Link copied!
Sign in / Sign up
23
Shares

ഷേക്ക് ഉണ്ടാക്കാം.. ഈസിയായി!

ഷേക്ക് ഇഷ്ടമില്ലാത്തവരായി ആരുമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഷേക്കിന് ഒരുപാട് ഗുണങ്ങളുമുണ്ട്. ഒരുമാതിരി എല്ലാ ഫ്‌ളേവറുകളിലും ഇപ്പോൾ ഷേക്കുകൾ ലഭ്യമാണ്. എന്നാൽ അതുപോലെതന്നെ ഇവയുടെ വിലയും കൂടിവരുന്നു. കടകളിൽ കിട്ടുന്ന അതേ രുചിയിലും ഗുണത്തിലും ഇവ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ...

ഷാർജ ഷേക്ക് 

ആവശ്യമുള്ള സാധനങ്ങൾ

പഴം- രണ്ട് (ഏത്തപ്പഴം അഥവാ റോബസ്റ്റ)

പാൽ-രണ്ടു കപ്പ് 

പഞ്ചസാര-2 ടേബിൾസ്പൂൺ 

ചോക്ലേറ്റ് പൊടി/ബൂസ്റ്റ് / ബോൺവിറ്റ/ കോംപ്ലാൻ -അര ടേബിൾസ്പൂൺ 

നട്സ്-ഒരു ടേബിൾസ്പൂൺ 

ഐസ്ക്രീം-1 സ്കൂപ് 

തയ്യാറാക്കുന്ന വിധം 

പാൽ തിളപ്പിച്ചതിനു ശേഷം ഫ്രിഡ്ജിൽ വച്ച നന്നായി തണുപ്പിച്ചെടുക്കുക. അപ്ലം കട്ടിയായാൽ നല്ലത്. ഒരു ജാറിൽ പഴം നുറുക്കിയതും പഞ്ചസാരയും പാലും ചേർത്ത് അടിക്കുക. ഇതിലേക്കു കുറച്ച ചോക്ലേറ്റ് പൊടി ചേർത്ത് വീണ്ടും നന്നായി അടിക്കുക. ഒരു ഗ്ലാസിൽ മിക്സ് ഒഴിച്ചതിനു ശേഷം അതിലേക്ക് ബാക്കിയുള്ള ചോക്ലേറ്റ് പൊടി ചേർക്കുക. ഇതിന്റെ മുകളിൽ ഐസ്ക്രീം ഇട്ട് നട്സ് കൊണ്ട് അലങ്കരിക്കുക.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon