്തോടെ ഒരു പിസ്സ അങ്ങ് ഉണ്ടാക്കി നോക്കിക്കോ.. എന്താ സ്വാദ് ..ല്ലേ !!?  

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon