Link copied!
Sign in / Sign up
11
Shares

ശരീര ദുര്‍ഗന്ധം അകറ്റാന്‍ എന്ത് ചെയ്യണം?

ശരീര ദുര്‍ഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ? അമിതമായ വിയ്യര്‍പ്പ് നാറ്റം കാരണം നിങ്ങള്‍ക്ക് പല അവസരങ്ങളില്‍ നിന്നും മടിച് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ടോ? ഇതിനൊരു പരിഹാരം കണ്ടുപിടിക്കാന്‍ വേണ്ടി ഇനി വിഷമിക്കേണ്ടതില്ല. കൂടുതല്‍ അറിയണമെങ്കില്‍ തുടര്‍ന്നു വായിക്കുക.

 

കക്ഷത്തിലെ ദുര്‍ഗന്ധം ഉണ്ടാകുന്നത് എങ്ങനെ? 

നമ്മള്‍ വിചാരിക്കും ഇതിനു ഉത്തരവാദി വിയര്‍പ്പ് ആണെന്ന്. പക്ഷെ വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കക്ഷത്തിലെ ചര്‍മ്മത്തില്‍ വ്യാപിക്കുന്ന വിയര്‍പ്പുമായി പ്രവര്‍ത്തിച്ച് പെരുകുന്ന ഒരു ഇനം അണുക്കള്‍, ചര്‍മോപരിതലത്തിലുള്ള കെരാറ്റിന്‍ എന്ന പ്രോട്ടീനിനെ വിച്ഛേദിക്കുമ്പോൾ ഉത്പാടിക്കുന്ന വാതകങ്ങള്‍ കാരണമാണ് ശരീര ദുര്‍ഗന്ധം ഉണ്ടാകുന്നത്. വിയര്‍പ്പുഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന വിയര്‍പ്പ് ബാഷ്പീകരിക്കാനായി ശരീരത്തിലെ അധിക താപം ഉപയോഗിക്കപ്പെടുമ്പോള്‍ നമ്മുടെ ശരീരം തണുക്കും. അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ താപനില ക്രമീകരിക്കാന്‍ വേണ്ടിയുള്ള ഒരു പ്രധാന പ്രക്രിയയുടെ ഭാഗമാണ് വിയര്‍പ്പ് എന്നത് നാം മനസിലാക്കണം.

ഈ വിയര്‍പ്പുനാറ്റം എങ്ങനെ ഒഴിവാക്കാം? 

പലരും ഇതിനു വേണ്ടി ആന്റ്റിപെര്സ്പിരന്റ്സ് പോലെയുള്ള ഉല്‍പ്പനങ്ങള്‍ കുളി കഴിഞ്ഞ് ഉപയോഗിക്കുന്നത് കാണാം. പക്ഷെ ഇങ്ങനെ ചെയ്‌താല്‍ വിയര്‍പ്പു അതിനെ കഴുകി കളയുകയെ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ രാത്രി ഉറങ്ങുന്നതിനു മുന്പ് ഇവ ഉപയോഗിക്കുന്നതാണ് ഉത്തമം. ഡിയോഡോറന്റ്റസ് ദുര്‍ഗന്ധത്തെ ആവരണം ചെയ്യുക എന്നത് മാത്രമാണ് ചെയ്യുന്നത് മറിച്ച് ആന്റ്റിപെര്സ്പിരന്റ്സ് വിയര്‍പ്പ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ വ്യത്യാസം നമ്മള്‍ അറിഞ്ഞിരിക്കണം. 

അണുക്കള്‍ കാരണം ഉണ്ടാകുന്ന ഈ ദുര്‍ഗന്ധത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി നമ്മള്‍ കക്ഷം കഴിവതും നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രമിക്കണം. ഓരോ തവണ വിയര്‍ക്കുമ്പോഴും വെറ്റ് വൈപ്സ് ഉപയോഗിച്ച് കക്ഷം തുടയ്ക്കുന്നത് ഇതിനു ഉപകരിക്കും. 

ഒരു ടീസ്പൂണ്‍ 3% ഹൈഡ്രജന്‍ പെറോക്സൈഡ് 8 ഔണ്‍സ് വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചെടുത്തത് ഉപയോഗിച്ചു കക്ഷം തുടക്കുന്നത് ദുര്‍ഗന്ധം ഉണ്ടാകുന്ന അണുക്കളെ നശിപ്പിക്കാനുതകും. ഇത് പരിക്ഷിച്ചു നോക്കുന്നതിനു മുന്പ് ചര്‍മ്മത്തില്‍ ഒരു പാറ്റ്ച്ച് ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ്.അലര്‍ജി വരാന്‍ സാധ്യത ഉണ്ടോയെന്ന് അറിയാന്‍ ഇത് ഉപകരിക്കും.

വിയര്‍പ്പുനാറ്റം അകറ്റുന്നതിനു വ്യക്തിശുചിത്വം പാലിക്കുനത് അത്യാവശ്യമാണ്. ദിവസേനയുള്ള കുളി പതിവാക്കണം. വിഴുപ്പു വസ്ത്രങ്ങള്‍ തന്നെ കുളി കഴിഞ്ഞ് വീണ്ടും ഉപയോഗിക്കുന്നത് അണുക്കള്‍ പടരാന്‍ കാരണമാകുന്നു. അതുകൊണ്ട് അലക്കി വൃത്തിയാക്കിയവ തന്നെ വേണം കുളി കഴിഞ്ഞ് ധരിക്കാൻ. 

കക്ഷത്തിലെ രോമങ്ങളെ പതിവായി ക്ഷൗരം ചെയ്യുന്നതും വിയര്‍പ്പുനാറ്റം കുറയ്ക്കാന്‍ സഹായകമാകും. 

കോസ്മെറ്റിക് സര്‍ജറി വഴി ബോട്ടോക്സ് ട്രീറ്റ്മെന്‍റ് ചെയ്യുന്നതിലൂടെയും ഈ വിയര്‍പ്പുനാറ്റം ഒഴിവാക്കാന്‍ സാധിക്കും. പക്ഷെ ഇത് വളരെ ചിലവേറിയ ചികിത്സ പ്രകിയയാണ്. ക്രമാതീതമായ വിയര്‍പ്പ് കാരണം ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് മാത്രമേ ഈ ചികിത്സ നിര്‍ദ്ദേശിക്കാറുള്ളു. ഇത്തരത്തില്‍ അമിത വിയര്‍പ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ ഒരു ഡോക്ടറെ കാണുക. കാര്യമായ ചികിത്സ വേണ്ടി വരുന്ന ഹൈപര്‍ഹിദ്രോസിസ് എന്ന് പറയുന്ന ഒരുതരം ക്രമക്കേട് ആയിരിക്കാം ഇത്.

 

ശരീര ദുര്‍ഗന്ധം ഒഴിവാക്കാന്‍ വീട്ടില്‍ നിന്നും ചെയ്യാവുന്ന ചില പൊടിക്കൈകള്‍ 

നേരത്തെ പറഞ്ഞ പോലെ ഇവ പരിക്ഷിച്ചു നോക്കുന്നതിനു മുന്പ് ചര്‍മ്മത്തില്‍ ഒരു പാറ്റ്ച്ച് ടെസ്റ്റ്‌ ചെയ്യുന്നത് നല്ലതാണ്. അലര്‍ജി വരാന്‍ സാധ്യത ഉണ്ടോയെന്ന് അറിയാന്‍ ഇത് ഉപകരിക്കും.

അയഡിന്‍ പുരട്ടി മൃദുവായ ഒരു ബ്രഷ് കൊണ്ട് കക്ഷം ഉരച്ച് വൃത്തിയാക്കുക. അഞ്ച് മിനിറ്റു കഴിഞ്ഞ് പതിവ് പോലെ കുളിക്കുകയാണെങ്കില്‍ ഡിയോഡോരന്റ്റ് പോലെയുള്ളവ ഉപയോഗിക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്കകം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്.

മറ്റൊരു പ്രതിവിധി കക്ഷങ്ങളില്‍ ബേക്കിംഗ് സോഡ പുരട്ടുക എന്നതാണ്. ബേക്കിംഗ് സോഡ പുരട്ടിയ ശേഷം നാരങ്ങാനീര് ഇതില്‍ തേക്കുക. അതു കഴിഞ്ഞു പിന്നീട് ഒലീവ് എണ്ണ ഉപയോഗിച്ച് തുടയ്ക്കുകയാണെങ്കില്‍ വിയര്‍പ്പ് നാറ്റം ഉണ്ടാകില്ല. 

നാരങ്ങാനീര് ഒരല്പം വെള്ളത്തില്‍ ചേര്‍ത്ത് കക്ഷത്തില്‍ പുരട്ടി അതു പൂര്‍ണമായി ഉണങ്ങിയ ശേഷം വസ്ത്രം ധരിച്ചാല്‍ ദുര്‍ഗന്ധം പരത്തുന്ന അണുക്കളെ തുരത്താന്‍ സാധിക്കും. 

ആപ്പിള്‍ സൈഡര്‍ വിനിഗര്‍ കുളി കഴിഞ്ഞ ശേഷം കക്ഷത്തില്‍ പുരട്ടുകയാണെങ്കില്‍ ദുര്‍ഗന്ധം പരത്തുന്ന അണുക്കളെ നിവാരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രസിദ്ധമായ ഡോ.ഓസ്‌ ഷോ-ലേ ഡോക്ടര്‍ ഓസ്‌ പറയുന്നത് ക്ഷൗരം ചെയ്ത ഉടനെയോ ചര്‍മ്മം പോട്ടിയിട്ടുണ്ടെങ്കിലോ ഇത് പുരട്ടാന്‍ പാടില്ല. ആപ്പിള്‍ സൈഡര്‍ വിനിഗര്‍-നോട്‌ യാതൊരു വിധ അലര്‍ജിയുമില്ലെന്നു ഉറപ്പു വരുത്താന്‍ കണങ്കൈയില്‍ ഒരു സ്പോട്ട് ടെസ്റ്റ്‌ നടത്തുന്നത് നല്ലതായിരിക്കും.  

മാനസിക സമ്മര്‍ദ്ദം വിയര്‍പ്പുഗ്രന്ധികളെ ഉത്തേജിപ്പിക്കുന്നതിനാല്‍ അവ അമിതമായ വിയര്‍പ്പു ഉത്പാദനത്തിനു കാരണമാകും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ ചെയ്യുന്നതും ധ്യാനനിഷ്ഠയില്‍ ഏര്‍പ്പെടുന്നതും സഹായകരമാകും. 

കൊഴുപ്പേറിയ ഭക്ഷണങ്ങള്‍, എണ്ണ കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, രൂക്ഷഗന്ധമുള്ള വെളുത്തുള്ളി, സവാള പോലെയുള്ള ഭക്ഷണ പദ്ധാര്‍ത്തങ്ങള്‍ കഴിക്കുന്നത് കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് ശരീര ദുര്‍ഗന്ധം അകറ്റാന്‍ സഹായ്യിക്കും .

ബി – കോമ്പ്ലെക്സ്, സിങ്ക്, മഗ്നിഷിയം സപ്ലിമെന്റുകള്‍ കഴിച്ചാലും ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ സാധിക്കും. പക്ഷെ ഇത് കഴിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക. 

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഫലവത്താവുന്നില്ലെങ്കില്‍ ഡോക്ടറെ കാണുന്നതായിരിക്കും ഉചിതം കാരണം കരള്‍ - വൃക്ക രോഗങ്ങള്‍ ഉള്ളവര്‍ക്കും ഇത്തരം ക്രമാതീതമായ ശരീര ദുര്‍ഗന്ധം അനുഭവപ്പെട്ടെന്നു വരാം.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon