Link copied!
Sign in / Sign up
5
Shares

ഗർഭധാരണത്തിനു ശേഷമുള്ള മുടികൊഴിച്ചിൽ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

കുഞ്ഞുണ്ടായതിനു ശേഷം മുടികൊഴിച്ചിൽ കൂടുതലായി എന്ന് മിക്ക അമ്മമാരും പറഞ്ഞു കേൾക്കുന്ന പരാതികളിൽ ഒന്നാണ്. ഗർഭിണിയായ സമയത്ത  തഴച്ചു വളർന്ന മുടി പ്രസവശേഷം കൊഴിഞ്ഞു പോയ അനുഭവം മിക്കവർക്കും ഉണ്ടായിട്ടുണ്ടാകും. വിഷമിക്കേണ്ട, ഇത് തികച്ചും സ്വാഭാവികമാണ്.

ഗർഭിണിയായ സമയത്ത് ഇടതൂർന്ന മുടി ഉണ്ടാകുന്നതിനു കാരണം ശരീരത്തിലുള്ള ഈസ്ട്രജൻ്റെ കൂടിയ അളവാണ്. അതുകൊണ്ടു മുടിയുടെ വളർച്ച നിൽക്കുകയും ഉള്ള മുടിയുടെ ബലം വർധിക്കുകയുംചെയ്യും. അങ്ങനെ കൊഴിയേണ്ട മുടികൾ തലയോട്ടിയിൽ തന്നെ നിലനിൽക്കുന്നു.

മുടികൊഴിച്ചിലിനെപ്പറ്റി വേവലാതിപ്പെടുന്നവർ  ഇതൊന്നു പരീക്ഷിച്ചു നോക്കൂ :

1 )ധാതുക്കൾ അടങ്ങിയ ഭക്ഷണം ശീലമാക്കാം

വൈറ്റമിൻസ്, അയൺ, സിങ്ക്  തുടങ്ങിയ പോഷകങ്ങളുടെ കുറവാണു പലപ്പോഴും മുടികൊഴിച്ചിലിനു കാരണമാവുന്നത്. മുടികൊഴിച്ചിൽ കുറക്കാൻ സഹായിക്കുന്ന പോഷകങ്ങളാണ് വൈറ്റമിൻ സി, വൈറ്റമിൻ ബി കോംപ്ലക്സ് എന്നിവ. സോയ, തവിടു കളയാത്ത ധാന്യങ്ങൾ, ഓറഞ്ച്, മുളപ്പിച്ച പയർ, അണ്ടിപ്പരിപ്പ്, ഗ്രീൻ പീസ് തുടങ്ങിയവ ആഹാരത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കുക. പതിവായി സംഭാരം കഴിക്കുന്നത് വളരെ ഫലം ചെയ്യും.

2 )കുറച്ചുനാൾ മുടിയെ വെറുതെ വിടാം 

മുടി സ്റ്റൈലാക്കുന്നത് കഴിവതും ഒഴിവാക്കാം. അല്ലെങ്കിൽ നിങ്ങൾ മുടിക്ക് കേടുവരുത്തുകയാണ് ചെയ്യുന്നത്. കേർലിങ് അയണും സ്ട്രൈറ്റ്നറും ഒക്കെ തത്ക്കാലം ഉപേക്ഷിക്കാം. ഇവയൊക്കെ മുടിയുടെ വേരുകൾ ചൂടാക്കുകയും മുടികൊഴിച്ചിലിന് ആക്കം കൂട്ടുകയും ചെയ്യും.

പിന്നെ ഹെയർ കളറിൻ്റെ കാര്യം പറയണ്ടല്ലോ! തൽക്കാലം മറക്കുകയല്ലാതെ നിവൃത്തിയില്ല.

3 )മസ്സാജ് ചെയ്യുന്നത് പതിവാക്കാം 

മസ്സാജ് ചെയ്യുന്നത് രക്ത ചംക്രമണത്തിനു വളരെ നല്ലതാണ്. എണ്ണ പാകത്തിന് ചൂടാക്കി വേണം തലയോട്ടിയിൽ പുരട്ടാൻ. ശരീരവും മനസ്സും ശാന്തമാക്കാനും മസ്സാജ് ചെയ്യുന്നത് സഹായിക്കും.

4 )പ്രകൃതിദത്ത ഉൽപ്പന്നങ്ങളെ കൂട്ടുകാരാകാം 

മുടിയിഴകളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് കയ്യോന്നിക്കുള്ള (ബ്രിങ്കരാജ്‌ ) കഴിവ് പ്രസിദ്ധമാണ്. ബലം നഷ്ട്ടപെട്ട മുടിയിഴകളെ അത് വേരുമുതൽ കരുത്തുറ്റതാക്കുന്നു. കയ്യോന്നിയുടെ ഇല പേസ്റ്റ് പരുവത്തിലാക്കി നേരിട്ട് തലയോട്ടിയിൽ പുരട്ടാം. അല്ലെങ്കിൽ ഉണക്കി പൊടിച്ചു തേനും പാലും ചേർത്ത് കഴിക്കുകയും ആവാം.

5 )മുടിക്കിണങ്ങുന്ന ഷാംപൂ ശരിയായി തിരഞ്ഞെടുക്കണം 

ശരിയായ അളവിൽ കെരാറ്റിനും ബയോട്ടിനും അടങ്ങിയ ഷാംപൂ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്.ഇവ രണ്ടും മുടിയുടെ വളർച്ചയ്ക്ക് ഉത്തമമാണ്.അങ്ങനെ നഷ്ട്ടമായ മുടി വീണ്ടെടുക്കാം.

ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചുനോക്കൂ, ഇടതൂർന്ന കരുത്തുറ്റ മുടി നിങ്ങൾക്കു നിലനിർത്താം.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon