Link copied!
Sign in / Sign up
35
Shares

സന്തുഷ്ട ദാമ്പത്യത്തിനു 4 വഴികൾ!

പരസ്പരം അറിയാത്ത രണ്ടു പേർ അടുക്കുകയും അന്യോനമുള്ള കുറ്റങ്ങളും കുറവുകളും മനസ്സിലാക്കുകയും, എന്നാൽ മുന്വിധികളൊന്നുമില്ലാതെ മരണം വരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പവിത്ര ബന്ധമാണ് വിവാഹം. സന്തുഷ്ടമായ ഒരു ദാമ്പത്യം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ബന്ധത്തിൽ നിങ്ങൾക്കുള്ള പങ്കു ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്. ചിലപ്പോൾ നിങ്ങൾ നിങ്ങളുടെ ഭർത്താവ് ഇത്തിരി കൂടി നിങ്ങളെ അംഗീകരിച്ചിരുന്നെങ്കിൽ എന്നോ, അടുക്കളയിൽ ഒന്ന് സഹായിക്കുകയോ ചെയ്തിരുന്നെങ്കിൽ എന്ന് ആശിക്കുന്നുണ്ടാവാം. പക്ഷെ ഒരിക്കലും ഇവ നിങ്ങളുടെ ജീവിത പങ്കാളിയോടുള്ള നീരസത്തിനു കാരണമാകരുത്. മറിച്ചു അവർക്കു കൂടുതൽ പിന്തുണ നൽകുകയും ബന്ധം ദൃഢപ്പെടുത്തുകയുമാണ് വേണ്ടത്. അതിനുള്ള ചില പോംവഴികൾ ഇതാ:

അഭിനന്ദനമാണ് സന്തുഷ്ട ദാമ്പത്യത്തിലേക്കുള്ള താക്കോൽ

നിങ്ങളുടെ ദാമ്പത്യം അന്യോനമുള്ള അഭിനന്ദനങ്ങളിൽ കൂടിയാണ് പുഷ്ടിപ്പെടുന്നത്.നിങ്ങളുടെ ജീവിത പങ്കാളി എത്ര മാത്രം നല്ല സ്വാധീനം നിങ്ങളുടെ ജീവിതത്തിൽ കൊണ്ട് വന്നു എന്നുറക്കെ പറയുന്നത് തന്നെ പരസ്പരസ്നേഹം വളർത്താൻ സഹായിക്കുന്നു.നന്മകൾ ചെയ്യുമ്പോൾ അത് തിരിച്ചറിയപ്പെടുന്നതാണ് ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ സന്തോഷം.ഒരു നന്ദിവാക്കു കേട്ടാൽ തന്നെ ഒരാളുടെ ദിനം മാറിമറിയും.അതിനാൽ തന്നെ അഭിനന്ദനം സന്തോഷ ദാമ്പത്യത്തിനു ഒരു ഉറച്ച അടിയറ നൽകും.

പങ്കാളിയ്ക്കായി സമയം കണ്ടെത്തുക

ഒട്ടു മിക്ക വിവാഹബന്ധങ്ങളും തകർക്കുന്നതിന് കാരണം ഭാര്യക്കും ഭർത്താവിനും അന്യോന്യം ചിലവിടാൻ സമയം കണ്ടെത്താൻ പറ്റുന്നില്ല എന്നതാണ്. ബന്ധത്തിൽ ഒരു വലിയ വിടവ് വരുത്താൻ ഇതിനു സാധിക്കും. കുറെ നാൾ കൂടുമ്പോൾ ഒരു ദിവസം അവധി എടുക്കുക, പങ്കാളിക്കൊപ്പം ആ ദിനം ചിലവിടുക. ഇത് നിങ്ങൾക്കിടയിൽ ഉള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ സഹായിക്കും.

ഉള്ള സ്നേഹം പുറത്തേക്കു പ്രകടിപ്പിക്കുക

നിങ്ങൾക്കെത്ര മാത്രം സ്നേഹവും പ്രണയവും പങ്കാളിയോടുണ്ടായാലും അത് പുറത്തേക്കു പ്രകടിപ്പിക്കുക എന്നത് അത്ര എളുപ്പമായ ഒരു പണിയല്ല. എന്നാലും വല്ലപ്പോഴും ഒരിക്കൽ അത് പുറത്തേക്കു പ്രകടിപ്പിക്കുന്നത് നന്നായിരിക്കും. അവർക്കു സന്തോഷവും ദാമ്പത്യത്തിൽ ഒരു ഉറപ്പും ലഭിക്കുവാൻ ഇത് സഹായിക്കും.

പരസ്പരം മാറാനോ മാറ്റാനോ ശ്രമിക്കാതിരിക്കുക

വിവാഹം കഴിഞ്ഞാൽ ചിലപ്പോഴെങ്കിലും ജീവിത പങ്കാളിയുടെ പെരുമാറ്റങ്ങളിൽ മനം മടുക്കുകയും അതൊന്നു മാറിയിരുന്നെങ്കിൽ എന്ന് ആശിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറവൊന്നും അല്ല. എന്നിരുന്നാലും അയാളെ കഴിവതും മനസ്സിലാക്കി, അയാളുടെ സ്വഭാവത്തെ ഉൾക്കൊള്ളാനും ഇപ്പോഴും വിമര്ശിക്കാതിരിക്കുവാനും ശ്രദ്ധിച്ചാൽ നന്നായിരിക്കും. കുറച്ചു സമയം എടുക്കുമെങ്കിലും ദാമ്പത്യത്തിന്റെ ഉറപ്പില്ല സ്വാധീനം ചെലുത്തും.

ഇത്തരത്തിൽ, ചെറുതും മാധുര്യമേറിയതുമായ ചില പ്രവൃത്തികൾ നിങ്ങളുടെ വൈവാഹിക ജീവിതം സുഖകരമാക്കാൻ സഹായിക്കും. 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

We have a great opportunity for you. You can EARN up to Rs 10,000/- every month right in the comfort of your own HOME. Sounds interesting? Fill in this form and we will call you.

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon