Link copied!
Sign in / Sign up
42
Shares

സന്തുഷ്ട വിവാഹിതർക്കിടയിൽ ഉണ്ടാകുന്ന 7 തരം സംഭാഷണങ്ങൾ:


നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി വീണ്ടും പ്രണയത്തിൽ അകപ്പെടുവാണെന്ന് നിങ്ങൾക് തോന്നുന്നുണ്ടോ? അവരെ ഓരോ തവണ കാണുമ്പോഴും നിങ്ങളുടെ ഉള്ളിൽ ഒരു പ്രേത്യേക അനുഭൂതി നിങ്ങൾക് തോന്നുന്നുണ്ടോ? എങ്കിൽ ഇതിനർത്ഥം നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി ആഴത്തിൽ പ്രണയത്തിലാണെന്നാണ്, അവരില്ലാതെ ഉള്ളൊരു ജീവിതത്തെ പറ്റി നിങ്ങൾക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.

എന്നിരുന്നാലും, വിവാഹം കഴിഞ്ഞാൽ നിങ്ങളുടെ വിവാഹം പല തവണ പരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. അപ്പോൾ വിവാഹം കഴിച്ചത് നിങ്ങൾക്ക് ഒരു വലിയ തെറ്റായി തോന്നിയേക്കാം. എന്നാൽ ഇത് സത്യമല്ല.

നിങ്ങളുടെ വിവാഹ ജീവിതത്തിന്റെ സന്തോഷം നിലനിർത്താനുള്ള ഒരു രഹസ്യം ഇത:

 

വിവാഹ ജീവിതത്തിൽ കലഹങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ വ്യത്യാസങ്ങൾ മാറ്റി വെച്ച് ഒരുമയോടെ ജീവിക്കാൻ സാധിക്കണം. സന്തുഷ്ടമായ ദാമ്പത്യം നിങ്ങൾ പരസ്പരം സത്യസന്ധരായിരിക്കാൻ കഴിയുന്ന ഒന്നാണ്. നിങ്ങളുടെ പങ്കാളി എല്ലായ്പ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകുന്നതിനാൽ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കാകില്ല.

1. നിങ്ങൾ എന്തോ പ്രതീക്ഷിക്കുന്നു എങ്കിൽ .. അത് പറയുക :

നിങ്ങളുടെ പങ്കാളിയിൽ നിന്നുള്ള ചില പ്രതീക്ഷകൾ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ അവരെ അറിയിക്കണം. അങ്ങനെ ചെയ്യുന്നത് മൂലം തെറ്റിദ്ധാരണകൾ ഒഴിവാകും. നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച വഴിയാണ് ഇത്.

2. വിട്ടുവീഴ്ചകൾ സംബന്ധിച്ച് സംസാരിക്കുക:

ഒരു മാറ്റത്തിന് ഒന്ന് വിട്ടു കൊടുക്കുന്നതുമൂലം നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിന് കൂടുതൽ ശക്തി നൽകുവാൻ സാധിക്കും. നിങ്ങളുടെ അഹന്തയും ദുർവാശിയും മാറ്റിവെയ്ക്കുക. ഇത് കൊണ്ടുവരുന്ന മാറ്റത്തെ കാണുക.

3. ചില രസങ്ങൾ എല്ലായ്പ്പോഴും നല്ലതാണ്
 

നിങ്ങൾ ഇരുവരും തനിച്ചാകുമ്പോൾ നിങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന ആ അമൂല്യമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. പുതിയ കാര്യങ്ങൾ പരീക്ഷിക്കുക.ഇങ്ങനെ ജീവിതം ആസ്വാദ്യമാക്കുക. ഒരു പുതിയ തലത്തിലേക്ക് കാര്യങ്ങൾ എടുത്ത് നിങ്ങളുടെ ബന്ധത്തിൽ സന്തോഷം കൂട്ടിച്ചേർക്കുക. 

4. നിങ്ങളുടെ ഭാവി ലക്ഷ്യങ്ങളെ പറ്റി സംസാരിക്കുക:
 

നിങ്ങളുടെ ജീവിതത്തിലെ ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ച് നിങ്ങളുടെ ചിന്തകൾ പങ്കിടുക. ദമ്പതികൾ എന്ന നിലയിൽ, നിങ്ങളുടെ വിവാഹജീവിതത്തിലും നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും നിങ്ങൾ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്. ദമ്പതികൾ എന്ന നിലയിലോ മാതാപിതാക്കളോ ആയി നിങ്ങൾ ആഗ്രഹിക്കുന്ന വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുടെ ചിന്തകൾ മനസ്സിലാക്കുന്നത്തിലൂടെ നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുവാൻ സഹായിക്കും.

5. കുട്ടികളെ ഇഷ്ടമാണോ?
 

കുട്ടികൾ ഉണ്ടാകാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾ എന്തിന് കാത്തിരിക്കുന്നു! കുട്ടികൾ ദമ്പതികളെ കൂടുതൽ അടുപ്പിക്കുന്നു, അത് ഒരു സന്തുഷ്ട കുടുംബമായി മാറുന്നു.

6. സംവാദിക്കുക .....എപ്പോഴും:
 

വിജയകരമായ ബന്ധത്തിനുള്ള അനിവാര്യ ഘടകം ആശയവിനിമയമാണ്. ആരോഗ്യകരമായ ഒരു യഥാർത്ഥ ബന്ധത്തിന് സംവാദം വളരെയധികം ആവശ്യമാണ്! നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച് സംസാരിച്ച് സമാധാനം നിലനിർത്തുന്നത് ഒരു ബന്ധത്തിൽ നിരവധി കാര്യങ്ങൾ മികച്ചതാക്കുന്നു.

7. അവരോട് സവിശേഷമായി പെരുമാറുക:
 

നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുടെ സ്നേഹം വെളിപ്പെടുത്തുന്നത് അവരുടെ ജീവിതത്തിലേക്ക് വർഷങ്ങൾ കൂട്ടിച്ചേർക്കും. ഇതിനർത്ഥം ഒരു ദിവസം നൂറു തവണ "ഐ ലവ് യു" എന്ന പറയണമെന്നല്ല. നിങ്ങളുടെ ഭർത്താവിന്റെ പ്രിയപ്പെട്ട വിഭവം ഉണ്ടാക്കുന്നതും അവരെ ആശ്ചര്യപ്പെടുത്തുന്നതും പോലുള്ള ചെറിയ ആംഗ്യങ്ങൾ വളരെ വല്യ മാറ്റങ്ങൾക്ക് തുടക്കമിടും.

അതിനാൽ, നിങ്ങൾക് നിങ്ങളുടെ പങ്കാളിയെ എത്രമാത്രം ആവശ്യമുണ്ടെന്ന് കാണിക്കുക!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon