Link copied!
Sign in / Sign up
10
Shares

ഷാപ്പിലെ മീൻകറി ഉണ്ടാക്കുന്നതെങ്ങനെ?

കഴിക്കാൻ മറ്റെന്തൊക്കെയുണ്ടെങ്കിലും മീൻ കറി ഉണ്ടെങ്കിൽ ഊണ് കുറച്ചുകൂടി രാജകീയമായിരിക്കും നമ്മൾ മലയാളികൾക്ക്. അത് ഷാപ്പിലെ മീൻ കറി ആയാലോ? ഐവ! എന്തൊക്കെ പറഞ്ഞാലും വീട്ടിൽ കിട്ടാത്ത എന്തോ ഒന്ന് ഷാപ്പ് കറിയിൽ ഉണ്ടല്ലേ.. ആ രുചി നമ്മുടെ അടുക്കളയിലേക്കും എത്തിച്ചാലോ?

വേണ്ട ചേരുവകൾ

മീൻ : 1/ 2 kg (അയക്കൂറ ആയാൽ നല്ലത്)

കുടംപുളി: 2 വലിയ ഉരുള

ഇഞ്ചി:നാലെണ്ണം 

വെളുത്തുള്ളി: 2 കുടം

കറിവേപ്പില:രണ്ടു തണ്ട് 

ഉപ്പ് :ആവശ്യത്തിന് 

വെള്ളം:മൂന്നു കപ്പ് 

പച്ചമുളക് :നാല് 

മുളകുപൊടി :2 ടേബിൾസ്പൂൺ 

മഞ്ഞൾപ്പൊടി:1/2 ടീസ്പൂൺ

കടുക് :1/4 ടീസ്പൂ

ഉലുവ പൊടി:ഒരു നുള്ള് 

ഉലുവ:10 എണ്ണം

വെളിച്ചെണ്ണ -2 ടേബിൾ സ്പൂണ്‍

ഉണക്ക മുളക് -2

തയ്യാറാക്കുന്ന വിധം

മീൻ നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. വെളിച്ചെണ്ണ നന്നായി ചൂടായതിനു ശേഷം കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും താളിക്കുക. ശേഷം നീളത്തിൽ അറിഞ്ഞ ഇഞ്ചി, പച്ചമുളക് , വെളുത്തുള്ളി എന്നിവ വഴറ്റുക. അതിലേക്കു മുളക് പൊടിയും മഞ്ഞൾ പൊടിയും, ഉലുവ പൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. അതിലേക്കു ചൂട് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇതിലേക്ക് വെള്ളത്തിൽ കുതിർത്തു വച്ച കുടം പുളി കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. അവസാനമായി മീൻ ചേർത്ത് വേവിക്കുക. വെന്തതിനു ശേഷം ചാറ്  കുറുകി വരുന്നത് വരെ തിളപ്പിക്കുക. ആവശ്യം ഉണ്ടെങ്കിൽ ഉപ്പു ചേർത്ത തിളപ്പിക്കുക. കപ്പ, ചോറ് എന്നിവയുടെ കൂടെ നല്ല കോമ്പിനേഷൻ ആണിത്.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon