Link copied!
Sign in / Sign up
3
Shares

ചെമ്പരത്തി പൂവ് കൊണ്ടുള്ള കിടിലൻ വിഭവങ്ങൾ!

മുടി വളരാനും മുഖം വെളുക്കാനും മറ്റുമായി ചെമ്പരത്തിയുടെ പൂവും ഇലയുമെല്ലാം നാട്ടിൻപുറങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. എന്നാൽ ചെമ്പരത്തി പൂവ് കൊണ്ട് സ്വാദിഷ്ടമായ വിഭവങ്ങളും തയ്യാറാക്കാമെന്നു എത്രപേർക്കറിയാം? ചെമ്പരത്തി കൊണ്ടുള്ള ചില അടിപൊളി റെസിപ്പികൾ ഇതാ..

ചെമ്പരത്തി പൂവ് രസം

വേണ്ട ചേരുവകൾ

ചെമ്പരത്തി പൂവ് -6 എണ്ണം (ഇതൾ മാത്രം ചെറുതായി അരിഞ്ഞുവെയ്ക്കുക)

തക്കാളി ചെറുതായി അരിഞ്ഞത് - 1 എണ്ണം

വെള്ളുത്തുള്ളി - 6 അല്ലി

ഇഞ്ചി -1 ചെറിയ കഷണo

ചുവന്നുള്ളി - 4

കുരുമുളക് - 12 എണ്ണം

മല്ലിപൊടി -1 ടീസ് സ്പൂൺ

മുളകുപൊടി - കാൽ ടീസ് സ്പൂൺ

വാളൻ പുളി - ഒരു ചെറിയ ഉരുള

കായപൊടി - ഒരുനുള്ള്

എണ്ണ -ഒരു ടേബിൾസ്പൂൺ

കറിവേപ്പില - 2 തണ്ട്

കടുക് ,വറ്റൽ മുളക് താളിക്കാൻ ആവശ്യത്തിന്

മല്ലിയില (ആവശ്യമെങ്കിൽ)- 2-3 തണ്ട് 

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വാളൻപുളി എടുത്ത് അല്പം വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക.ചീനച്ചട്ടിയിൽ അല്പം എണ്ണയൊഴിച്ചു കുരുമുളക്,വെള്ളുത്തുള്ളി,ഇഞ്ചി,രണ്ടു വറ്റൽമുളക് എന്നിവ ചൂടാക്കുക.ഇവ തണുത്ത ശേഷം മിക്സിയിൽ തരുതരുപ്പായി പൊടിച്ചെടുക്കുക. ശേഷം ചീനച്ചട്ടിയിൽ മിച്ചമുള്ള എണ്ണയിൽ ചെമ്പരത്തിപ്പൂവും തക്കാളിയമ് ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് പൊടിച്ചു വച്ച മസാല,മല്ലിപ്പൊടി,മുളകുപൊടി,കായപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.ശേഷം അല്പം വെള്ളമൊഴിച്ചു വേവിക്കുക.വെന്തതിനു ശേഷം പുളിവെള്ളവും ഉപ്പും ആവശ്യത്തിന് വെള്ളവുമൊഴിച്ചു തിളപ്പിക്കുക. മറ്റൊരു പാത്രത്തിൽ കടുക് താളിച്ചു ചേർക്കാം.ശേഷം മല്ലിയില ചെറുതായി മുറിച്ചിട്ടു വിളമ്പാം.

ചെമ്പരത്തി സ്ക്വാഷ്

വേണ്ട ചേരുവകൾ 

ചെമ്പരത്തി പൂവ് -20 എണ്ണം (ഇതളുകൾ മാത്രം)

വെള്ളം- അര ലിറ്റർ

പഞ്ചസാര-രണ്ടു കപ്പ് 

നാരങ്ങ- ഒന്ന്

തയ്യാറാക്കുന്ന വിധം

ഇതളുകൾ നന്നായി കഴുകി വൃത്തിയാക്കി അര ലിറ്റർ ചൂട് വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടു വയ്ക്കുക.പിറ്റേന്ന് വെള്ളം അരിച്ചെടുത്തു ചെറുതീയിൽ ചൂടാക്കുക.ഇതിലേക്ക് പഞ്ചസാര ചേർത്ത് നന്നായി അലിയിച്ചെടുക്കുക.തീയിൽ നിന്ന് മാറ്റി ചൂട് കുറയുമ്പോൾ ഇതിലേക്ക് നാരങ്ങാനീര് ചേർക്കുക. സ്ക്വാഷ് റെഡി. തണുപ്പിച്ച ശേഷം ആവശ്യത്തിന് നേർപ്പിച്ച് ഉപയോഗിക്കാം.

 

 

 

 

 

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon