Link copied!
Sign in / Sign up
18
Shares

സഹായമഭ്യർത്ഥിച്ചു യുവാവ്!

താനും ദുരഭിമാനക്കൊലയുടെ ഇരയായേക്കാമെന്ന് ഭയന്ന് സൈബർ ലോകത്തിന്റെ സഹായം തേടി യുവാവ്! ഒരു വർഷത്തിലേറെയായി തൊടുപുഴ സ്വദേശിയായ അമൽ എന്ന യുവാവും പാലക്കാട് ചിലവ് സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലാണ്. പ്രണയം അറിഞ്ഞതോടെ പെൺകുട്ടിയുടെ വീട്ടുകാർ മറ്റൊരു വിവാഹമാലോചിക്കുകയും അതിനായി പെൺകുട്ടിയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ യുവാവുമൊത്ത് രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഇരുവരും പോലീസ് പിടിയിൽ അകപ്പെട്ടു. തുടർന്നാണ് തങ്ങളുടെ ദയനീയാവസ്ഥ യുവാവ് ഫേസ്ബുക്കിൽ തുറന്നെഴുതിയത്. നിലവിൽ ഇരുവരും ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. 

അമലിന്റെ പോസ്റ്റിന്റെ പൂർണരൂപം:

"പ്രിയ സുഹൃത്തുക്കളെ

ഇനിയുള്ള മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്ക് ഉള്ളിലോ ഒരു പക്ഷെ നിമിഷങ്ങൾക്കകമോ എന്താണെനിക് സംഭവിക്കുക എന്ന് വെക്തമല്ലാത്തതിനാലാണ് ഞാൻ ഇ പോസ്റ്റ്‌ എഴുതുന്നത്

ദുരഭിമാന കൊലപാതങ്ങളുടെ ഇരകളിൽ എത്രമാതാവും എന്റെ പേരെന്നും എനിക്ക് അറിയില്ല. ഞാനും ചിലവ് സ്വദേശിയായ ഭീമ നാസറും തമ്മിൽ ഒരു വര്ഷത്തിലേറെയായ് പ്രെണയത്തിലാണ് അന്യമതസ്ഥർ ആയതിനാലും സാമ്പത്തിക ചുറ്റുപാടിൽ ഏറെ വ്യത്യാസവും.. ഞളുടെ പ്രെണയത്തെ വീട്ടുകാർ എതിർക്കുകയും ഭീമയെ മറ്റൊരു വിവാഹത്തിന് മാസങ്ങൾ ഏറെയായി വീട്ടുകാർ നിർബന്ധിക്കുന്നു.. സമ്മർദ്ദങ്ങളും വീട്ടിലെ ദേഹിബദ്രവാങ്ങും സഹിക്കാതെ വന്നപ്പോൾ ഇന്നലെ അവൾവിളിക്കുകയും ഈ നാട്ടിൽ നിന്ന് രേക്ഷപെടാൻ ഞങ്ങൾ ഇരുവരും തീരുമാനിച്ചു..

നിലവിൽ ഞാനും ഭീമായും ചെറുപ്പളശ്ശേരി പോലീസ് സ്റ്റേഷനിലാണ് ഉള്ളത്.. എന്റെ വീടും സുഹൃത്തുക്കളെയും ഭീമയുടെ വീട്ടുകാരും ഗുണ്ടകളും ചേർന്ന് വളഞ്ഞിരിക്കുന്നു.. ഈ സ്റ്റേഷനിൽ ഉൾപ്പെടെ അവർ വലിയ സ്വാധിനം ചെലുത്തിയതായാണ് അറിയുന്നത്.. എന്നെയും അവളെയും വധിക്കുമെന്ന് ഉറപ്പാണ് എന്ന് പോലീസ് ഉദയഗസ്ഥർ തന്നെ പറയുന്നു..

മരിക്കാൻ ഞങ്ങൾക്ക് ഭയമില്ലെന്ന് പറയുന്നില്ല..

ഭയമാണ് എന്ത് സംഭവിക്കുമെന്ന്, ഭയമാണ് ഇനി ജീവിക്കാൻ ആകുമോ എന്ന്..

മരണ മൊഴി നൽകാൻ സാധിക്കില്ല എന്ന് പോലീസ് സ്റ്റേഷനിലെ അവസ്ഥ കൊണ്ട് തന്നെ ബോധ്യപ്പെട്ടിട് ഒണ്ട്.. ആയതിനാൽ എനിക്കൊ,ഭീമക്കോ,എന്റെ സുഹൃത്തുക്കൾക്കോ എന്തെങ്കിലും സംഭവിച്ചാൽ ഇത് ഞങ്ങളുടെ മരണ മൊഴിയായ് കണക്കാക്കണം..

രെക്ഷപെടാനാകുമോ എന്ന് അറിയില്ല രക്ഷിക്കാൻ ആർക്കെങ്കിലും ആകുമോ എന്നും തീർച്ചയില്ല സഹായിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ രക്ഷിക്കണം എന്ന് അപേക്ഷിക്കുകയാണ്.."

 

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon