Link copied!
Sign in / Sign up
6
Shares

"ഹാ..നിങ്ങളുടെ അമ്മ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുക്കുന്നേ?"

“ഹാ..നിങ്ങളുടെ അമ്മ എന്തിനാ ഇങ്ങോട്ടു കെട്ടിയെടുക്കുന്നേ? നമ്മളെ സ്വസ്ഥമായി ജീവിക്കാൻ ആ സ്ത്രീ അനുവദിക്കില്ലേ? അവരുടെ ശല്യം സഹിക്കാൻ പറ്റാതെയാണ് വാടക വീടാണേലും ഇങ്ങോട്ടു മാറിയത്. ഇവിടെയും സമാധാനം തരില്ലെന്ന് വെച്ചാ എന്ത് ചെയ്യും? ദേ.. ഇവിടെ വന്നു എന്നെ ഭരിക്കാനാണ് ഉദ്ദേശമെങ്കിൽ അത് നടപ്പില്ല. പറഞ്ഞില്ലാന് വേണ്ടാ...!!"

ഒട്ടുമിക്ക വീടുകളിലെയും അവസ്ഥയാണിത്. ഭാര്യയുടെയോ ഭർത്താവിന്റെയോ ബന്ധുക്കളുമായി ഒത്തുപോകാൻ കഷ്ടപാടാണ് എല്ലാവർക്കും തന്നെ. ഭാരതസംസ്കാരം വെച്ച് നോക്കിയാൽ ഒരു പുരുഷനോ സ്ത്രീയോ വിവാഹിതരായാൽ അവർ വിവാഹം ചെയ്തത് ഒരു വ്യക്തിയെ അല്ല. ഒരു കുടുംബത്തെ തന്നെയാണ്. അത് കൊണ്ട് ആ കുടുംബത്തിന്റെയും ഇഷ്ടത്തിനും അനിഷ്ടത്തിനും അനുസരിച്ചായിരിക്കും പിന്നീടുള്ള അവരുടെ ജീവിതവും. ഇത് ഓരോ കുടുംബത്തിലും വ്യത്യസ്തമായിരിക്കും. ആ വ്യത്യാസം തിരിച്ചറിഞ്ഞു വേണം മുന്നോട്ട് പോകാനും.

ഈ പ്രശ്നത്തിന് ഒരു പോംവഴി കണ്ടെത്തേണ്ടേ? ഇതിങ്ങനെ തുടർന്ന് കൊണ്ടുപോയി കുടുംബജീവിതം തകർക്കേണ്ടതുണ്ടോ? തീർച്ചയായും വേണ്ടാ... ചില എളുപ്പവഴികളൊക്കെയുണ്ട് ഇതിൽ നിന്നും ഒരു മോചനത്തിന്. അവയിൽ ചിലതിതാ...

ദയാലുവായിരിക്കുക

അമ്മായിയമ്മയോ , നാത്തൂനോ വീട്ടിലേക്കു അപ്രതീക്ഷിതമായി കടന്നുവന്നാൽ സ്നേഹത്തോടെ അവരെ സ്വാഗതം ചെയുക. അല്ലാതെ, മുഖം വീർപ്പിച്ചു അവരെ സ്വീകരിക്കരുത്. ചിലപ്പോൾ, എന്തേലും വിഷമമോ പ്രയാസമോ നിങ്ങളോടോ നിങ്ങളുടെ പങ്കാളിയോടോ പങ്കുവെക്കാനാകും അവർ വരുന്നത്. അവരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചുകൊണ്ട് അവർക്കു വേണ്ടതായ സഹായം ചെയ്തു കൊടുക്കുക. ചുരുക്കത്തിൽ,നിങ്ങൾക്ക്  അവരോടുള്ള മനസ് നിറഞ്ഞ സ്നേഹം കാണുമ്പോഴേ അവരുടെ സങ്കടം പമ്പകടക്കും അതല്ലേ, മറ്റെന്തിനേക്കാളും ഒരു മനുഷ്യന് അനിവാര്യം.

അവരുമായി സമയം ചിലവഴിക്കുക

അതെ! ഒരാളെ പൂർണ്ണമായി മനസിലാക്കാനുള്ള ഏക ഉപായമാണ് അവരുമായി എത്രത്തോളം സമയം ചിലവഴിക്കാനാകുമോ അത്രേം സമയം ചിലവഴിക്കുക എന്നത്. അതുപോലെ, അമ്മായിയപ്പനോടും അമ്മായിയമ്മയോടും അളിയനോടുമൊക്കെ സമയം ചിലവഴിക്കാൻ ആണുങ്ങളും ശ്രദ്ധിക്കണം. എന്നിട്ടും, അവരുമായി ഒരു അറ്റാച്ച്മെന്റ് അഥവാ ഒരു ബോണ്ടിങ് വളർത്തിയെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ അവരുമായി ചേർന്ന് ഒരു യാത്ര പോകുക, അല്ലെങ്കിൽ, അവർ വീട്ടിൽ വരുമ്പോൾ വീട്ടിലെ അടുക്കളപ്പണിയിലും മറ്റും അവരെ കൂട്ടി ഉൾപ്പെടുത്തുക. അവരും നിങ്ങളും ചേർന്ന് പോകാൻ ഇത്രേം മതി. മാത്രമല്ല, ഒരായിരം നല്ല ഓർമ്മകൾ ഇത്തരത്തിലുള്ള ഒത്തുകൂടലുകൾ നിങ്ങൾക്ക് സമ്മാനിക്കും. എന്നാലും, ഇതൊരിക്കലും നിങ്ങളുടെ നന്മയ്ക്കു ഉതകുന്നില്ല; നിങ്ങളുടെ കുടുംബജീവിതം തകർക്കുന്നുഎന്ന തോന്നലുണ്ടായാൽ ഇവയിൽ നിന്നൊക്കെ വിട്ടുനിൽക്കുക..

സത്യസന്ധരായിരിക്കുക, നിങ്ങൾ നിങ്ങളായി തന്നെ തുടരുക

അമ്മായിയമ്മയുടെ അടുത്ത് നിങ്ങളുടെ യഥാർത്ഥത്തിലുള്ള ഐഡന്റിറ്റി കാണിച്ചാൽ അതുമൂലം ഒരു ഉപകാരവും ലഭിക്കില്ല മറിച്ച്  അവർ നിങ്ങളെ ജഡ്ജ് ചെയ്യും, പരിഹസിക്കും എന്ന തോന്നലുണ്ടെങ്കിൽ അത് പാടെ തെറ്റാണ്. അമ്മായിയമ്മയും, നാത്തൂനുമൊക്കെ മനുഷ്യർ തന്നെയാണ്. പച്ചയായ മനുഷ്യർ .മജ്ജയും മാംസവുമൊക്കെയുള്ള മനുഷ്യർ. അവർക്കു സ്നേഹവും കരുതലുമൊക്കെ കാണിക്കാന് പ്രകടിപ്പിക്കാനും അറിയാം. നിങ്ങൾ ഒരു അവസരം കൊടുക്കണമെന്ന് മാത്രം.

വേണ്ടവിധം ബഹുമാനിക്കുക

മുതിർന്നവരെ ബഹുമാനിക്കണം എന്ന് നഴ്സറി മുതലേ നമ്മൾ പഠിക്കുന്നതാണ്. നമ്മുടെ സമൂഹത്തിലും ഭാരതസംസ്ക്കാരത്തിലും വയസ്സിനു മൂത്തവർക്കു അർഹമായ സ്നേഹാദരം നൽകണമെന്ന് പറയപ്പെടുന്നു. ചിലപ്പോൾ, നിങ്ങളുടെ ആശയങ്ങൾക്കും, വ്യക്തിത്വത്തിനുമെതിരായി ആയിരിക്കാം അവർ നീങ്ങുന്നത്. എങ്കിലും, ബഹുമാനപൂർവ്വം അവരെ സംരക്ഷിക്കേണ്ട ചുമല നിങ്ങൾക്കുണ്ട്. ബഹുമാനിക്കാതിരുന്നാൽ നിങ്ങളും അവരുമായുള്ള സ്നേഹബന്ധത്തിനു മങ്ങലേൽക്കുകയേയുള്ളൂ.

പറയേണ്ടത് പറയേണ്ടപ്പോലെ പറയേണ്ടസമയത്തു പറയുക

ഇരുകൂട്ടർക്കും തമ്മിലുള്ള പ്രശ്നങ്ങളുടെ പ്രധാനകാരണം ആശയവിനിമയത്തിനുള്ള അപാകതകളാണ്. അമ്മായിയമ്മ അങ്ങനെ പറഞ്ഞു, ഇങ്ങനെ ചെയ്തുവെന്നൊക്കെ മറ്റുള്ളവരോട് അടക്കം പറയാതെ ഇരുക്കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങൾ പറഞ്ഞുത്തീർക്കുക. കുശുംബും അസൂയയയും കുടുംബബന്ധം ശിഥിലമാക്കുകയേയുള്ളു. അമ്മായിയമ്മ ഇങ്ങോട്ടു വന്നു സംസാരിക്കട്ടെ എന്ന സ്ഥിരം പല്ലവി മാറ്റിപ്പിടിച്ചു അവരോടു കാര്യങ്ങൾ പറഞ്ഞുതീർക്കാൻ മുൻകയ്യെടുക്കുക. നിങ്ങൾ ചിലപ്പോൾ നിങ്ങളുടെ കുടുംബത്തിൽ തുടർന്നിരുന്ന ചില നിയമങ്ങളും, ആചാരാനുഷ്ടാനങ്ങളും ഒക്കെയുണ്ടാകും. ഇതൊക്കെ, നിങ്ങളെ വിവാഹം ചെയ്തുകൊണ്ട് വരുന്ന കുടുംബത്തിൽ ഉണ്ടായിരിക്കണമെന്ന് നിർബന്ധമില്ല. ഭർത്താവിനോടും, അദ്ദേഹത്തിന്റെ ബന്ധുക്കളോടും ഇതേപ്പറ്റി സംസാരിക്കുക. അവർ തയ്യാറാണെങ്കിൽ അതുമായി മുന്നോട്ടു പോകുക. ചുമ്മാ.. കടുംപിടുത്തം കൊണ്ട് ഒരു ഉപകാരവും ലഭിക്കില്ല.

ജീവിതപങ്കാളിയുടെ ബന്ധുക്കളെ എങ്ങനെ ഡീൽ ചെയ്യണമെന്ന് എപ്പോൾ മനസിലായില്ലേ... ശരിയായവിധത്തിൽ അവർക്കു വേദനത്തെല്ലാം നൽകി അവരെ സ്നേഹിച്ചു നിങ്ങളുടെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുക. എത്രയൊക്കെ ചെയ്താലും അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ വിട്ടുകള.

Tinystep Baby-Safe Natural Toxin-Free Floor Cleaner

Dear Mommy,

We hope you enjoyed reading our article. Thank you for your continued love, support and trust in Tinystep. If you are new here, welcome to Tinystep!

Recently, we launched a baby-safe, natural and toxin-free floor cleaner. Recommended by moms and doctors all over India, this floor-cleaner liquid gets rid of germs and stains without adding harmful toxins to the floor. Click here to buy it and let us know if you liked it.

Stay tuned for our future product launches - we plan to launch a range of homecare products that will keep your little explorer healthy, safe and happy!

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon