Link copied!
Sign in / Sign up
5
Shares

അമ്മായിയമ്മയുടെ ശ്രദ്ധയ്ക്ക്!!

അമ്മായിയമ്മ-മരുമകൾ പോര് ഇന്നും നമ്മുടെ സീരിയലുകളുടെ അവിഭാജ്യ ഘടകമാണ്. യാഥാർഥ്യത്തിൽ നമ്മുടെ കുടുംബജീവിതത്തിൽ അമ്മായിയമ്മയുടെ പങ്ക് വളരെ വലുതാണ്. മരുമകൾ ജോലിക്കാരിയാണെങ്കിൽ കുഞ്ഞിനെ നോക്കാനും ഭക്ഷണം പാകം ചെയ്യാൻ സഹായിക്കാനും ഭർതൃമാതാവിന്റെ സഹായം അനിവാര്യമാണ്. എന്നാൽ ഒരു അമ്മായിയമ്മ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില സന്ദർഭങ്ങളുണ്ട്. അവയെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്..

1. കുഞ്ഞിന്റെ പേരിടൽ

പലപ്പോഴും തങ്ങളുടെ പേരക്കുട്ടിക്ക് തന്റേയോ അല്ലെങ്കിൽ മരിച്ചു പോയ ഭർത്താവിന്റെയോ പേരിടാൻ ചില അമ്മായിയമ്മമാർ ശഠിക്കാറുണ്ട്. ഇത് വഴക്കുകൾക്ക് വഴി വെക്കാറുമുണ്ട്. കുട്ടിയുടെ പേരിനെക്കുറിച്ച് അമ്മയ്ക്കും അച്ഛനും അവരുടേതായ ആഗ്രഹങ്ങൾ ഉണ്ടാകും എന്നു മനസിലാക്കേണ്ടത് അത്യാവശ്യമാണ്.

2. മരുമകളെ താരതമ്യം ചെയ്യുക.

താനുമായോ അല്ലെങ്കിൽ കുടുംബത്തിലെയോ അയൽവീട്ടിലേയോ മറ്റു പെൺകുട്ടികളുമായി മരുമകളെ താരതമ്യം ചെയ്തു സംസാരിക്കുന്നതിന്റെ പരിണാമം പലപ്പോഴും മോശമായേക്കാം.

3. കുഞ്ഞിന്റെ കാര്യങ്ങളിൽ കുറ്റപെടുത്തുക.

കുഞ്ഞിനെ ഇങ്ങനെയാണോ ഉറക്കുക? ഇത്ര നേരത്തെ കുഞ്ഞിനെ കുളിപ്പിക്കണോ? ഇങ്ങനെയാണോ പാലുകൊടുക്കുക? ഈ വക ചോദ്യങ്ങളെല്ലാം മരുമകളെ ചൊടിപ്പിക്കുകയാണ്‌ ചെയ്യുക. ഈ ചോദ്യങ്ങളെക്കാൾ അവർ ആഗ്രഹിക്കുന്നത് നിങ്ങളുടെ സഹായം ആണെന്നോർക്കുക.

4. അവന്റെ ഇഷ്ടങ്ങൾ നിനക്കാണോ കൂടുതൽ അറിയുക?

അതെ. അവൻ നിങ്ങളുടെ മകൻ തന്നെയാണ്. എങ്കിലും, നിങ്ങളുടെ വിഭവങ്ങളെ ഇഷ്ടപ്പെടുന്നത് പോലെ സ്വന്തം ഭാര്യ വെക്കുന്ന ചില വിഭവങ്ങളും അവനിഷ്ടപെടാം എന്നോർക്കുക.

5. തടി

മേലനങ്ങാതെ നീ തടിച്ചു കൊഴുത്തല്ലോ. ഈ ഒരൊറ്റ വാക്യം മതി ഒരു യുദ്ധം തുടങ്ങുവാൻ. വിവാഹ ശേഷം നിങ്ങൾ തടിച്ചതുപോലെ നിങ്ങളുടെ മരുമകളും തടിക്കും എന്ന് മനസ്സിലാക്കുക.

6. പാചകം

ഇതേത് ഹോട്ടലിൽ നിന്നു വാങ്ങിയതാ? യൂട്യൂബ് നോക്കി റെസിപ്പി പഠിച്ച് ഒരു ദിവസം മുഴുവൻ കഷ്ടപ്പെട്ട് ഈ ഉണ്ടാക്കിയതെല്ലാം വെറുതെയാവുന്നു ഈ ചോദ്യത്തിന് മുൻപിൽ. ഇനി ആദ്യമായി അടുക്കളയിൽ കേറുന്ന മരുമകൾ ആണെങ്കിലോ, ഇന്ന് നീയാ ഉണ്ടാക്കിയതല്ലേ? എന്ന കണ്ണിറുക്കിയുള്ള ചോദ്യം എല്ലാം തകർത്തു കളയും. മനസ്സിലാക്കുക, നിങ്ങൾ ആദ്യമായി അടുക്കളയിൽ കേറിയ പോലെയാണ് ഇന്നവളും അടുക്കളയിൽ കയറിയത്. നിങ്ങളെക്കാൾ നന്നായി വിഭവങ്ങൾ വെക്കാനും ചിലപ്പോൾ അവൾക്ക് കഴിവുണ്ടാകും. അത് അംഗീകരിക്കുക. കുടുംബ ബന്ധങ്ങൾ എന്നെന്നും നിലനിൽക്കട്ടെ!!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon