Link copied!
Sign in / Sign up
1
Shares

സാനിയ മിർസ അമ്മയാകുന്നു!

ഒടുവിൽ കുഞ്ഞിനെ വരവേൽക്കാൻ സാനിയ  മിർസയും ഭർത്താവ് ശുഐബ് മാലിക്കും ഒരുങ്ങുന്നു.ഇന്നലെ ട്വിറ്ററിലൂടെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം സാനിയ പങ്കുവച്ചത്. #BabyMirzaMalik എന്ന ഹാഷ്‌ടാഗോടെയായിരുന്നു ഗർഭിണിയാണെന്ന് സൂചിപ്പിക്കുന്ന ചിത്രം സാനിയ പോസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ ഏപ്രിൽ 12 നാണു ദമ്പതികൾ തങ്ങളുടെ എട്ടാം വിവാഹവാർഷികം ആഘോഷിച്ചത്. സാനിയയുടെ പിതാവും കോച്ചുമായ ഇമ്രാനും വാർത്ത ശരിവച്ചു.ഈ വര്ഷം ഒക്ടോബര് മാസത്തോടെയാണ് കുഞ്ഞിനെ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2018 ലെ ഗോവ ഫെസ്റ്റിവലിൽ വച്ച് തങ്ങൾ ഒരു പെണ്കുഞ്ഞിനെയാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞിനു തങ്ങളുടെ രണ്ടു പേരുടെയും കുടുംബ പേരുകൾ ചേർത്ത് മിർസ-മാലിക് എന്ന സർനെയിം ആവും നൽകുക എന്ന് സാനിയ പറഞ്ഞിരുന്നു.

ടൈം മാഗസിൻ 2016 ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി സാനിയയെ തിരഞ്ഞെടുത്തിരുന്നു. 2013 ൽ  സിംഗിൾസിൽ നിന്ന് വിരമിക്കുന്നത് വരെ WTA യുടെ നമ്പർ വൺ ഇന്ത്യൻ ടെന്നീസ് താരമായിരുന്നു സാനിയ.ഇന്നലെ ഉച്ചക്ക് ശേഷം ചെയ്ത പോസ്റ്റിൽ ആയിരക്കണക്കിന് ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് സന്ദേശമയച്ചിരിക്കുന്നത്.ഇതിനിടെ ശുഐഅബുമായുള്ള വിവാഹം പാകിസ്ഥാനോടുള്ള സാനിയയുടെ സ്നേഹം കൊണ്ടാണെന്നും എന്തുകൊണ്ടാണ് സാനിയ ഇന്ത്യയിലെ ഒരു  മുസ്ലിമിനെ വിവാഹം കഴിക്കാത്തതെന്നും ഒരു ആരാധകൻ കമന്റ് ചെയ്തതിനെ  അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ രംഗത്തെത്തി.

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon