Link copied!
Sign in / Sign up
1
Shares

വിവാഹശേഷം ഉള്ള വണ്ണം കൂടിയോ? ഇതാണ് കാരണം!

ഒരു പുതിയ പുസ്തകത്തിന്റെ ആദ്യ താള് പോലെയാണ് വിവാഹം. പങ്കാളിയുമൊത്തുള്ള പുതിയ ഒരു യാത്രയുടെ ആരംഭം. പരസ്പരം മനസിലാക്കാൻ തുടങ്ങുന്ന സമയം...

ഒരു സ്തീയെ സംബന്ധിച്ചു അവളുടെ ജീവിതത്തിലെ ഒരു പ്രധാന അധ്യായമാണ് വിവാഹം. സ്വന്തം വീട് ഉപേക്ഷിച്ചു മറ്റൊരു വീടും പൈതൃകവും പടുത്തുയർത്താൻ തുടങ്ങുകയാണ് അവൾ. അവളിൽ ഉണ്ടാകുന്ന സമ്മർദം കാരണം വണ്ണം കൂടാനുള്ള സാധ്യതയും കൂടുതലാണ്.

വിവാഹശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന അമിതഭാരം സംബന്ധിച്ചു പഠനങ്ങൾ പറയുന്ന ചില കാരണങ്ങൾ:

വിവാഹത്തിന് മുൻപേ ശരീരസൗന്ദര്യത്തെ പറ്റി പെൺകുട്ടികൾ പൊതുവെ ബോധവതികൾ ആയിരിക്കും. നിത്യേന വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഒക്കെപാലിക്കുകയും ചെയ്യും. സൈക്ലിംഗ്, സ്കിപ്പിംഗ്,ഡാൻസ് തുടങ്ങിയവ. പക്ഷെ വിവാഹം ഇതിനൊക്കെ കുറച്ചുകാലത്തേക്കെങ്കിലും ബ്രേക്ക് നൽകും. ഇത് പെട്ടെന്ന് വണ്ണം വയ്ക്കാൻ കാരണമാകുന്നു.

മുൻപൊക്കെ ഡയറ്റിന്റെ പേരിൽ മിക്കവർക്കും അത്താഴം മിതമായിരിക്കും. പക്ഷെ വിവാഹം കഴിഞ്ഞു  ഭർത്താവിനുണ്ടാക്കുന്ന വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാതിരിക്കുമോ? ഒരിക്കലുമില്ല! ഇതുകൂടാതെ നമ്മുടെ നാട്ടിൽ വിവാഹവിരുന്ന് എന്നൊരു ആചാരമുണ്ടല്ലോ.. രണ്ടുകൂട്ടരുടെയും ബന്ധുക്കൾ തങ്ങളെക്കൊണ്ടാകുന്ന വിഭവങ്ങൾ ഉണ്ടാക്കി മത്സരിച്ചൂട്ടുകയും ചെയ്യും. പോരേ പൂരം!!

വിവാഹശേഷം പുതിയ വീട്ടിലെ സുരക്ഷയെയോർത്തു സ്ത്രീകൾക്ക് വേവലാതിയുണ്ടാവാം. ആദ്യമെല്ലാം സ്‌ട്രെസ്സ് ഉണ്ടായേക്കാം. ഇതും വണ്ണം വയ്ക്കലിന് കാരണമാകുന്നുണ്ടത്രേ!

വിവാഹശേഷം ശരീരഭാരം ശ്രദ്ധിക്കാൻ പറ്റിയില്ലെന്നു വരം.നിങ്ങളെ എല്ലാ കുറവുകളും മനസ്സിലാക്കി സ്നേഹിക്കുന്ന ഒരു ഭർത്താവുണ്ടെന്നാണ് പലരും ആശ്വസിക്കുന്നത് . അങ്ങനെ ഭക്ഷണം പ്രിയപ്പെട്ട കൂട്ടുകാരനായി മരുന്ന്. രുചിയുള്ള എന്തുമാകട്ടെ, വാരിവലിച്ചു കഴിക്കുകയും ചെയ്യും!

എല്ലാത്തിനും ഉപരിയുള്ള കാരണം ആണ് സെക്സ്. നിങ്ങൾ ചെയുന്ന ഒരേയൊരു വ്യായാമമായതു മാറുമ്പോൾ, ഹോർമോൺസ് ശരീരം സ്വസ്ഥമാക്കി റിലാക്സ് ചെയ്യാൻ സഹായിക്കുന്നു. അങ്ങനെ അമിതവണ്ണം ഒരു പ്രശ്നമായി തുടരും..

Click here for the best in baby advice
What do you think?
0%
Wow!
0%
Like
0%
Not bad
0%
What?
scroll up icon